അതേസമയം ബിനീഷ് കോടിയേരിക്കെതിരെ ആദ്യമായാണ് ഒരു സിപിഎം നേതാവ് രംഗത്ത് വരുന്നത്. നേരത്തെ എം.എ ബേബി പരോക്ഷമായി ബിനീഷിനെ തള്ളിപ്പറഞ്ഞിരുന്നു.
സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷുമായി ബന്ധമുള്ള ഒരു കാര്‍ ഷോറൂം ഉടമ അടക്കം ഈ സിനിമയില്‍ പണം നിക്ഷേപിച്ചിട്ടുണ്ട് എന്ന് സംശയമുണ്ട്.
വൈകുന്നേരം 4 മണിയോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ബിനീഷിനെ ഇഡി ഉദ്യോഗസ്ഥര്‍ തന്നെയാണ് ആശുപത്രിയില്‍ എത്തിച്ചത്
ബംഗളൂരുവിലെ ആശുപത്രിയിലേക്കാണ് മാറ്റിയത്. ചോദ്യം ചെയ്യലിനിടെയാണ് ബിനീഷിന് ദോഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്
വില്‍സണ്‍ ഗാര്ഡന് പൊലീസ് സ്റ്റേഷനിലെ ലോക്കപ്പില്‍നിന്ന് ഇഡി ഓഫിസിലെത്തിച്ച ബിനീഷിനെ ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്.
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇന്നലെ അറസ്റ്റിലായതിന് പിന്നാലെ പാര്‍ട്ടി സെക്രട്ടറിയുടെ മകന് കൂടി കുടങ്ങിയതോടെ ഇരട്ട തിരിച്ചടിയുടെ ആഘാതത്തിലാണ് സിപിഎം.
ബെംഗളൂരു മയക്കുമരുന്ന് കേസ് പ്രതി അനൂപ് മുഹമ്മദുമായുള്ള ബന്ധം വ്യക്തമായതോടെയാണ് ഇഡി ബിനീഷിനെ വീണ്ടും ചോദ്യം ചെയ്തത്. നേരത്തെയും ഇഡി ബെംഗളൂരുവില്‍ വെച്ച് അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു.
അതീവരഹസ്യമായാണ് ബിനീഷ് ബെംഗളൂരുവിലെത്തിയത്. മയക്കുമരുന്ന് കടത്തുമായി ബിനീഷിന് ബന്ധമുണ്ടെന്നാണ് ഇഡിക്ക് ഇതുവരെ ലഭിച്ച വിവരങ്ങള്‍ പ്രകാരം വ്യക്തമാവുന്നത്. ഇതിനെ തുടര്‍ന്നാണ് ബിനീഷിനെ വീണ്ടും ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്.
യൂത്ത്ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ആണ് ബിനീഷ് കോടിയേരിക്ക് മയക്കുമരുന്ന് കടത്ത് മാഫിയയുമായി ബന്ധമുള്ള വിവരം പുറത്തുവിട്ടത്.
ലഹരി ഇടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെ കുറിച്ചാണ് ഇഡിയുടെ ചോദ്യം ചെയ്യല്‍