BJP BIHAR – Chandrika Daily https://www.chandrikadaily.com Thu, 12 Nov 2020 07:41:11 +0000 en-US hourly 1 https://wordpress.org/?v=5.8.10 https://cdn.chandrikadaily.com/wp-contents/uploads/2020/08/chandrika-fav.jpeg BJP BIHAR – Chandrika Daily https://www.chandrikadaily.com 32 32 മുഖ്യമന്ത്രിയാകാനില്ലെന്ന് നിതീഷ്; ബിഹാര്‍ എന്‍ഡിഎയില്‍ പ്രതിസന്ധി https://www.chandrikadaily.com/jdu-tally-lowest-in-15-yrs-nitish-unwilling-but-bjp-persuades-him-to-stay-bihar.html https://www.chandrikadaily.com/jdu-tally-lowest-in-15-yrs-nitish-unwilling-but-bjp-persuades-him-to-stay-bihar.html#respond Thu, 12 Nov 2020 07:41:11 +0000 https://www.chandrikadaily.com/?p=167171 പട്ന: ബിഹാറില്‍ മുഖ്യമന്ത്രി പദം ഏറ്റെടുക്കാന്‍ നിതീഷ് കുമാര്‍ തയ്യാറാകുന്നില്ലെന്ന് റിപ്പോര്‍ട്ട്. എന്‍ഡിഎ സഖ്യത്തില്‍ സീറ്റുകള്‍ ലഭിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രി പദത്തിലേക്കില്ല എന്ന നിലപാടിലാണ് നിതീഷ് എന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ, നിതീഷ് തന്നെ മുഖ്യമന്ത്രിയാകുമെന്ന് ബിജെപി വ്യക്തമാക്കിയിരുന്നു.

‘നേരത്തെയുള്ള എല്ലാ സ്വാതന്ത്ര്യവും’ മുഖ്യമന്ത്രി പദത്തില്‍ ഉണ്ടാകും എന്ന് അറിയിക്കാനായി ബിജെപി നേതാക്കള്‍ നിതീഷുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. 243 അംഗ സഭയില്‍ 125 സീറ്റാണ് എന്‍ഡിഎ നേടിയിരുന്നത്. ഇതില്‍ 74 സീറ്റും ബിജെപിയുടേതാണ്. ജെഡിയുവിന് 43 അംഗങ്ങളെ മാത്രമേ ജയിപ്പിക്കാനായുള്ളൂ. മറ്റു സഖ്യകക്ഷികളായ വിഐപിയും എച്ച്എഎമ്മും നാലു വീതം സീറ്റുകള്‍ നേടി.

അതിനിടെ, ചിരാഗ് പാസ്വാനെ ബിജെപി കൈകാര്യം ചെയ്ത രീതിയില്‍ നിതീഷിന് അതൃപ്തിയുണ്ട്. 24 മണ്ഡലങ്ങളാണ് ചിരാഗിന്റെ എല്‍ജെപി വോട്ടു പിടിച്ചതു മൂലം ജെഡിയുവിന് നഷ്ടപ്പെട്ടത്. നിതീഷിനെ തോല്‍പ്പിക്കുകയാണ് ആദ്യ ലക്ഷ്യമെന്ന് നേരത്തെ തന്നെ ചിരാഗ് പ്രഖ്യാപിച്ചിരുന്നു. ജെഡിയു മത്സരിക്കുന്ന മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയ എല്‍ജെപി ബിജെപിക്കെതിരെ പോരടിച്ചിരുന്നുമില്ല.

2015ലെ 71 സീറ്റില്‍ നിന്നാണ് ജെഡിയു ഇത്തവണ 43ലേക്ക് ചുരുങ്ങിയത്. 2005ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള പാര്‍ട്ടിയുടെ ഏറ്റവും മോശം പ്രകടനമാണ് ഇത്.

പുതിയ സര്‍ക്കാറുണ്ടാക്കുന്നതുമായി ബന്ധപ്പെട്ട് ബിഹാറിന്റെ ചുമതലയുള്ള ബിജെപി സെക്രട്ടറി ഭൂപേന്ദര്‍ യാദവ്, ബിജെപി പ്രസിഡണ്ട് ഡോ സഞ്ജയ് ജെയ്‌സ്വാള്‍, ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി, കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് എന്നിവര്‍ നിതീഷുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

]]>
https://www.chandrikadaily.com/jdu-tally-lowest-in-15-yrs-nitish-unwilling-but-bjp-persuades-him-to-stay-bihar.html/feed 0
എന്‍ഡിഎ ലീഡ് ഉയര്‍ത്തുന്നു; 130 സീറ്റില്‍ മുമ്പില്‍ മഹാസഖ്യത്തിന് 101 സീറ്റ് https://www.chandrikadaily.com/bihar-nda-laeds-now.html https://www.chandrikadaily.com/bihar-nda-laeds-now.html#respond Tue, 10 Nov 2020 05:53:32 +0000 https://www.chandrikadaily.com/?p=166832 പട്‌ന: ബിഹാര്‍ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യം വ്യക്തമായ ലീഡിലേക്കെന്ന് സൂചനകള്‍. 11.15ലെ കണക്കുകള്‍ പ്രകാരം 130 സീറ്റിലാണ് എന്‍ഡിഎ ലീഡ് ചെയ്യുന്നത് എന്ന് ആജ്തക് റിപ്പോര്‍ട്ട് ചെയ്യുന്നു. മഹാസഖ്യം 101 സീറ്റിലാണ് മുമ്പില്‍ നില്‍ക്കുന്നത്. ആദ്യഘട്ടത്തില്‍ മുമ്പില്‍ നിന്ന ശേഷമാണ് മഹാസഖ്യം പിന്നോട്ടു പോയത്. 12 ഇടത്ത മറ്റു പാര്‍ട്ടികള്‍ ലീഡ് ചെയ്യുന്നു.

2015ലെ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ അഞ്ചു സീറ്റിന്റെ വര്‍ദ്ധനയാണ് എന്‍ഡിഎയ്ക്കുള്ളത്. മഹാസഖ്യത്തന് ഒമ്പത് സീറ്റിന്റെ കുറവുണ്ട്. 122 സീറ്റാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്.

അതിനിടെ, അന്തിമ ഫലത്തില്‍ മഹാസഖ്യം തന്നെ വിജയിക്കുമെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. പ്രാദേശിക വിഷയങ്ങള്‍ക്കാണ് ജനങ്ങള്‍ വോട്ടു ചെയ്തത് എന്നും മാറ്റം അവര്‍ ആഗ്രഹിക്കുന്നുണ്ട് എന്നും കോണ്‍ഗ്രസ് വക്താവ് പ്രണവ് ഝാ പറഞ്ഞു.

‘നിതീഷ് കുമാറിനെ നാണം കെടുത്താന്‍ ചിരാഗ് പാസ്വാനെ ഉപയോഗിക്കുകയായിരുന്നു ബിജെപി. ജെഡിയുവിന്റെ നേട്ടങ്ങള്‍ ഇല്ലാതാക്കാനുള്ള ഒരുപകരണം ആയാണ് ചിരാഗിനെ ഉപയോഗിച്ചത്. ബിജെപിയുടെ ഈ തന്ത്രം തിരിച്ചറിയാന്‍ ചിരാഗിനെ പോലുള്ള ഒരു യുവ നേതാവിന് കഴിഞ്ഞില്ല. മഹാഗട്ബന്ധന്റെ വോട്ടു കുറയ്ക്കാന്‍ ഉവൈസിയെയും ബിജെപി ബി ടീമായി ഉപയോഗിച്ചു. തെരഞ്ഞെടുപ്പില്‍ വിജയിക്കും. ജനവിധിക്കു ശേഷമുള്ള സഖ്യത്തിന്റെ ആവശ്യമില്ല’ – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്റെ മൂത്തമകന്‍ തേജ് പ്രതാപ് യാദവ് ഹാസന്‍പൂര്‍ മണ്ഡലത്തില്‍ പിന്നിലാണ് നാലായിരം വോട്ടുകളാണ് തേജ് പ്രതാപിന് കിട്ടിയിട്ടുള്ളത്. ജെഡിയുവിന്റെ എതിര്‍ സ്ഥാനാര്‍ത്ഥിക്ക് 5600 വോട്ടുകളാണ് പത്തര വരെ ലഭിച്ചിട്ടുള്ളത്.

മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയും സഹോദരനുമായ തേജസ്വി യാദവ് സ്വന്തം മണ്ഡലമായ രഘോപുരില്‍ ലീഡ് ചെയ്യുകയാണ്. ആയിരത്തോളം വോട്ടുകള്‍ക്കാണ് തേജസ്വി മുമ്പില്‍ നില്‍ക്കുന്നത്. വോട്ടെണ്ണല്‍ ആരംഭിച്ചതു മുതല്‍ വ്യക്തമായ മേധാവിത്വമാണ് തേജസ്വി പുലര്‍ത്തുന്നത്. ബിജെപിയുടെ സതീഷ് കുമാറാണ് ഇവിടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി.

അതിനിടെ, രാഷ്ട്രീയ വൃത്തങ്ങളെ അമ്പരപ്പിച്ച് ആദ്യ ഫലസൂചനകള്‍ പുറത്തുവന്ന വേളയില്‍ തന്നെ ഭരണകക്ഷിയായ ജെഡിയു തോല്‍വി സമ്മതിച്ചു. ജനങ്ങളുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു എന്നും ആര്‍ജെഡിയോ തേജസ്വി യാദവോ അല്ല, കോവിഡാണ് തങ്ങളെ തോല്‍പ്പിച്ചത് എന്നും പാര്‍ട്ടി വക്താവ് കെ.സി ത്യാഗി പറഞ്ഞു.

]]>
https://www.chandrikadaily.com/bihar-nda-laeds-now.html/feed 0