എന്നാല്‍ ബിനീഷും കുടുംബവും അന്വേഷണവുമായി സഹകരിക്കുന്നില്ല എന്ന നിലപാടിലാണ് ഇഡി.
വീടിന് മുന്നില്‍ പ്രതിഷേധിക്കാന്‍ അനുവദിക്കില്ലെന്ന് പൊലീസ് ബന്ധുക്കളെ അറിയിച്ചു. നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയെങ്കിലും പിന്മാറില്ലെന്ന നിലപാടിലാണ് ബന്ധുക്കള്‍.
കഴിഞ്ഞ ദിവസം രാവിലെ ഒമ്പത് മണിയോടുകൂടിയാണ് ഇ.ഡി.സംഘം ബിനീഷിന്റെ വീട്ടിലേക്കെത്തുന്നത്. തുടര്‍ന്ന് നടന്ന റെയ്ഡ് പത്ത് മണിക്കൂര്‍ കൊണ്ട് അവസാനിച്ചു.
ബിനീഷിന് നിക്ഷേപമുണ്ടെന്നു കരുതുന്ന കാര്‍ പാലസിലും അന്വേഷണം നടത്തുന്നുണ്ട്
പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്റെ വീട്ടില്‍ റെയ്ഡ് നടന്നത് സിപിഎം ജീര്‍ണതയുടെ ഫലമെന്ന് ചെന്നിത്തല പറഞ്ഞു
കോടിയേരി ബാലകൃഷ്ണനും കുടുംബവും അടക്കം താമസിക്കുന്ന തിരുവനന്തപുരം മരുതംകുഴിയിലെ വീട്ടിലാണ് പരിശോധന
ലഹരി മരുന്നു കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടു കേസില്‍ ഇഡി കസ്റ്റഡിയിലുള്ള ബിനീഷ് കോടിയേരിയുടെ സാമ്പത്തിക ഇടപാടുകളെപ്പറ്റി ആദായനികുതി വകുപ്പും അന്വേഷിക്കുന്നു
ബിനീഷ് കോടിയേരിയുടെ വീട് അടക്കം തിരുവനന്തപുരത്ത വിവിധ കേന്ദ്രങ്ങളിലാണ് പരിശോധന നടത്തുക.
മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെ തുടര്‍ന്ന് അറസ്റ്റിലായ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യല്‍ തുടരുന്നു. ഇതിനിടെ ബിനീഷിനെ കാണാന്‍ അഭിഭാഷകര്‍ ബെംഗളൂരുവിലെ ഇഡി ആസ്ഥാനത്തെത്തി
ആരോഗ്യസ്ഥിതി വഷളാണെന്ന് ബിനീഷ് കോടിയേരി മജിസ്ട്രേറ്റിനെ അറിയിച്ചിരുന്നു. അതേ സമയം ആരോഗ്യ സ്ഥിതി സംബന്ധിച്ച റിപ്പോര്‍ട്ട് ഇഡി കോടതിയില്‍ സമര്‍പ്പിച്ചു