സമൂഹത്തിന് ആത്യന്തികമായി നന്മ കൈവരുത്തുന്ന എല്ലാറ്റിനെയും ആധുനിക പരിഷ്ക്കാരത്തിന്റെ പേരില്‍ പുച്ഛിച്ചു തള്ളുന്ന രീതി ആപല്‍ക്കരമാണ്.
നേരത്തെ ജഡ്ജി നിയമനത്തിലെ കൊളീജിയം സിസ്റ്റം അവസാനിപ്പിക്കാന്‍ പാര്‍ലിമെന്റ് പാസാക്കിയ നിയമത്തെ ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിച്ചതും കൊളീജിയം സമ്പ്രദായം നിലനിര്‍ത്തിയതും സുപ്രീം കോടതിയാണ്. എന്നാല്‍ അതേ ആവശ്യം തന്നെയാണ് ഇപ്പോഴും നിയമ മന്ത്രിയും സര്‍ക്കാറും ഉയര്‍ത്തികൊണ്ട്വരുന്നത്.
ലുഖ്മാന് മമ്പാട് 1972ലാണ് സഊദിയിലേക്ക് എന്നെ വിവാഹം ചെയ്തയച്ചത്. ഏതാനും മാസങ്ങള്‍ക്ക് ശേഷം, ജനുവരി ആദ്യം ജിദ്ദയിലെ വീട്ടിലേക്കാണ് വാപ്പ നാട്ടില്‍ നിന്ന് നേരെ വന്നത്. കുറച്ചു കാലമായി പലവിധ അസുഖങ്ങള്‍ അലട്ടിയിരുന്നതിന് പുറമെ മാസങ്ങള്‍ക്ക്...
അധികാരം പൂര്‍ണമായും കയ്യിലമര്‍ന്നാല്‍ ചൈനയിലെ ഉയിഗൂര്‍ മുസ്ലികളോടെന്ന പോലെ വിശ്വാസികളെ അവര്‍ 'ചേര്‍ത്തുപിടിക്കുക' തന്നെ ചെയ്യും.
എല്ലാറ്റിനും അതിര് വരമ്പുകളുണ്ടായിരിക്കണം. മനുഷ്യ സംസ്കാരം അനുശാസിക്കുന്ന നിയന്ത്രിത സ്വാതന്ത്ര്യം മതിയാവാത്തതിന്റെ പേരിലല്ലേ 'അതിനൂതന (വ്യക്തി) സ്വാതന്ത്ര്യം' എന്ന 'നിയോ ലിബറലിസ'ത്തിലേക്ക് പുത്തന്‍ തലമുറ കുതിക്കുന്നത്.മുന്നില്‍ കാണുന്ന എന്തിനെയും തിരിച്ചറിവില്ലാതെ വാരിപ്പുണര്‍ന്ന് ജീവിതം ദുരന്തപര്യവസായി ആയി...
മുസ്ലിം സമു ദായത്തെ സംബന്ധിച്ചിടത്തോളം അത്ര തൃപ്തികരമായ വിധിയല്ലാതിരുന്നിട്ടു പോലും വിവിധ മത-രാഷ്ട്രീയ-സമുദായിക സംഘടനകള്‍ സമചിത്തയോടെ സമീപിക്കാന്‍ മുന്‍കയ്യെടുത്തത് ഏറെ കൗതുകത്തോടെയാണ് ഇതര ജനാധിപത്യ വിശ്വാസികള്‍ നോക്കിക്കണ്ടത്.
കേരളത്തിലെ വര്‍ധിച്ചുവരുന്ന ദാമ്പത്യ സംഘര്‍ഷങ്ങളിലും വിവാഹമോചനക്കേസുകളിലും അമിതകോപം പ്രധാന ഘടകമാണെന്ന് ഇക്കാര്യം നിരീക്ഷിച്ച മനശാസ്ത്ര വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
യുവാക്കളിലെ തൊഴിലില്ലായ്മയാണ് ബി.ജെ.പി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ശതകോടീശ്വരന്മാരുള്ള നാടാണ് ഗുജറാത്ത് എങ്കിലും ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അനന്തരം വര്‍ധിച്ചുവരികയാണ്. ഇതുമൂലം ദാരിദ്ര്യത്തിനും താഴെയുള്ളവര്‍ ഇന്ത്യയുടെ ശരാശരിയെക്കാള്‍ കൂടുതലാണ്. ജി.എസ്.ടി നടപ്പാക്കിയതില്‍ വ്യാപാരികള്‍ക്കിടയില്‍ ശക്തമായ...
സ്കൂളില്‍ ഉച്ചഭക്ഷണം കൊടുക്കാന്‍ സാമ്പത്തിക ബാധ്യത പറയുന്ന അതേ മുഖ്യമന്ത്രിയുടെ വസതിയില്‍ മ്യൂസിക് സിസ്റ്റത്തോടെ കാലിത്തൊഴുത്ത് ഉണ്ടാക്കാന്‍ ലക്ഷങ്ങള്‍ മുടുക്കുന്നു. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ മാസങ്ങളായി നിലച്ചിരിക്കുകയാണ്. നിത്യോപയോഗ സാധനങ്ങളായ അരി, ആട്ട, ബ്രഡ്, പാല്,...
പ്രിന്റ്, ഇലക്ള്‍ട്രോണിക്സ്, ഡിജിറ്റല്‍ പ്ലാറ്റ്ഫോം എന്നീ മൂന്നു വിഭാഗങ്ങളിലായി മാധ്യമങ്ങളിലെ പ്രധാന തസ്തികകളിലെ ജാതി വിന്യാസം കാണിക്കുന്നതായിരുന്നു പഠനം. 2021-2022 വര്‍ഷങ്ങളിലെ പത്രസ്ഥാപനങ്ങളിലെ കണക്കില്‍ പേരുവെച്ചെഴുതുന്ന റിപ്പോര്‍ട്ടുകളില്‍ പോലും സവര്‍ണത ത്രസിച്ചു നില്ക്കുന്നു.