റസാഖ് ആദൃശ്ശേരി ജര്‍മ്മനിയിലെ നാസിസത്തില്‍നിന്നും ഇറ്റലിയിലെ ഫാസിസത്തില്‍നിന്നും വിഭിന്നമാണ് ഇന്ത്യയിലെ ഫാസിസം. ജര്‍മ്മനിയിലും ഇറ്റലിയിലും ഒറ്റ വ്യക്തിയുടെ പ്രഭാവത്തില്‍ മുകളില്‍നിന്നും കെട്ടിയിറക്കപ്പെട്ടതായിരുന്നു അവ. അതുകൊണ്ടുതന്നെ അവിടങ്ങളില്‍ അവക്ക് ദീര്‍ഘകാലം നിലനില്ക്കാന് കഴിയുമായിരുന്നില്ല. എന്നാല്‍ ഇന്ത്യന്‍ ഫാസിസം...
പരഞ്ചോയ് ഗുഹ താക്കൂര്‍ത വര്‍ത്തമാനകാല ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഫാസിസമാണ്. നിങ്ങള്‍ക്കതിനെ ഭൂരിപക്ഷവാദമെന്നോ സ്വേച്ഛാധിപത്യവാദമെന്നോ പേരിട്ടു വിളിക്കാം. ഏത് പേരില്‍ വിളിച്ചാലും അത് ഇന്ത്യന്‍ ശൈലിയിലുള്ള ഫാസിസമാണ്. അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച ഇന്ദിരാഗാന്ധിയെക്കാള്‍ മോദി...
ഉബൈദ്റഹിമാന്‍ ചെറുവറ്റ കാലാവസ്ഥാ വ്യതിയാന സംബന്ധമായ ചര്‍ച്ചകളും സംവാദങ്ങളും ധാരണാപത്രങ്ങളൊപ്പുവെക്കലുകളും ലോക വേദികളില്‍ പുതിയതല്ലെങ്കിലും ‘കാലാവസ്ഥാപ്രക്ഷോഭം’ എന്ന പേരില്‍ അതൊരു ആഗോള ജനകീയ കൂട്ടായ്മയായി രൂപമെടുക്കുന്നത് ഇതാദ്യമായാണ്. അതിന് പ്രചോദനമായതാകട്ടെ, ഗ്രെറ്റ തന്‍ബര്‍ഗ് എന്ന പതിനാറുകാരി...
അന്തര്‍മുഖനായ ഗാന്ധി സ്വതവേ അന്തര്‍മുഖനും നാണം കുണുങ്ങിയുമായിരുന്നു ഗുജറാത്തി ബ്രാഹ്മണകുടുംബത്തില്‍ 1969 ഒക്ടോബര്‍ രണ്ടിന് പിറന്ന മോഹന്‍ദാസ് കരംചന്ദ് ഗാന്ധി. അയല്‍വാസികളോട് പോയിട്ട് സഹപാഠികളോടുപോലും കാര്യമായി സംസാരിക്കാത്ത പ്രകൃതം. സ്്കൂള്‍കാലത്ത് ആരും കാണാതെ ബീഡിവലിച്ചു. ഇംഗ്ലണ്ടിലേക്കുള്ള...
കെ.പി.എ മജീദ് അമേരിക്കയിലെ ചിക്കാഗോയില്‍ 1893 സെപ്തംബര്‍ 11ന് സ്വാമി വിവേകാനന്ദന് നടത്തിയ പ്രശസ്തമായ പ്രസംഗത്തിലെ ഒരു വാചകം ഇങ്ങനെയാണ്: ‘ഞാന്‍ വരുന്നത് വ്യത്യസ്ത മതങ്ങളെയും ദര്‍ശനങ്ങളെയും ഇരുകൈയും നീട്ടി സ്വീകരിച്ച ഭാരതത്തില്‍നിന്നാണ്’. ഇന്ത്യന്‍ പാരമ്പര്യത്തിന്റെ...
ഉബൈദുറഹിമാന്‍ ചെറുവറ്റ സമീപനങ്ങളിലെയും ലക്ഷ്യങ്ങളിലെയും സമാനതകള്‍ കൊണ്ടാവണം ഈ മാസം 23ന് അമേരിക്കയിലെ ഹൂസ്റ്റണിലരങ്ങേറിയ ‘ഹൗഡി മോഡി’ പരിപാടിയിലെ മോഡി- ട്രംപ് സംയുക്ത സാന്നിധ്യത്തെ ‘ഉത്തമ ജോഡികളുടെ’ സമാഗമമായി വിശേഷിപ്പിക്കപ്പെട്ടത്. ഹൂസ്റ്റണിലെ പ്രസംഗത്തില്‍ വൈവിധ്യതയുടെ ശക്തിയെക്കുറിച്ച്...
സി.പി. സൈതലവി ഓര്മ തെളിയുമ്പോള്‍ കാണുന്നത് വെള്ളിയാഴ്ച ജുമുഅഃ നമസ്കാരം കഴിഞ്ഞ് ആളുകള്‍ ആസ്പത്രിയിലേക്കു വരുന്നതാണ്. ഉറക്കം നീണ്ടുപോയി ജുമുഅഃ നഷ്ടപ്പെട്ടല്ലോ എന്നു വെപ്രാളപ്പെടുമ്പോള്‍ ആരോ പറഞ്ഞു: മൂന്നാഴ്ചയായി ഒറ്റ ഉറക്കത്തിലായിരുന്നെന്ന്. ശരിയാണ്. ഒരു വെള്ളിയാഴ്ച...
കെ കുട്ടി അഹമദ്കുട്ടി ലോക സാമ്പത്തിക ശക്തികളില്‍ ചൈന കഴിഞ്ഞാല്‍ രണ്ടാം സ്ഥാനത്തായി ഇന്ത്യ ദ്രുതഗതിയില്‍ വളരുന്ന സാമ്പത്തിക ശക്തിയായി നിലനിന്നിരുന്നുവെന്നത് യു.പി.എയുടെ രണ്ടു ഭരണ കാലയളവിലും ഉണ്ടായിരുന്ന സവിശേഷതയാണ്. ഈ ദ്രുതഗതിയിലെ വളര്‍ച്ചക്ക് അടിസ്ഥാന...
കെ. ശങ്കരനാരായണന് കറകളഞ്ഞ മതേതരതവാദിയും സാമൂഹികതൃഷ്ണയുള്ള ജനനേതാവുമായിരുന്നു എന്റെ വഴികാട്ടിയും സുഹൃത്തുമായിരുന്ന സി.എച്ച് മുഹമ്മദ്കോയ. അദ്ദേഹത്തിന്റെ സാമൂഹികമായ അര്‍പ്പണബോധവും നര്‍മരസപ്രധാനമായ വാക്ധോരണികളും എന്നില്‍ എന്തെന്നില്ലാത്ത മതിപ്പാണ് ഉളവാക്കിയിരുന്നത്. നീണ്ട രണ്ടു പതിറ്റാണ്ടോളം സി.എച്ചുമൊത്ത് രാഷ്ട്രീയ-അധികാര ശ്രേണികളില്‍...
ടി.എച്ച് ദാരിമി അനുഗ്രഹങ്ങള്‍ ഔദാര്യങ്ങളാണ്. ഒരുപക്ഷേ അര്‍ഹതപോലുമില്ലാതെ ലഭിക്കുന്ന വെറും ദാനങ്ങള്‍. അതുകൊണ്ടുതന്നെ അവ ലഭിക്കുമ്പോള്‍ ആവശ്യപ്പെട്ടില്ലെങ്കിലും വേണ്ടതില്ല എന്നു സാഹചര്യങ്ങള്‍ പറയുന്നുണ്ടെങ്കില്‍പോലും അവക്കുള്ള ഒരു നന്ദിയുടെ ബാധ്യത അവ ലഭിക്കുന്നവനില്‍വന്നുചേരും. അതു നിറവേറ്റുന്നത് ഓരോരുത്തരുടെയും...