കോഴിക്കോട്: സി.പി.എം-ബി.ജെ.പി സംഘര്‍ഷത്തിനിടെ സാരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന സി.പി.എം പ്രവര്ത്തകന് മരിച്ചു. രാമനാട്ടുകര പുതുക്കോട് കാരോളി വീട്ടില്‍ പി.പി മുരളീധരന് (47)ആണ് മരിച്ചത്. 2015 നവംബറിലുണ്ടായ സംഘര്‍ഷത്തിലാണ് മുരളീധരന്റെ തലക്ക് സാരമായി പരിക്കേറ്റത്. തുടര്‍ന്ന് വിവിധ...
തിരുവനന്തപുരം: എ.എന്‍ രാധാകൃഷ്ണന്റെ പാകിസ്താന് പരാമര്‍ശവും ഇതിനെ എതിര്‍ത്ത് മുതിര്‍ന്ന നേതാവും മുന്‍ സംസ്ഥാന അദ്ധ്യക്ഷനുമായ സി.കെ പത്മനാഭന്റെ രംഗപ്രവേശനവും തെളിയിക്കുന്നത് ബി.ജെ.പിയിലെ രൂക്ഷമായ പ്രതിസന്ധി. ഇരു വാദങ്ങളും അംഗീകരിക്കുന്നവര്‍ ബി.ജെ.പിയില്‍ ഉണ്ടെന്നത് പ്രതിസന്ധി മൂര്‍ച്ഛിക്കുന്നു....
ഫിര്‍ദൗസ് കായല്‍പ്പുറം തിരുവനന്തപുരം: നോട്ട് നിരോധനത്തെ തുടര്‍ന്നുണ്ടായ ദുരിതത്തിനും കേന്ദ്രസര്‍ക്കാരിന്റെ ഭരണപരാജയത്തിനും മറപിടിക്കാന്‍ സംസ്ഥാനത്ത് വിവാദങ്ങള്‍ സൃഷ്ടിച്ച് ബി.ജെ.പി. ഇതിന്റെ ഭാഗമായാണ് ചലച്ചിത്ര സംവിധായകന് കമല്‍ പാക്കിസ്ഥാനിലേക്ക് പോകണമെന്ന പ്രസ്താവനയുമായി ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി...
മലപ്പുറം: സംഘപരിവാറിന്റെ ഫാഷിസ്റ്റ് നടപടികളെ വിമര്‍ശിക്കുന്നവരെ മുഴുവന്‍ നാടുകടത്താമെന്ന വ്യാമോഹം ആര്‍ക്കും വേണ്ടന്നും രാജ്യത്തെ പൗരന്മാര്ക്ക് പാസ്പോര്‍ട്ട് കൊടുക്കുന്നത് ബിജെപിയല്ലെന്നും യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ് പറഞ്ഞു. സംവിധായകന് കമലിനെതിരായ ബിജെപി നേതാവ്...
തിരുവനന്തപുരം: സംവിധായകന് കമല്‍ ഇന്ത്യ വിടുന്നതാണ് നല്ലതെന്ന ബിജെപി നേതാക്കളുടെ പ്രസ്താവനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ. മുരളീധരന് എംഎല്‍എ രംഗത്ത്. മുന്‍ കെ.പി.സി.സി പ്രസിഡന്റ് കൂടിയായ മുരളി പ്രസ്താവനക്കെതിരെ തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് പ്രതികരിച്ചത്. ആരൊക്കെയാണ് പാക്കിസ്ഥാനിലേക്ക്...
കാസര്‍കോട്: ബിജെപി പ്രവര്‍ത്തകരെ ലക്ഷ്യമിട്ട് സിപിഎം നടത്തുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച കാസര്‍കോട് ജില്ലയില്‍ ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. ചെറുവത്തൂരില്‍ തിങ്കളാഴ്ച രാവിലെ നടത്തിയ...
തിരുവനന്തപുരം: എം.ടി വാസുദേവന്‍ നായരര്ക്കെതിരായ ബിജെപി വിമര്‍ശനത്തെ ന്യായീകരിച്ച് ബി.ജെ.പി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ നോട്ട്അസാധു വിഷയത്തില്‍ എം.ടി സ്വീകരിച്ച നിലപാടിനിനെതിരെ രൂക്ഷവിമര്‍ശവുമായി എത്തിയ ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി എ.എന്‍. രാധാകൃഷ്ണനെ ന്യായീകരിച്ചാണ്...
കോഴിക്കോട്: നോട്ട് അസാധു വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച എം.ടി വാസുദേവന്‍ നായര്‍ക്കെതിരെ ബിജെപി രംഗത്ത്. പ്രധാനമന്ത്രി മോദിക്കെതിരെ പറയാന്‍ എം ടി വാസുദേവന്‍ നായര്‍ക്ക് എന്താണ് അധികാരമെന്ന് ബിജെപി സംസ്ഥാന നേതാവ് എ എന്‍...
കോഴിക്കോട്: കേരളത്തില്‍ ഏകകക്ഷി ഭരണത്തിന്റെ സാധ്യത വിരളമാണെന്ന് മനസിലാക്കിയ ബി.ജെ.പി മുന്നണി സംവിധാനം ശക്തിപ്പെടുത്താനൊരുങ്ങുന്നു. സുരേഷ് ഗോപിയെ മുന്നില്‍ നിര്‍ത്തിയാണ് ബി.ജെ.പി പ്രധാനമായും കരുക്കള്‍ നീക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്തിടെയാണ് സുരേഷ് ഗോപി ബി.ജെ.പിയുടെ പ്രാഥമികാംഗത്വം സ്വീകരിച്ചത്....
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാറിന് എതിരായ വിമര്‍ശനങ്ങളെ പ്രതിരോധിക്കാന്‍ ബി.ജെ.പി അംഗം ഒ.രാജഗോപാലിന് കഴിയാത്തതില്‍ പാര്‍ട്ടിക്കുള്ളില്‍ കടുത്ത അതൃപ്തി. ഭരണപക്ഷത്ത് നിന്നും യു.ഡി.എഫില്‍ നിന്നും ഇത്തരം വിമര്‍ശനങ്ങള്‍ ഉയരുമ്പോള്‍ അദ്ദേഹം മൗനം പാലിക്കുകയാണെന്നാണ് ഉന്നതനേതാക്കളുടെയെല്ലാം പരാതി. കഴിഞ്ഞ ദിവസം റബര്‍പ്രതിസന്ധിയുമായി...