ബിഹാറിലെ കരാകട്ട് മണ്ഡലത്തില്‍നിന്നാണ് പവന് സിങ് ജനവിധി തേടുന്നത്.
അതിനാല്‍ രണ്ടു ദിവസത്തിനകം കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് ബി.ജെ.പിക്ക് വേണ്ടി വിദ്വേഷ പരസ്യങ്ങള്‍ മെറ്റ പ്രചരിപ്പിച്ചതായി ഇന്ത്യ സിവില്‍ വാച്ച് ഇന്റര്‍നാഷണലും (ഐ.സി.ഡബ്ല്യു.ഐ) കോര്‍പറേറ്റ് അക്കൗണ്ടബിലിറ്റി ഗ്രൂപ്പായ 'ഇക്കോ'യും ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് കണ്ടെത്തിയത്.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ടത്തില്‍ ജാര്‍ഗ്രാമില്‍ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് കുനാര്‍ പാര്‍ട്ടി വിട്ടത്.
സംഭവത്തില്‍ ബൂത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തായി തിരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു.
‘നമ്മുടെ നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലെ സ്ഥാനാര്‍ത്ഥി കനയ്യകുമാറിന് നേരെ ബി.ജെ.പി ഗുണ്ടകള്‍ നടത്തിയ ആക്രമണം ഭീരുത്വം നിറഞ്ഞതും അങ്ങേയറ്റം അപലപനീയവുമാണ്, അത് അവരുടെ നിരാശയാണ് കാണിക്കുന്നത്,’ ജയറാം രമേശ് കുറിച്ചു.
‘പ്രധാനമന്ത്രി തന്റെ പ്രിയപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍ക്ക് നിര്‍ത്താതെ അഭിമുഖങ്ങള്‍ നല്‍കുന്നുണ്ട്. പക്ഷെ അദ്ദേഹം ഞാനുമായി സംവാദത്തിന് വരാന്‍ തയ്യാറാകുന്നില്ല. കാരണം എന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കാന് കഴിയില്ലെന്ന് അദ്ദേഹത്തിന് അറിയാം,’ രാഹുല്‍ ഗാന്ധി പറഞ്ഞു.
ആർ.എസ്.എസിന്റെ നൂറാം വർഷത്തിൽ അവർ അപകടത്തിലാണെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.
രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ മോഹന്‍ ഭാഗവതിനെ കാഴ്ചക്കാരനാക്കി മോദി കര്‍മ്മി സ്ഥാനം ഏറ്റെടുത്തതോടെ അകല്‍ച്ച പരസ്യമായിരുന്നു.
ഒരുപാട് കാലമായി ബി.ജെ.പിക്കൊപ്പം നിന്നിട്ടും യാതൊരുവിധത്തിലുള്ള മെച്ചവും ഉണ്ടായില്ലെന്നും, അടിസ്ഥാനപരമായ കാര്യങ്ങള്‍ പോലും പാര്‍ട്ടി തങ്ങള്‍ക്കു വേണ്ടി ചെയ്തു തന്നില്ലെന്നുമാണ് പ്രവര്‍ത്തകര്‍ പറഞ്ഞത്.