BJP Minister – Chandrika Daily https://www.chandrikadaily.com Sun, 02 Mar 2025 11:17:36 +0000 en-US hourly 1 https://wordpress.org/?v=5.8.10 https://cdn-chandrikadaily.blr1.cdn.digitaloceanspaces.com/wp-contents/uploads/2020/08/chandrika-fav.jpeg BJP Minister – Chandrika Daily https://www.chandrikadaily.com 32 32 ‘പൊതുജനങ്ങള്‍ സര്‍ക്കാരിനോട് ഇരന്നുവാങ്ങാന്‍ ശീലിച്ചിരിക്കുന്നു’; ജനങ്ങളുടെ ആവശ്യങ്ങള്‍ യാചനയാക്കി ബിജെപി മന്ത്രി https://www.chandrikadaily.com/the-public-is-used-to-sitting-with-the-government-bjp-minister-turned-peoples-demands-into-begging.html https://www.chandrikadaily.com/the-public-is-used-to-sitting-with-the-government-bjp-minister-turned-peoples-demands-into-begging.html#respond Sun, 02 Mar 2025 11:17:36 +0000 https://www.chandrikadaily.com/?p=332146 പൊതുജനങ്ങള്‍ തങ്ങളുടെ ആവശ്യങ്ങളുന്നയിച്ച് പരാതികളും നിവേദനങ്ങളും നല്‍കുന്നതിനെ യാചനയോട് ഉപമിച്ച് ബിജെപി നേതാവും മധ്യപ്രദേശ് ഗ്രാമവികസന മന്ത്രിയുമായ പ്രഹ്ലാദ് പട്ടേല്‍. രാജ്ഗഡ് ജില്ലയില്‍ നടന്ന പ്രതിമ അനാച്ഛാദന ചടങ്ങില്‍ സംസാരിക്കുമ്പോഴായിരുന്നു മന്ത്രിയുടെ വിവാദ പ്രസ്താവന.

ഈ യാചകരുടെ സൈന്യത്തിന് ശക്തമായ ഒരു സമൂഹത്തെ സൃഷ്ടിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു. നേരത്തെ കേന്ദ്ര മന്ത്രിയായിരുന്നു പ്രഹ്ലാദ് പട്ടേല്‍.

ജനങ്ങള്‍ സര്‍ക്കാരിനോട് ഇരക്കുന്നത് ഒരു ശീലമാക്കിയിരിക്കുകയാണ്. നേതാക്കള്‍ എത്തുമ്പോള്‍ തന്നെ ഒരു കൊട്ട നിറയെ നിവേദനങ്ങളുമായി ആളുകള്‍ വരികയാണ്. വേദിയില്‍വെച്ച് കഴുത്തില്‍ മാല അണിയിക്കുന്നതിനൊപ്പം കയ്യില്‍ ഒരു നിവേദനവും കൂടി നല്‍കുന്നതാണ് രീതി. ഇതൊരു നല്ല കീഴ്‌വഴക്കമല്ല. എല്ലാം ചോദിച്ചു വാങ്ങുന്നതിന് പകരം ദാനശീലം വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കണം. ഇത് നിങ്ങള്‍ക്ക് സന്തോഷം നല്‍കുന്നതിനൊപ്പം സംസ്‌കാര സമ്പന്നമായ സമൂഹത്തെ സൃഷ്ടിക്കുകയും ചെയ്യുമെന്ന് പട്ടേല്‍ പറഞ്ഞു.

എല്ലാം സൗജന്യമായി ലഭിക്കുന്നത് സമൂഹത്തെ ദുര്‍ബലമാക്കും. ഇത്തരം യാചകസംഘം സമൂഹത്തെ ശക്തിപ്പെടുത്തുകയല്ല മറിച്ച് കൂടുതല്‍ ദുര്‍ബലമാക്കുകയാണ് ചെയ്യുന്നത്. സൗജന്യങ്ങളില്‍ ആകൃഷ്ടരാകുന്നത് ധീരരായ വനിതകള്‍ക്ക് ഭൂഷണമല്ല. ഒരു രക്തസാക്ഷി ആരോടെങ്കിലും യാചിച്ചതായി നിങ്ങള്‍ കേട്ടിട്ടുണ്ടോ? രക്തസാക്ഷികള്‍ ആദരിക്കപ്പെടുന്നത് അദ്ദേഹത്തിന്റെ ആദര്‍ശം അനുസരിച്ച് മറ്റുള്ളവര്‍ ജീവിക്കുമ്പോഴാണെന്നും പട്ടേല്‍ പറഞ്ഞു.

മന്ത്രിയുടെ പ്രസ്താവനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. മന്ത്രി സംസ്ഥാനത്തെ ജനങ്ങളെ അപമാനിച്ചിരിക്കുകയാണെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ജീതു പട്‌വാരി പറഞ്ഞു.

പൊതുജനങ്ങളെ യാചകരെന്ന് വിളിക്കുന്ന നിലയിലേക്ക് ബിജെപിയുടെ അഹങ്കാരം വളര്‍ന്നിരിക്കുന്നു. കഷ്ടപ്പെടുന്ന ജനങ്ങളെ പരിഹസിക്കുകയും വ്യാജവാഗ്ദാനങ്ങള്‍ നല്‍കി കബളിപ്പിക്കുകയുമാണ്. ഇത് ജനങ്ങള്‍ ഓര്‍മപ്പെടുത്തിയാല്‍ ഒരു നാണവുമില്ലാതെ അവരെ ഭിക്ഷക്കാര്‍ എന്നുവിളിച്ച് അപമാനിക്കുകയാണെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

]]>
https://www.chandrikadaily.com/the-public-is-used-to-sitting-with-the-government-bjp-minister-turned-peoples-demands-into-begging.html/feed 0
പാര്‍ട്ടിയെയും നേതൃത്വത്തെയും വിമര്‍ശിച്ചു; ബി.ജെ.പി മന്ത്രിക്ക് കാരണം കാണിക്കല്‍ നോട്ടീസ് https://www.chandrikadaily.com/criticized-the-party-and-its-leadership-show-cause-notice-to-bjp-minister.html https://www.chandrikadaily.com/criticized-the-party-and-its-leadership-show-cause-notice-to-bjp-minister.html#respond Tue, 11 Feb 2025 09:17:48 +0000 https://www.chandrikadaily.com/?p=329352 ഹരിയാന മന്ത്രി അനില്‍ വിജിന് കാരണംകാണിക്കല്‍ നോട്ടീസ് അയച്ച് ബി.ജെ.പി. തുടര്‍ച്ചയായി പാര്‍ട്ടിയെ വിമര്‍ശിക്കുന്നതിലാണ് മന്ത്രിക്കെതിരായ നടപടി. ഇന്നലെ (തിങ്കള്‍) ആണ് ബി.ജെ.പി നേതൃത്വം അനില്‍ വിജിന് നോട്ടീസ് അയച്ചത്. ഹരിയാന ബി.ജെ.പി മേധാവിയും മുഖ്യമന്ത്രിയുമായ നയാബ് സിങ് സൈനിക്കെതിരെ നടത്തിയ പരസ്യ പ്രസ്താവനകളില്‍ 3 ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്ന് മന്ത്രിയോട് ബി.ജെ.പി ആവശ്യപ്പെട്ടു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സൈനിയുടെ സഹായി എതിര്‍ സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്‍കി തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന് മന്ത്രി അടുത്തിടെ ആരോപിച്ചിരുന്നു. സൈനിയുടെ സഹായിയായ ആശിഷ് തയാലിനെതിരെയാണ് വിജ് ആരോപണം ഉയര്‍ത്തിയത്.

അംബാല കാന്ത് മണ്ഡലത്തില്‍ നിന്ന് 7277 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് വിജ് തെരഞ്ഞെടുക്കപ്പെട്ടത്. മണ്ഡലത്തിലെ സ്വതന്ത്രയായി മത്സരിച്ച ചിത്ര സര്‍വാരയെ ആശിഷ് പിന്തുണച്ചുവെന്നാണ് വിജ് ആരോപിച്ചത്.

കോണ്‍ഗ്രസ് ടിക്കറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ചിത്ര മണ്ഡലത്തില്‍ സ്വതന്ത്രയായി മത്സരിക്കുകയായിരുന്നു. തെരഞ്ഞെടുപ്പില്‍ ചിത്രയ്ക്ക് വേണ്ടി തയാലിനൊപ്പം ആളുകള്‍ പ്രചരണം നടത്തുന്നതിന്റെ വീഡിയോകള്‍ വിജ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഹരിയാന ബി.ജെ.പിയില്‍ അഭിപ്രായ ഭിന്നതകളും പൊട്ടിത്തെറികളും ഉണ്ടാവുകയുണ്ടായി. ഹരിയാന മന്ത്രിസഭ യോഗത്തിലാണ് വിജ് ആദ്യമായി അതൃപ്തി അറിയിക്കുന്നത്.

ഫേസ്ബുക്കിലൂടെ താന്‍ സൈനിയുടെ അടുത്തയാളാണെന്ന് അവകാശപ്പെടുന്ന വ്യക്തിയാണ് ആശിഷ് തയാല്‍. തെരഞ്ഞെടുപ്പ് കാലയളവില്‍ ആശിഷിനൊപ്പം കാണുന്ന അതേ ആളുകളെ ബി.ജെ.പിയുടെ എതിര്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം കാണാമെന്നും വിജ് യോഗത്തില്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

എന്നാല്‍ 2025 ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഹരിയാന ബി.ജെ.പിയിലെ പ്രശ്‌നങ്ങളില്‍ നേതൃത്വത്തിന്റെ ഇടപെടല്‍ ഉണ്ടായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹരിയാന മുഖ്യമന്ത്രിക്ക് പുറമെ സംസ്ഥാനത്തെ പ്രമുഖനായ നേതാവ് മോഹന്‍ ലാല്‍ ബദോളിക്കെതിരെയും വിജ് രംഗത്തെത്തിയിരുന്നു. ബലാത്സംഗം കുറ്റം നേരിടുന്ന ഒരാള്‍ എങ്ങനെയാണ് സ്ത്രീകള്‍ പങ്കെടുക്കുന്ന പാര്‍ട്ടിയുടെ യോഗത്തില്‍ അധ്യക്ഷനാകുന്നതെന്നും വിജ് ചോദ്യം ചെയ്തിരുന്നു.

പാര്‍ട്ടിയുടെ അധ്യക്ഷ സ്ഥാനത്ത് നിന്ന് ബദോളി രാജിവെക്കണമെന്നും വിജ് ആവശ്യപ്പെട്ടിരുന്നു. 2024 ഡിസംബറില്‍ ഹിമാചലില്‍ ബദോളിക്കെതിരെ കൂട്ടബലാത്സംഗ കുറ്റത്തില്‍ കേസെടുത്തിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു വിജിന്റെ വിമര്‍ശനം. എല്‍.കെ. അദ്വാനിയെക്കാള്‍ വലിയ നേതാവല്ല ബദോളിയെന്നും പൊലീസ് ക്ലീന്‍ ചീട്ട് നല്‍കുന്നവരെ രാജിവെക്കണമെന്നുമാണ് വിജ് ആവശ്യപ്പെട്ടത്.

]]>
https://www.chandrikadaily.com/criticized-the-party-and-its-leadership-show-cause-notice-to-bjp-minister.html/feed 0
പശുത്തൊഴുത്ത് വൃത്തിയാക്കി അതിൽ കിടന്നാൽ കാൻസർ ഭേദമാക്കാം, വിവാഹ വാർഷികം ഗോശാലകളിൽ നിന്നാക്കണം: യുപി മന്ത്രി https://www.chandrikadaily.com/cleaning-cow-shed-and-lying-in-it-can-cure-cancer-wedding-anniversaries-should-be-celebrated-in-cowsheds-up-minister.html https://www.chandrikadaily.com/cleaning-cow-shed-and-lying-in-it-can-cure-cancer-wedding-anniversaries-should-be-celebrated-in-cowsheds-up-minister.html#respond Mon, 14 Oct 2024 02:23:32 +0000 https://www.chandrikadaily.com/?p=313290 ഗോശാലയിൽ കിടന്നാൽ ക്യാൻസർ ഭേദമാകുമെന്ന വിചിത്രമായ അവകാശവാദവുമായി ഉത്തർപ്രദേശ് മന്ത്രി സഞ്ജയ് സിങ് ഗാംഗ്‌വാർ. കാൻസർ രോഗികൾക്ക് പശുത്തൊഴുത്ത് വൃത്തിയാക്കി അതിൽ കിടന്ന് സ്വയം സുഖപ്പെടുത്താമെന്നും പശുക്കളെ ലാളിച്ച് സേവിച്ചും രക്തസമ്മർദ്ദത്തിനുള്ള മരുന്നുകളുടെ അളവ് 10 ദിവസത്തിനുള്ളിൽ പകുതിയായി കുറയ്ക്കാമെന്നും അദ്ദേഹം പറഞ്ഞു. വിവാഹ വാർഷികവും കുട്ടികളുടെ ജന്മദിനവും ഗോശാലകളിൽ ആഘോഷിക്കണമെന്നും മന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചു.

കരിമ്പ് വികസന സഹ മന്ത്രി സഞ്ജയ് സിങ് ഗാംഗ്‌വാർ ഞായറാഴ്ച തൻ്റെ നിയോജക മണ്ഡലമായ പിലിഭിത്തിലെ പകാഡിയ നൗഗവാനിൽ 55 ലക്ഷം രൂപ ചെലവിൽ നിർമിച്ച പശുസംരക്ഷണ കേന്ദ്രത്തിൻ്റെ ഉദ്ഘാടന വേളയിൽ ജനങ്ങളെ അഭിസംബോധന ചെയ്യവെയാണ് ഇക്കാര്യം പറഞ്ഞത്. രക്തസമ്മർദ്ദമുള്ള രോഗിയുണ്ടെങ്കിൽ അവരെ സുഖപ്പെടുത്താൻ ഇവിടെ പശുക്കൾ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.

‘രക്തസമ്മർദ്ദമുള്ള രോഗിയുണ്ടെങ്കിൽ അവരെ സുഖപ്പെടുത്താൻ ഇവിടെ പശുക്കൾ ഉണ്ട്. ആ വ്യക്തി എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും പശുവിനെ അതിൻ്റെ മുതുകിൽ താലോലിച്ച് സേവിക്കണം. ആ വ്യക്തി രക്തസമ്മർദ്ദത്തിനുള്ള മരുന്ന് 20 മില്ലിഗ്രാം ഡോസ് കഴിക്കുന്ന ആൾ ആണെങ്കിൽ, 10 ദിവസത്തിനുള്ളിൽ ഇത് 10 മില്ലിഗ്രാമായി കുറയും, ഇത് ഞാൻ ഉറപ്പ് പറയുന്നു,’ സിങ് പറഞ്ഞു.

അതോടൊപ്പം ചാണക പിണ്ണാക്ക് കത്തിച്ചാൽ കൊതുകിൽ നിന്ന് ആശ്വാസം ലഭിക്കുമെന്നും ഒരു പശു ഉത്പാദിപ്പിക്കുന്നതെല്ലാം ഏതെങ്കിലും വിധത്തിൽ ഉപയോഗപ്രദമാണെന്നും അലഞ്ഞുതിരിയുന്ന കന്നുകാലികൾ വയലിൽ മേയുന്നതിനെതിരെ പരാതിപ്പെട്ട കർഷകരോട് സംസ്ഥാന മന്ത്രി പറഞ്ഞു.

ഈദ് ദിനത്തിൽ മുസ്‌ലിംകള്‍ ഗോശാലയിലേക്ക് വരാനും അദ്ദേഹം ആഹ്വാനം ചെയ്തു. “ഈദ് ദിനത്തിൽ ഉണ്ടാക്കുന്ന സേമിയ പായസം പശുവിൻ പാലിൽ ഉണ്ടാക്കണം. ആളുകളെ ഗോശാലകളുമായി ബന്ധിപ്പിക്കാനാണ് ഞങ്ങളുടെ ശ്രമം. ആളുകളോട് അവരുടെ വിവാഹ വാർഷികവും കുട്ടികളുടെ ജന്മദിനവും പശുക്കളുമായി ആഘോഷിക്കുകയും ഗോശാലയ്ക്ക് കാലിത്തീറ്റ ദാനം ചെയ്യുകയും വേണം,’ അദ്ദേഹം പറഞ്ഞു.

]]>
https://www.chandrikadaily.com/cleaning-cow-shed-and-lying-in-it-can-cure-cancer-wedding-anniversaries-should-be-celebrated-in-cowsheds-up-minister.html/feed 0
വകുപ്പ് മാറ്റി: രാജിഭീഷണിയുമായി മധ്യപ്രദേശ് മന്ത്രി https://www.chandrikadaily.com/department-changed-madhya-pradesh-minister-threatens-to-resign.html https://www.chandrikadaily.com/department-changed-madhya-pradesh-minister-threatens-to-resign.html#respond Tue, 23 Jul 2024 06:29:06 +0000 https://www.chandrikadaily.com/?p=303519 കോണ്‍ഗ്രസ് വിട്ട്‌  എ​ത്തി​യ രാം​നി​വാ​സ് റാ​വ​ത്തി​ന് ന​ൽ​കാ​ൻ വ​നം പ​രി​സ്ഥി​തി വ​കു​പ്പി​ന്റെ ചു​മ​ത​ല​യി​ൽ​നി​ന്ന് നീ​ക്കി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് മ​ധ്യ​പ്ര​ദേ​ശ് പ​ട്ടി​ക​ജാ​തി ക്ഷേ​മ മ​ന്ത്രി നാ​ഗ​ർ സി​ങ് ചൗ​ഹാ​ൻ രാ​ജി​ഭീ​ഷ​ണി മു​ഴ​ക്കി.

ബി.​ജെ.​പി നേ​തൃ​ത്വ​വു​മാ​യി സം​സാ​രി​ക്കു​ക​യാ​ണെ​ന്നും അ​നു​കൂ​ല ന​ട​പ​ടി​യു​​ണ്ടാ​യി​ല്ലെ​ങ്കി​ൽ താ​ൻ മ​ന്ത്രി സ്ഥാ​ന​വും ഭാ​ര്യ അ​നി​ത സി​ങ് ചൗ​ഹാ​ൻ എം.​പി സ്ഥാ​ന​വും രാ​ജി​വെ​ക്കു​മെ​ന്ന് ആ​ദി​വാ​സി നേ​താ​വ് കൂ​ടി​യാ​യ നാ​ഗ​ർ സി​ങ് ചൗ​ഹാ​ൻ പ​റ​ഞ്ഞു.

വി​ജ​യ്പൂ​രി​ൽ നി​ന്ന് ആ​റു​ത​വ​ണ നി​യ​മ​സ​ഭാം​ഗ​മാ​യ രാം​നി​വാ​സ് റാ​വ​ത്ത് ഏ​പ്രി​ൽ 30നാ​ണ് ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ ഘ​ട്ട​ത്തി​ൽ ബി.​ജെ.​പി​യി​ൽ ചേ​ർ​ന്ന​ത്. ജൂ​ലൈ എ​ട്ടി​ന് അ​ദ്ദേ​ഹം മ​ന്ത്രി​യാ​യി ചു​മ​ത​ല​യേ​റ്റെ​​ങ്കി​ലും ഞാ​യ​റാ​ഴ്ച​യാ​ണ് വ​നം, പ​രി​സ്ഥി​തി വ​കു​പ്പ് അ​നു​വ​ദി​ച്ച​ത്.

]]>
https://www.chandrikadaily.com/department-changed-madhya-pradesh-minister-threatens-to-resign.html/feed 0
1947ന് മുമ്പ് മുസ്‌ലിംകളെ നാടുകടത്തിയിരുന്നെങ്കില്‍ ഇന്ത്യ നന്നായേനെ; വിദ്വേഷ പരാമര്‍ശവുമായി ഗിരിരാജ് സിങ് https://www.chandrikadaily.com/india-would-have-been-better-off-if-the-muslims-had-been-deported-before-1947-giriraj-singh-with-hate-speech.html https://www.chandrikadaily.com/india-would-have-been-better-off-if-the-muslims-had-been-deported-before-1947-giriraj-singh-with-hate-speech.html#respond Fri, 19 Jul 2024 05:30:24 +0000 https://www.chandrikadaily.com/?p=303147 വിദ്വേഷ പരാമര്‍ശങ്ങള്‍ തുടര്‍ന്ന് കേന്ദ്ര ടെക്സ്റ്റൈല്‍സ് മന്ത്രി ഗിരിരാജ് സിങ്. 1947ന് മുമ്പ് മുസ്‌ലിംകളെ പാകിസ്ഥാനിലേക്ക് നാടുകടത്തിയിരുന്നെങ്കില്‍ നന്നായേനെയെന്ന് ഗിരിരാജ് സിങ് പറഞ്ഞു. മുസ്‌ലിംകള്‍ ഹിന്ദുക്കളെന്ന വ്യാജേന കടകള്‍ തുറക്കരുതെന്ന പരാമര്‍ശത്തിന് പിന്നാലെയാണ് വിവാദ പ്രസ്താവനയുമായി കേന്ദ്ര മന്ത്രി വീണ്ടും രംഗത്തെത്തിയത്.

‘1947ന് മുമ്പ് മുസ്‌ലിംകളെ പാകിസ്ഥാനിലേക്ക് നാടുകടത്തിയിരുന്നെങ്കില്‍ ഇന്ത്യ ഇതിലും നന്നായേനെ. ഇന്ത്യയുടെ ഭാഗ്യദോഷം കൊണ്ടാണ് അങ്ങനെ ഒരു കാര്യം നടക്കാതിരുന്നത്,’ എന്നായിരുന്നു ഗിരിരാജ് സിങ് പറഞ്ഞത്. മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തിലാണ് കേന്ദ്ര മന്ത്രിയുടെ വിദ്വേഷ പരാമര്‍ശം.

കൊല്‍ക്കത്തയില്‍ നടന്ന പാര്‍ട്ടി യോഗത്തില്‍ ബംഗാള്‍ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി, ബി.ജെ.പിയുടെ ന്യൂനപക്ഷ മോര്‍ച്ച പിരിച്ചുവിടാനും സബ് കാ സാത്ത്, സബ് കാ വികാസ് എന്നീ മുദ്രാവാക്യങ്ങള്‍ വലിച്ചെറിയാനും ആഹ്വാനം ചെയ്തതിന് പിന്നാലെയായിരുന്നു ഗിരിരാജ് സിങ്ങിന്റെ പ്രസ്താവന. വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രം ലക്ഷ്യമിടുന്നവര്‍ സനാതന ധര്‍മത്തിനെതിരെ ആക്രമണം നടത്തുകയാണെന്നും ഗിരിരാജ് സിങ് പറഞ്ഞു. മുസ്‌ലിംകളെ ഇന്ത്യയില്‍ ജീവിക്കാന്‍ അനുവദിച്ചതാണ് ഏറ്റവും വലിയ തെറ്റെന്നും ഗിരിരാജ് സിങ് കൂട്ടിച്ചേര്‍ത്തു.

നവാഡയില്‍ നിന്ന് ഒരു തവണയും ബെഗുസാരായിയില്‍ നിന്ന് രണ്ട് തവണയും പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഗിരിരാജ് സിങ്ങിന്റെ വിദ്വേഷ പ്രസ്താവനകള്‍ ആര്‍.എസ്.എസ് ഹിന്ദി വാരികയായ ‘പാഞ്ചജന്യ’ പ്രസിദ്ധീകരിക്കുകയും ചെയ്തു. മതത്തിന്റെ പേരിലാണ് രാജ്യം വിഭജിച്ചതെങ്കില്‍ മുസ്‌ലിംങ്ങളെ ഇവിടെ തുടരാന്‍ അനുവദിച്ചത് എന്തുകൊണ്ടാണെന്ന് പാഞ്ചജന്യയിലൂടെ കേന്ദ്ര മന്ത്രി ചോദിക്കുന്നുണ്ട്.

അതേസമയം ഉത്സവകാലങ്ങളില്‍ മുസ്‌ലിംകള്‍ ഹിന്ദുക്കളുടെ പേരില്‍ കടതുറക്കരുതെന്നും അത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നുമായിരുന്നു ഗിരിരാജ് സിങ് നേരത്തെ നടത്തിയ വിദ്വേഷ പരാമര്‍ശം. എന്നാല്‍ ഈ പ്രസ്താവന നാണക്കേടാണെന്നും ജാതി കാര്‍ഡ് ജനം തള്ളിയെന്ന വസ്തുത ബി.ജെ.പി ഇനിയും മനസിലാക്കേണ്ടതുണ്ടെന്നും കോണ്‍ഗ്രസ് പ്രതികരിക്കുകയുണ്ടായി.

]]>
https://www.chandrikadaily.com/india-would-have-been-better-off-if-the-muslims-had-been-deported-before-1947-giriraj-singh-with-hate-speech.html/feed 0
‘വാക്ക് പാലിക്കുന്നു’; തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന് പിന്നാലെ സ്ഥാനമൊഴിഞ്ഞ് ബി.ജെ.പി മന്ത്രി https://www.chandrikadaily.com/keeping-the-word-bjp-minister-resigns-after-poor-performance-in-elections.html https://www.chandrikadaily.com/keeping-the-word-bjp-minister-resigns-after-poor-performance-in-elections.html#respond Thu, 04 Jul 2024 08:28:27 +0000 https://www.chandrikadaily.com/?p=301817 കാബിനറ്റ് മന്ത്രിസ്ഥാനം രാജിവെച്ച് രാജസ്ഥാനിലെ ബി.ജെ.പി നേതാവ് കിരോഡി ലാൽ മീണ. ലോക്സഭ തെരഞ്ഞെടുപ്പിൽ തന്‍റെ മേൽനോട്ടത്തിലുണ്ടായിരുന്ന മണ്ഡലങ്ങളിൽ പാർട്ടി മോശം പ്രകടനം കാഴ്ചവെച്ചതിന് പിന്നാലെയാണ് നടപടി. 10 ദിവസങ്ങൾക്ക് മുമ്പ് മുഖ്യമന്ത്രിയെ കണ്ട് മീണ രാജിക്കത്ത് സമർപ്പിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്.

തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ തന്‍റെ മേൽനോട്ടത്തിലുള്ള ഏഴിൽ ഏതെങ്കിലും മണ്ഡലത്തിൽ ബി.ജെ.പി പരാജയപ്പെട്ടാൽ മന്ത്രിസ്ഥാനം രാജിവെക്കുമെന്ന് മീണ നേരത്തെ വ്യക്തമാക്കിയിരുന്നു. മീണയുടെ ജന്മനാടായ ദൗസ ഉൾപ്പെടെ സീറ്റുകൾ ഇക്കുറി ബി.ജെ.പി തിരിച്ചടി നേരിട്ടിരുന്നു.

അതേസമയം 2009നു​ശേ​ഷം കോ​ൺ​ഗ്ര​സി​ന്‍റെ മി​ക​ച്ച പ്ര​ക​ട​ന​മാ​യി​രു​ന്നു രാ​ജ​സ്ഥാനിൽ കണ്ടത്. പ്ര​ചാ​ര​ണ ത​ന്ത്ര​ങ്ങ​ളി​ൽ കാ​ലോ​ചി​ത​മാ​യ മാ​റ്റം വ​രു​ത്തി​യും ആ​​ഭ്യ​ന്ത​ര വി​ഷ​യ​ങ്ങ​ളെ കൃ​ത്യ​മാ​യി അ​ഭി​സം​ബോ​ധ​ന ചെ​യ്തതും സംസ്ഥാനത്ത്​ കോ​ൺ​ഗ്ര​സിനെ സഹായിച്ചിട്ടുണ്ട്. 25 സീറ്റിൽ എട്ട് സീറ്റാണ് കോൺഗ്രസ് നേടിയത്. ബി.ജെ.പി കോട്ടയായിരുന്ന മണ്ഡലങ്ങളിൽ ഉൾപ്പെടെ കോൺഗ്രസ് മികച്ച പ്രകചനം കാഴ്ചവെച്ചതും പാർട്ടിക്ക് ക്ഷീണമുണ്ടാക്കിയിട്ടുണ്ട്.

]]>
https://www.chandrikadaily.com/keeping-the-word-bjp-minister-resigns-after-poor-performance-in-elections.html/feed 0
കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കണം, പ്രധാനമന്ത്രി വീടുകള്‍ നിര്‍മിച്ച് നല്‍കി കൊള്ളും; ബി.ജെ.പി മന്ത്രി https://www.chandrikadaily.com/more-children-should-be-born-the-prime-minister-will-build-houses-and-provide-them-bjp-minister.html https://www.chandrikadaily.com/more-children-should-be-born-the-prime-minister-will-build-houses-and-provide-them-bjp-minister.html#respond Thu, 11 Jan 2024 10:09:08 +0000 https://www.chandrikadaily.com/?p=287672 കൂടുതൽ കുട്ടികൾക്ക് ജന്മം നൽകാൻ ജനങ്ങളോട് ആഹ്വാനം ചെയ്ത് രാജസ്ഥാൻ മന്ത്രി ബാബുലാൽ ഖരാഡി. പ്രധാനമന്ത്രി വീട് നിർമിച്ചു നൽകും എന്നതിനാൽ കൂടുതൽ കുട്ടികളുണ്ടാകുന്നത് കൊണ്ട് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്നും വിശപ്പോടെയും വീടില്ലാതെയും ആരും ഉറങ്ങരുതെന്നാണ് പ്രധാനമന്ത്രിയുടെ സ്വപ്‌നമെന്നുമായിരുന്നു മന്ത്രിയുടെ പരാമർശം. ഉദയ്പൂരിൽ ചൊവ്വാഴ്ച നടന്ന ഒരു ചടങ്ങിലാണ് ജനസംഖ്യ വർധിപ്പിക്കാൻ ജനങ്ങളോട് മന്ത്രി ആഹ്വാനം ചെയ്തത്.

“രാജ്യത്ത് ആരും വീടില്ലാതെ, വിശപ്പോടെ ഉറങ്ങരുതെന്നത് പ്രധാനമന്ത്രിയുടെ സ്വപ്‌നമാണ്. നിങ്ങൾ ഒരുപാട് കുട്ടികൾക്ക് ജന്മം നൽകൂ… അവർക്കെല്ലാം അദ്ദേഹം വീടു വച്ച് നൽകിക്കൊള്ളും. പിന്നെന്താണ് പ്രശ്‌നം”. മന്ത്രി പറഞ്ഞു.

മന്ത്രിയുടെ പ്രസംഗം കേട്ട് പൊട്ടിച്ചിരിക്കുന്ന ജനങ്ങളെ, സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ കാണാം. ജനപ്രതിനിധികളാകട്ടെ ആശ്ചര്യത്തോടെയാണ് മന്ത്രിയുടെ പ്രസംഗം കേൾക്കുന്നത്.

2024ൽ മോദിക്ക് തന്നെ വോട്ട് ചെയ്യാൻ ജനങ്ങളോട് ആഹ്വാനം ചെയ്യാനും മന്ത്രി മറന്നില്ല.. വാണിജ്യ സിലിണ്ടറിന് കേന്ദ്ര സർക്കാർ 200 രൂപ വില കുറച്ചെന്നും ഉജ്ജ്വല പദ്ധതിയിലൂടെ രാജസ്ഥാനിൽ 450 രൂപയ്ക്ക് പാചകവാതക സിലിണ്ടർ ലഭ്യമാക്കാനുള്ള നീക്കങ്ങൾ സർക്കാർ നടത്തിവരികയാണെന്നുമായിരുന്നു മന്ത്രിയുടെ മറ്റ് പരാമർശങ്ങൾ.

]]>
https://www.chandrikadaily.com/more-children-should-be-born-the-prime-minister-will-build-houses-and-provide-them-bjp-minister.html/feed 0
ഏക സിവില്‍ കോഡ് നടപ്പാക്കാന്‍ സമിതി രൂപീകരിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി https://www.chandrikadaily.com/madhya-pradesh-chief-minister-said-that-a-committee-will-be-formed-to-implement-the-uniform-civil-code.html https://www.chandrikadaily.com/madhya-pradesh-chief-minister-said-that-a-committee-will-be-formed-to-implement-the-uniform-civil-code.html#respond Thu, 01 Dec 2022 15:21:43 +0000 https://www.chandrikadaily.com/?p=224637 സംസ്ഥാനത്ത് ഏക സിവില്‍ കോഡ് നടപ്പാക്കാന്‍ സമിതി രൂപീകരിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. രാജ്യത്ത് ഏക സിവില്‍ കോഡ് നടപ്പാക്കണമെന്നും നടപ്പാക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു എന്നുമാണ് ചൗഹാന്‍ ആവശ്യപ്പെട്ടത്. ബദ്വാനിയില്‍ സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 44 പ്രകാരമുള്ള ഏക സിവില്‍ കോഡ് എല്ലാ പൗരന്മാര്‍ക്കും തുല്യമായി ബാധകമാകുന്ന വ്യക്തിഗത നിയമങ്ങള്‍ അവതരിപ്പിക്കാനാണ് നിര്‍ദ്ദേശിക്കുന്നത്. വിവാഹം, വിവാഹമോചനം, ദത്തെടുക്കല്‍, അനന്തരാവകാശം, പിന്തുടര്‍ച്ചാവകാശം തുടങ്ങി വ്യക്തിപരമായ കാര്യങ്ങളെ നിയന്ത്രിക്കുന്ന പൊതു നിയമത്തെയാണ് ഏക സിവില്‍ കോഡിലൂടെ ഉദ്ദേശിക്കുന്നതെന്നാണ് വക്താക്കളുടെ വാദം.

]]>
https://www.chandrikadaily.com/madhya-pradesh-chief-minister-said-that-a-committee-will-be-formed-to-implement-the-uniform-civil-code.html/feed 0
‘വില വര്‍ദ്ധിച്ചിട്ടുണ്ടെങ്കില്‍ ഉള്ളി കുറച്ച് കഴിച്ചാല്‍ മതി’; വിലവര്‍ദ്ധനവിനെ ന്യായീകരിച്ച് ബിജെപി മന്ത്രി https://www.chandrikadaily.com/onion-price-hike-bjp-minister-opinion.html https://www.chandrikadaily.com/onion-price-hike-bjp-minister-opinion.html#respond Mon, 30 Sep 2019 13:39:45 +0000 http://www.chandrikadaily.com/?p=140549 ഉള്ളിയുടെ വില വര്‍ദ്ധിച്ചെങ്കില്‍ ഉള്ളി കുറച്ച് കഴിച്ചാല്‍ മതിയെന്ന് ഉത്തര്‍ പ്രദേശ് ആരോഗ്യവകുപ്പ് ഉപമന്ത്രി അതുല്‍ ഗാര്‍ഗ്. ഉള്ളിവില വര്‍ദ്ധിക്കുന്നത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ഉത്തര്‍ പ്രദേശില്‍ ഒരു കിലോ ഉള്ളിയുടെ വില 20 രൂപയില്‍ നിന്ന് ഒരു മാസത്തിനകം 65 കിലോയിലേയ്ക്ക് വര്‍ദ്ധിച്ച സാഹചര്യത്തിലായിരുന്നു ചോദ്യം. ഒരാള്‍ക്ക് ആഹാരത്തിന് രുചി ലഭിക്കാനായി അന്‍പത് ഗ്രാമോ നൂറോ ഗ്രാമോ അതിലധികമോ ഉള്ളി വേണ്ടി വരില്ലെന്നാണ് തോന്നുന്നത്. കുറച്ച് ഉള്ളി കഴിക്കൂ എന്നാണ് എനിക്ക് ജനങ്ങളോട് പറയാനുള്ളത് മന്ത്രി പറഞ്ഞു.

മന്ത്രിയുടെ പ്രതികരണത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. കേന്ദ്രസര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും സമീപനമാണ് മന്ത്രിയുടെ പ്രതികരണത്തിലൂടെ വ്യക്തമായതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ബിജെപി നേതാക്കളെ ചോദ്യം ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരെ വായടപ്പിക്കുകയോ അവരെയും ജനങ്ങളെയും കളിയാക്കുകയോ ആണ് ബിജെപി നേതാക്കള്‍ ചെയ്യുന്നതെന്ന് സംസ്ഥാന കോണ്‍ഗ്രസ് വക്താവ് ദ്വിജേന്ദ്ര ത്രിപാഠി ആരോപിച്ചു.

]]>
https://www.chandrikadaily.com/onion-price-hike-bjp-minister-opinion.html/feed 0
ബിജെപി വിടുന്നത് വേദനയോടെ; ശത്രുഘ്‌നന്‍ സിന്‍ഹ രാഹുലിനെ കണ്ടു https://www.chandrikadaily.com/painfully-leaving-bjp-says-shatrughan-sinha-after-meeting-rahul-gandhi.html https://www.chandrikadaily.com/painfully-leaving-bjp-says-shatrughan-sinha-after-meeting-rahul-gandhi.html#respond Thu, 28 Mar 2019 17:08:46 +0000 http://www.chandrikadaily.com/?p=122595 അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ബി.ജെ.പി നേതാവും നടനുമായ ശത്രുഘ്‌നന്‍ സിന്‍ഹ കോണ്‍ഗ്രസില്‍ ചേരുന്നു. ന്യൂഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ മിനിമം വേതനം ഉറപ്പാക്കുമെന്ന് വാഗ്ദാനം ചെയ്ത രാഹുലിനെ സിന്‍ഹ പ്രശംസിച്ചു. രാഹുല്‍ ഗാന്ധി വളരെ പോസ്റ്റീവായൊരു വ്യ്ക്തിയാനെന്നും വളരെ പ്രോല്‍സാഹജനകമാണെന്നും കൂടികാഴ്ച്ചക്ക് ശേഷം സില്‍ഹ മാധ്യമങ്ങളോട് പറഞ്ഞു.

ബിജെപി വിടുന്നത് വേദനയോടെയാണെന്ന് അ്‌ദേഹം ട്വിറ്ററില്‍ കുറിച്ചു. രാഹുല്‍ ഗാന്ധിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചായിരുന്നു സിന്‍ഹയുടെ ട്വീറ്റ്.
വേദനയോടെയാണ് ഞാന്‍ ബി.ജെ.പിയില്‍ നിന്നും പുറത്തുവരുന്നത്.

എന്നാല്‍ എന്റെ പ്രിയ സുഹൃത്ത് ലാലു പറഞ്ഞ നെഹ്‌റു ഗാന്ധി കുടുംബത്തില്‍ നിന്നുള്ള നേതാവിനെ വളരെ പ്രതീക്ഷയോടെയാണ് ഞാന്‍ കാണുന്നത്. രാജ്യത്തിന്റെ നിര്‍മ്മാണത്തില്‍ പങ്കാളികളായ യഥാര്‍ത്ഥ കുടുംബ കുടുംബത്തില്‍ നിന്നുമുള്ള നേതാവിന്റെ കീഴില്‍ വരുന്നത് അഭിലഷണീയമാണ്., സില്‍ഹ ട്വീറ്ററില്‍ കൂറിച്ചു

അധികം വൈകാതെ കോണ്‍ഗ്രസിന്റെ ഭാഗമാകുമെന്ന് സിന്‍ഹ അറിയിച്ചു. ഏപ്രില്‍ ആറിന് അദ്ദേഹം പാര്‍ട്ടി അംഗത്വം സ്വീകരിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ്് നേതാവ് ശക്തിസിങ് ഗോഹില്‍ പറഞ്ഞു. ബീഹാറിലെ പട്‌നസാഹിബില്‍ സിന്‍ഹ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുമെന്ന് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി ചെയര്‍മാന്‍ അഖിലേഷ് പ്രസാദ് സിങ് പ്രഖ്യാപിച്ചിരുന്നു. പട്‌ന ലോക്‌സഭാ മണ്ഡലത്തില്‍നിന്ന് ബി.ജെ.പി ടിക്കറ്റില്‍ രണ്ട് തവണ ലോക്‌സഭയിലെത്തിയ 72 കാരനായ സിന്‍ഹ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും കടുത്ത വിര്‍ശകനാണ്. ഇത്തവണ കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദിനെയാണ് പട്‌ന സാഹിബ് മണ്ഡലത്തില്‍ സിന്‍ഹക്ക് പകരം ബി.ജെ.പി സ്ഥാനാര്‍ത്ഥിയാക്കിയത്.

]]>
https://www.chandrikadaily.com/painfully-leaving-bjp-says-shatrughan-sinha-after-meeting-rahul-gandhi.html/feed 0