ബ്രക്സിറ്റ് കരാര് നടപ്പാക്കാന് എംപിമാരുടെ പിന്തുണ നേടാനുള്ള ശ്രമങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെട്ട സാഹചര്യത്തിലാണ് മെയുടെ പടിയിറക്കം. തെരേസ മെയ് രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് നേരത്തെ ഒരു തെരേസ മെയ് സര്‍ക്കാരിലെ മുതിര്‍ന്ന മന്ത്രി ആന്‍ഡ്രിയ ലീഡ്സം രാജി വച്ചിരുന്നു. ഇതോടെയാണ് സ്ഥാനമൊഴിയാന് മെയ്ക്ക് മേല്‍ സമ്മര്‍ദ്ദമേറിയത്.
There is anticipation that under-pressure UK Prime Minister Theresa May will announce today when she'll stand down. https://t.co/YPQYAQC1y1
— Twitter Moments (@TwitterMoments) May 24, 2019
യൂറോപ്യന്‍ യൂണിയനുമായി തെരേസ മേയ് ഒപ്പുവെച്ച ബ്രെക്സിറ്റ് കരാര്‍ പാര്‍ലമെന്റില്‍ പലതവണ വോട്ടിനിട്ടെങ്കിലും പിന്തുണ നേടാനായിരുന്നില്ല. ഈ കരാറനുസരിച്ച് മേയ് 24-ഓടെ ബ്രിട്ടന് യൂറോപ്യന് യൂണിയന് വിടേണ്ടതായിരുന്നു. എന്നാല്, ബ്രിട്ടീഷ് പാര്‍ലമെന്റിന് ഇക്കാര്യത്തില്‍ സമവായത്തിലെത്താന് കഴിയാതെവന്നതോടെ ഒക്ടോബര് 31 വരെ യൂറോപ്യന് യൂണിയന് സമയപരിധി നീട്ടിനല്‍കിയിട്ടുണ്ട്. എങ്ങിനെയാണ് ബ്രക്സിറ്റ് കരാര് നടപ്പാക്കാന് പോകുന്നത് എന്ന് പാര്‍ലമെന്റിനെ ബോധ്യപ്പെടുത്താനിരിക്കെയാണ് മെയ്ക്ക് മേയ്യുടെ രാജി.
പ്രധാനമന്ത്രി പദത്തോടൊപ്പം ലേബര്‍ പാര്‍ട്ടി നേതൃസ്ഥാനവും ഒഴിയുകയാണെന്ന് അവര് പ്രഖ്യാപിച്ചിട്ടുണ്ട്. മെയുടെ പടിയിറക്കത്തോടെ അടുത്ത പ്രധാനമന്ത്രിയെ ചൊല്ലിയുള്ള അനൗദ്യോഗിക ചര്‍ച്ചകള്‍ ലണ്ടനില്‍ ആരംഭിച്ചിട്ടുണ്ട്. വലിയ അധികാരവടംവലിക്കാവും ഇനി ബ്രിട്ടീഷ് രാഷ്ട്രീയം സാക്ഷ്യം വഹിക്കുകയെന്ന് രാഷ്ട്രീയ നിരീക്ഷകര് കരുതുന്നു.
ജൂണ് ഏഴിന് തന്നെ മെയ് രാജിവച്ചാലും പുതിയ പ്രധാനമന്ത്രിയെ ഉടനെ കണ്ടെത്താന് സാധിച്ചേക്കില്ല എന്നാണ് വിലയിരുത്തല് അങ്ങനെയൊരു സാഹചര്യത്തില്‍ കാവല്‍പ്രധാനമന്ത്രിയായി മെയ് തുടരും. അടുത്ത പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാന് ആഴ്ചകള് തന്നെ വേണ്ടി വരും.
]]>ബ്രിട്ടണില് വിവിധ യൂറോപ്യന് രാജ്യങ്ങളില് നിന്നുള്ള ഒട്ടേറെ ഗവേഷകരാണ് 577 ഇന്‍സിറ്റിയൂട്ടുകളിലായി ജോലിയെടുക്കുന്നത്. ശാസ്ത്ര ഗവേഷകരില് പകുതിയും വിവിധ രാജ്യങ്ങളില് നിന്നുള്ളവര്‍. ഇവര്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിനു മറ്റും വിസ നടപടികള് സുഗമമാക്കണമെന്നാണ് ആവശ്യം. ബ്രെക്‌സിറ്റിനു മുന്‍പായി രൂപം നല്‍കിയ വ്യവസ്ഥകളില്‍ അടിസ്ഥാന ശമ്പളം കണക്കാക്കിയാണ് വിസയില് ഇളവുകള്‍ നല്‍കിയിരിക്കുന്നത്. ഇത് ഗവേഷകരുടെ യാത്രയെ ബാധിക്കും. കടുത്ത നിയന്ത്രണങ്ങള് ശാസ്ത്ര ലോകത്തിന് തിരിച്ചടിയാകുമെന്നും പലരും മറ്റു രാജ്യങ്ങളിലെ ഗവേഷണ ശാലകള് തേടി പോകുമെന്നും ചൂണ്ടിക്കാട്ടുന്നു.
അതിനിടെ ബ്രിട്ടനില് മരുന്ന് ക്ഷാമം രൂക്ഷമാകുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. ബ്രെക്‌സിറ്റ് അന്തിമ തീയതി അടുത്തുവരുന്ന സാഹചര്യത്തിലാണ് മരുന്നുകള്‍ക്ക് ക്ഷാമം നേരിടുന്നത്. പലയിടങ്ങളിലും ഡോക്ടര്‍മാര്‍ രണ്ടാം പരിഗണനയിലുള്ള മരുന്നുകള്‍ രോഗികള്‍ക്ക് നിര്‍ദേശിക്കാന്‍ നിര്‍ബന്ധിതരാവുകയാണെന്നാണ് പുറത്തു വരുന്ന വിവരങ്ങള്. ബ്രെക്‌സിറ്റ് ആശങ്ക കാരണം ബ്രിട്ടീഷുകാര് സ്ഥിരം കഴിക്കുന്ന മരുന്നുകള് നേരത്തെ തന്നെ വാങ്ങിക്കൂട്ടുന്നതാണ് മരുന്നു ക്ഷാമത്തിന് പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്. അവശ്യ മരുന്നുകളുടെ ക്ഷാമമാണ് മെഡിക്കല് രംഗത്തുള്ളവരെ കൂടുതലായും ആശങ്കയിലാഴ്ത്തുന്നത്. ബ്രക്‌സിറ്റ് വിഷയത്തില്‍ മാര്‍ച്ച് 14ന് പാര്‍ലമെന്റില്‍ വീണ്ടും വോട്ടെടുപ്പിനെ നേരിടാന് ഒരുങ്ങുകയാണ് തെരേസ മേ.
ആദ്യ വോട്ടെടുപ്പ് പരാജയപ്പെട്ട സാഹചര്യത്തിലാണ് കരാറില് പുതിയ മാറ്റങ്ങള് വരുത്തി മേയ് വോട്ടെടുപ്പിനെ നേരിടുന്നത്. അതേസമയം, ബ്രക്‌സിറ്റ് നടപടികള് വൈകിപ്പിക്കണമെന്ന ആവശ്യം ബ്രിട്ടനിലും ശക്തമാണ്. എന്നാല് ഈ മാസം 29ന് തന്നെ യൂറോപ്യന് യൂണിയന് വിടുമെന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് പറയുന്നത്.
]]>ലണ്ടന്: യൂറോപ്യന്‍ യൂണിയനില്‍നിന്ന് പുറത്തുപോകാനുള്ള കൂടിയാലോചനക്കുശേഷം ബ്രിട്ടന് ഒന്നുംകിട്ടാതെ പുറത്തുപോകേണ്ടിവരുമെന്ന് മുന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സന്‍. പ്രധാനമന്ത്രി തെരേസ മേയുടെ ബ്രെക്‌സിറ്റ് പദ്ധതി യൂറോപ്യന് യൂണിയന് വിജയം നല്‍കുമെന്നും ഡെയ്‌ലി ടെലഗ്രാഫിലെ ലേഖനത്തില് അദ്ദേഹം കുറ്റപ്പെടുത്തി. പ്രധാനമന്ത്രിയുടെ ബ്രെക്‌സിറ്റ് പദ്ധതി ബ്രിട്ടന് വന് ദുരന്തമായിരിക്കും സമ്മാനിക്കുകയെന്ന് ജോണ്‍സണ്‍ മുന്നറിയിപ്പ് നല്‍കി. ബ്രെക്‌സിറ്റിനെച്ചൊലി തെരേസ മേയുടെ മന്ത്രിസഭയില്‍നിന്ന് അദ്ദേഹം രാജിവെക്കുകയായിരുന്നു. ജോണ്‍സന്റെ വിമര്‍ശനങ്ങളെ മേയുടെ ഓഫീസ് തള്ളി. അദ്ദേഹത്തിന്റെ ലേഖനത്തില് പുതുതായി ഒന്നുമില്ലെന്നും ഗൗരവമുള്ള പദ്ധതിക്ക് ഗൗരവമുള്ള നേതൃത്വം ആവശ്യമാണെന്നും ഡോണിങ് സ്ട്രീറ്റ്് പുറത്തുവിട്ട പ്രസ്താവനയില് പറയുന്നു. വ്യാപാര വിഷയത്തില് യൂറോപ്യന് യൂണിയനുമായി ബ്രിട്ടീഷ് ഭരണകൂടം ഉണ്ടാക്കാന് പോകുന്ന കരാര് രാജ്യത്തെ ഭാവിയില് അപകടത്തില് ചാടിക്കുമെന്ന് അനവധി വിമര്‍ശകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യൂറോപ്യന്‍ യൂണിയനും ബ്രിട്ടനും ഏകീകൃത വ്യാപാര നിയമമുണ്ടാകുന്നത് ബ്രെക്‌സിറ്റിന് ശേഷം സ്വന്തമായി വ്യാപാര കരാറുണ്ടാക്കാന് രാജ്യത്തിന് സാധിക്കാത്ത സ്ഥിതിയിലേക്ക് കാര്യങ്ങള് എത്തിക്കുമെന്ന് അവര് ചൂണ്ടിക്കാട്ടുന്നു. അടുത്ത വര്‍ഷം മാര്‍ച്ച് 29ഓടെ ബ്രെക്‌സിറ്റ് നടപടികള്‍ പൂര്‍ത്തിയാക്കാനിരിക്കെ സ്വന്തം പാളയത്തില്‍നിന്ന് തന്നെ മേയ് കടുത്ത എതിര്‍പ്പാണ് നേരിടുന്നത്. ബ്രെക്‌സിറ്റ് കരാറിന്റെ അന്തിമ ഫലം രാജ്യത്തിന് ഗുണകരമാവില്ലെന്ന് മുന് ബ്രെക്‌സിറ്റ് സെക്രട്ടറി ഡേവിഡ് ഡേവിസും പറഞ്ഞു. ബ്രെക്‌സിറ്റ് വിഷയത്തില് മേയ് കൂടുതല് പ്രതിരോധത്തിലാവുകയാണ്. രണ്ടാം ഹിതപരിശോധന അവര് തള്ളിയിട്ടുണ്ട്.
]]>ബോറിസ് ജോണ്‍സണ്‍
2016ല്‍ യൂറോപ്യന് യൂണിയനില് നിന്ന് പിന്മാറാനുള്ള ബ്രിട്ടന്റെ തീരുമാനമാണ് ബ്രക്‌സിറ്റ്. എന്നാല് പ്രധാനമന്ത്രി മേയുടെ പുതിയ സമീപനങ്ങള് ബ്രിട്ടനെ യൂറോ്യന് യൂണിയനിലേക്ക് കൂടുതല് അടുപ്പിക്കുന്നതാണ്. ബ്രക്‌സിറ്റിനു വേണ്ടി ജനങ്ങള് തീവ്രമായി ആഗ്രഹിച്ചിരുന്നുവെന്നും എന്നാലിപ്പോള് ആ സ്വപ്‌നം അസ്തമിച്ചിരിക്കുകയാമെന്നും രാജിക്കത്തില് ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കി. ആരോഗ്യ സെക്രട്ടറിയായിരുന്ന ജെറമി ഹണ്ടാണ് പുതിയ വിദേശകാര്യ സെക്രട്ടറി.
മേയുടെ നയങ്ങള് ബ്രിട്ടന്റെ സാമ്പത്തിക വ്യവസ്ഥയില് യൂറോപ്യന് യൂണിയന് നിയന്ത്രണം നല്‍കുമെന്നാണ് സ്ഥാനമൊഴിഞ്ഞ മന്ത്രിമാര് പറയുന്നത്. യൂറോപ്യന് യൂണിയനുമായി ഒരു സ്വതന്ത്ര വിപണന മേഖല പങ്കിടണം എന്ന മേയുടെ നയമാണ് ഇവര് പ്രധാനമായും എതിര്‍ക്കുന്നത്. സമയ ബന്ധിതമായി ബ്രക്‌സിറ്റ് നടപ്പാക്കുന്നതില് തെരേസാ മേയ് സര്‍ക്കാറിന് വീഴ്ച വന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ജനങ്ങള് അസംതൃപ്തരാണ്. ഇതിനു പുറമെയാണ് ഇനയും അവര്‍ക്കുമേല്‍ വ്യാപാര വാണിജ്യ നിബന്ധനകള്‍ അടിച്ചേല്‍പ്പിക്കുന്നതെന്നും ജോണ്‍സണ്‍ പറഞ്ഞു. അമേരിക്കന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ഇന്ന് മേയ് കൂടിക്കാഴ്ച നടത്താനിരിക്കെയാണ് മൂവരും രാജി പ്രഖ്യാപിച്ചത്. നേരത്തെ കുടിയേറ്റ നയങ്ങളുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് ആഭ്യന്തര മന്ത്രിയും മേയ് സര്‍ക്കാറില്‍ നിന്ന് രാജിവെച്ചിരുന്നു. ഈ കൂട്ടരാജി മേയുടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാണ്.
]]>