എ.വി ഫിര്‍ദൗസ് 2014ല്‍ അധികാരത്തിലെത്തിയ ശേഷം രണ്ടര വര്‍ഷം മാത്രം പിന്നിട്ടപ്പോള്‍ നരേന്ദ്രമോദി-അമിത്ഷാ സംഘത്തെ വരാന്‍പോകുന്ന പൊതു തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ഭയാശങ്കകള്‍ പിടികൂടിത്തുടങ്ങിയിരുന്നു എന്നതാണ് വാസ്തവം. ‘കോണ്‍ഗ്രസ് ഭരണകാലത്തിന്റെ കെടുതികളില്‍ നിന്ന് ഇന്ത്യയെ പുതിയ ദിശയിലേക്ക് നയിക്കുക’...
എ.വി ഫിര്‍ദൗസ് സാന്ദര്‍ഭിക സാഹചര്യങ്ങളിലെകൂടി പ്രലോഭനങ്ങള്‍ക്ക് വിധേയപ്പെട്ടാണ് ഇന്ത്യന്‍ വോട്ടര്‍മാര്‍ 2014ലെ തെരഞ്ഞെടുപ്പില്‍ സംഘ്പരിവാറിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ ജയിപ്പിച്ചതും അധികാരത്തിലെത്തിച്ചതും. എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ പതിറ്റാണ്ടുകളുടെ സ്വേച്ഛാധിപത്യ അനുഭവങ്ങള്‍ നല്‍കിക്കൊണ്ട് ഇന്ത്യന്‍ പൊതുബോധത്തെ നരേന്ദ്രമോദി...
പി. മുഹമ്മദ് കുട്ടശ്ശേരി ഭൗതിക ജീവിതത്തിലെ കളിയും തമാശയും വിനോദവും സന്തോഷ പ്രകടനങ്ങളും സുഖാസ്വാദനങ്ങളുമെല്ലാം എത്രകണ്ടു ത്യജിക്കുന്നുവോ അത്രകണ്ട് ദൈവവുമായി അടുത്ത് മരണാനന്തരം ശാശ്വത സൗഭാഗ്യത്തിനര്ഹത നേടുമെന്ന് ചിലര്‍ ധരിക്കുന്നു. ഇതാണ് മതമെന്ന ധാരണ എത്രയാണ്...
എ.വി ഫിര്‍ദൗസ് ഒട്ടുമിക്ക ഇന്ത്യന്‍ നവോത്ഥാന നായകരുടെയും മനുഷ്യോന്മുഖ ചിന്തകള്‍ പുലര്‍ത്തിയ ധിഷണകളുടെയും കാര്യത്തില്‍ നേരിടേണ്ടിവന്ന ദുരനുഭവമാണ് അവര്‍ ജാതീയമായ ഒരു സങ്കുചിത പക്ഷത്തിന്റെ നേതൃരൂപങ്ങളായോ വര്‍ഗീയ അധമ വികാരങ്ങളുടെ ആശയ സ്രോതസ്സുകളായോ പില്ക്കാലങ്ങളില് തെറ്റായി...
വെള്ളിത്തെളിച്ചം/പി. മുഹമ്മദ് കുട്ടശ്ശേരി സുപ്രീംകോടതി സെപ്തംബര്‍ 6-ന് പുറപ്പെടുവിച്ച വിധിയില്‍ 157 വര്‍ഷം പഴക്കമുള്ള സ്വവര്‍ഗരതി സംബന്ധിച്ച നിയമത്തിന് ഭേദഗതി വരുത്തി. മുതിര്‍ന്നവര്‍ തമ്മില്‍ ഉഭയ സമ്മതപ്രകാരം നടത്തുന്ന ഈ കൃത്യം കുറ്റകരമല്ല എന്ന് വിധിച്ചു....
ടി.കെ അരുണ്‍ വെട്രിമാരന് 2015 ജനുവരിയില്‍ അമേരിക്കയിലെ ഒറിഗണില്‍ ലഹരി മാഫിയയുടെ വളര്‍ച്ചക്ക് തടയിടുന്നതിനായി 21 വയസ്സിനു മുകളിലുള്ള ആര്‍ക്കും ലഹരി ആവശ്യത്തിന് കഞ്ചാവ് വാങ്ങാം എന്നൊരു ‘ചരിത്ര മുഹൂര്‍ത്ത വിധി’ അവിടത്തെ കോടതി പ്രഖ്യാപിക്കുകയുണ്ടായി....
സുഫ്് യാന്‍ അബ്ദുസ്സലാം ഭീമ-കൊരെഗാവ് സംഘര്‍ഷത്തിന്റെ പേരില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മാവോയിസ്റ്റ് ബന്ധവും തീവ്രവാദ പ്രോത്സാഹനവും ആരോപിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകരെയും മാധ്യമ സാഹിത്യ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരെയും അറസ്റ്റ് ചെയ്തതും അവരുടെ വീടുകള്‍ റെയ്ഡ്...
പ്രസന്നന് കെ.പി 14 വർഷങ്ങൾക്കു മുമ്പുള്ള കഥയാണ്. അധ്യാപന ജീവിതത്തിലെ ആദ്യവർഷങ്ങൾ. പുതിയ പോളിടെക്നിക്. ക്ളാസ്സിലേക്ക് പോകും മുൻപേ മുന്നറിയിപ്പ് കിട്ടി. ഒന്ന് ശ്രദ്ദിച്ചോളൂ. കൈവിട്ടാൽ കുപ്പിയിലിറക്കുന്ന ജഗജില്ലികളാണ്. പഠനവും രാഷ്ട്രീയവും, തമാശയും, കുരുത്തക്കേടും……ഒക്കെ ഉണ്ടത്രേ. എന്തായാലും...
ഇന്ന് സെപ്തംബര്‍ അഞ്ച്. ഹിന്ദുത്വ ഫാസിസം ഗൗരി ലങ്കേഷ് എന്ന ധീരയായ വിമര്‍ശകയെ ഇല്ലാതാക്കിയിട്ട് ഒരു വര്‍ഷം. അടിത്തട്ട് മുതല്‍ അധികാര സ്ഥാപനങ്ങള്‍ വരെ ഫാസിസം പിടിമുറുക്കിക്കൊണ്ടിരിക്കുന്ന ഭയാനകമായ ഇക്കാലത്ത്, ഇറ്റാലിയന്‍ നോവലിസ്റ്റ് ഉംബര്‍ട്ടോ എക്കോ...
അഹമ്മദ് ഷരീഫ് പി.വി അര്‍ബന്‍ നക്സലുകളെന്ന പേരില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരായ അഞ്ചു പേരെ മഹാരാഷ്ട്ര പൊലീസ് കഴിഞ്ഞ ദിവസമാണ് അറസ്റ്റു ചെയ്തത്. സുധ ഭരദ്വാജിനെ ഫരീദാബാദില്‍ നിന്നും വരവര റാവുവിനെ ഹൈദരാബാദില്‍ നിന്നും ഗൗതം നവ്ലകയെ...