ലോറന്‍സിന്റെ മൃതദേഹം ഏറ്റെടുക്കാനുള്ള കളമശ്ശേരി മെഡിക്കല്‍ കോളജിന്റെ തീരുമാനത്തിനെതിരെ മകള്‍ ആശ നല്കിയ ഹരജിയിലാണ് ഹൈകോടതിയുടെ നിര്‍ദേശം.
എം എം ലോറന്‍സിന്റെ മൃതദേഹം വൈദ്യ പഠനത്തിന് വിട്ടുനല്‍കുമെന്ന് കഴിഞ്ഞ ദിവസം കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഉപദേശക സമിതി അറിയിച്ചിരുന്നു.
മകനോടൊപ്പം ടൗണ്‍ഹാളിലെത്തിയപ്പോള്‍ സിപിഎം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന് ആക്രമിക്കാനായി പാര്‍ട്ടി പ്രവര്‍ത്തകരെ ഒരുക്കി നിര്‍ത്തിയിരുന്നെന്നാണ് ആശയുടെ പരാതിയില്‍ പറയുന്നത്. സഹോദരീ ഭര്‍ത്താവും പാര്‍ട്ടി പ്രവര്‍ത്തകരും കൂടി തന്റെ മകനെ നിലത്തിട്ട് ചവിട്ടിയെന്നും ആശയുടെ...