Arrest – Chandrika Daily https://www.chandrikadaily.com Wed, 23 Apr 2025 06:17:17 +0000 en-US hourly 1 https://wordpress.org/?v=5.8.10 https://cdn-chandrikadaily.blr1.cdn.digitaloceanspaces.com/wp-contents/uploads/2020/08/chandrika-fav.jpeg Arrest – Chandrika Daily https://www.chandrikadaily.com 32 32 തിരുവാതുക്കല്‍ ഇരട്ടക്കൊല; പ്രതിയെ പിടികൂടാന്‍ സഹായിച്ചത് അമിത ഫോണ്‍ ഉപയോഗം https://www.chandrikadaily.com/1thiruvathukkal-double-murder-excessive-phone-usage-helped-to-nab-the-accused.html https://www.chandrikadaily.com/1thiruvathukkal-double-murder-excessive-phone-usage-helped-to-nab-the-accused.html#respond Wed, 23 Apr 2025 06:15:55 +0000 https://www.chandrikadaily.com/?p=338991 കോട്ടയം തിരുവാതുക്കല്‍ ഇരട്ടക്കൊലയില്‍ പ്രതി അമിത് ഒറാങ്ങിനെ പിടികൂടാന്‍ സഹായിച്ചത് ഫോണ്‍ ഉപയോഗം. വിജയകുമാറിന്റെ ഫോണിലെ നമ്പറുകള്‍ ഗൂഗിള്‍ അക്കൗണ്ടില്‍ നിന്നും മാറ്റാന്‍ ശ്രമിച്ചതും സുഹൃത്തിനെ വിളിച്ചതും പ്രതിയെ പിടികൂടാന്‍ സഹായകരമായി. 11 ഫോണുകളാണ് പ്രതി ഉപയോഗിച്ചത്.

വിജയകുമാറിനെയും ഭാര്യയേയും കൊല ചെയ്യാന്‍ കാരണം മൊബൈല്‍ മോഷണക്കേസില്‍ അറസ്റ്റിലായതിലുള്ള വൈരാഗ്യമാണെന്നാണ് പ്രതിയുടെ മൊഴി. ജയിലിലായതിന് ശേഷം പെണ്‍ സുഹൃത്ത് പിണങ്ങിപ്പോയതതോടെയാണ് ദമ്പതികളെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. പ്രതിയെ ഇന്ന് കോട്ടയം വെസ്റ്റ് സ്റ്റേഷനില്‍ എത്തിക്കും. തൃശൂര്‍ മാളയ്ക്ക് സമീപം മലോടൂരില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പിനോട് ചേര്‍ന്ന കോഴി ഫാമില്‍ നിന്നുമാണ് പ്രതിയെ ഇന്ന് പിടികൂടിയത്.

കൃത്യം നടത്താന്‍ അമിത് ദിവസങ്ങള്‍ ആസൂത്രണം നടത്തിയെന്ന് പൊലീസ് പറഞ്ഞു.ഇക്കഴിഞ്ഞ ശനിയാഴ്ച മുതല്‍ അമിത് താമസിച്ചത് നഗരത്തിലെ ഒരു ലോഡ്ജിലാണ്. ഇതിനിടയില്‍ പല തവണ വിജയകുമാറിന്റെ വീടിന്റെ പരിസരത്തെത്തി കാര്യങ്ങള്‍ നിരീക്ഷിച്ചുവെന്നും പൊലീസ് പറഞ്ഞു.

തിങ്കളാഴ്ച രാവിലെ ലോഡ്ജില്‍ നിന്ന് റൂം വെക്കറ്റ് ചെയ്തു. വൈകിട്ട് കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ എത്തി പ്ലാറ്റഫോം ടിക്കറ്റ് എടുത്ത് അകത്തു കയറി. രാത്രിയോടെയാണ് അണ് കൊലപാതകം നടത്താന്‍ പോയത്. ലോഡ്ജില്‍ നിന്നു അമിത് പുറത്തേക്ക് വരുന്നതും റെയില്‍വെ സ്റ്റേഷനില്‍ പോകുന്നതിന്റെയും സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്. അതേസമയം അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും വ്യാപിപ്പിക്കും. വിവിധ സംഘങ്ങളായി സംസ്ഥാനത്തിനകത്തും പുറത്തും പൊലീസ് അന്വേഷണം നടത്തും.

]]>
https://www.chandrikadaily.com/1thiruvathukkal-double-murder-excessive-phone-usage-helped-to-nab-the-accused.html/feed 0
തിരൂരില്‍ പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ച യുവതി പിടിയില്‍ https://www.chandrikadaily.com/young-woman-arrested-for-sexually-assaulting-15-year-old-in-tirur.html https://www.chandrikadaily.com/young-woman-arrested-for-sexually-assaulting-15-year-old-in-tirur.html#respond Tue, 22 Apr 2025 07:29:36 +0000 https://www.chandrikadaily.com/?p=338894 മലപ്പുറം തിരൂരില്‍ പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ച യുവതി പിടിയില്‍. പാലക്കാട് കല്ലടിക്കോട് സ്വദേശി സത്യഭാമയാണ് (30) അറസ്റ്റിലായത്. യുവതിയുടെ ഭര്‍ത്താവിന്റെ അറിവോടെയായിരുന്നു കുട്ടിയെ പീഡിപ്പിച്ചത്. കുട്ടിയെ പീഡനത്തിന് ഇരയാക്കിയ ശേഷം വീഡിയോ പകര്‍ത്തി യുവതി ഭീഷണിപ്പെടുത്തുകയായിരുന്നു. പീഡന ദൃശ്യങ്ങള്‍ പകര്‍ത്തിയത് യുവതിയുടെ ഭര്‍ത്താവ് തിരൂര്‍ ബിപി അങ്ങാടി സ്വദേശി സാബിക് ആയിരുന്നു. ഇയാള്‍ ഒളിവിലാണ്.

ലഹരിക്കടിമകളായ സാബികും, സത്യഭാമയും കുട്ടിക്കും ലഹരികൊടുക്കാന്‍ ശ്രമിച്ചിരുന്നതായി പൊലീസ് പറഞ്ഞു. പീഡനദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി കുട്ടിയുടെ കൈയില്‍ നിന്ന് ഇവര്‍ പണം വാങ്ങിയിരുന്നു. സ്ത്രീകളുടെ നഗ്ന വീഡിയോ എടുത്തു തരാനും പതിനഞ്ചുകാരനോട് ആവശ്യപ്പെട്ടിരുന്നു. കുട്ടിയുടെ പരാതിയിന്മേലാണ് പൊലീസ് കേസ് എടുത്തിട്ടുള്ളത്. തിരൂര്‍ പൊലീസിന്റെ നേതൃത്വത്തിലുള്ള സംഘം യുവതിയെ പിടികൂടുകയായിരുന്നു. ഇവരുടെ ഭര്‍ത്താവ് സാബിക്കിനായുള്ള അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്.

]]>
https://www.chandrikadaily.com/young-woman-arrested-for-sexually-assaulting-15-year-old-in-tirur.html/feed 0
ഗസ്സയെയും ഫലസ്തീനെയും സ്വതന്ത്രമാക്കുകയെന്നും ആവശ്യപ്പെട്ട് പോസ്റ്റർ ഒട്ടിച്ചു; ഏഴ് മുസ്‌ലിംകളെ അറസ്റ്റ് ചെയ്‌ത്‌ യു പി പൊലീസ് https://www.chandrikadaily.com/up-police-arrest-seven-muslims-for-pasting-posters-demanding-the-liberation-of-gaza-and-palestine.html https://www.chandrikadaily.com/up-police-arrest-seven-muslims-for-pasting-posters-demanding-the-liberation-of-gaza-and-palestine.html#respond Mon, 21 Apr 2025 09:51:07 +0000 https://www.chandrikadaily.com/?p=338822 ഇസ്രായേൽ ഉൽപന്നങ്ങൾ ബഹിഷ്‌കരിച്ച് പകരം ഇന്ത്യൻ ഉൽപന്നങ്ങളെ പ്രോത്സാഹിപ്പിക്കുക, ​ഗസ്സയെയും ഫലസ്തീനെയും സ്വതന്ത്രമാക്കുക എന്നീ ആവശ്യങ്ങളുള്ള പോസ്റ്ററൊട്ടിച്ചതിനാണ് ഏഴ് മുസ്ലിം യുവാക്കൾക്കെതിരെ സംഭൽ പൊലീസ് കേസെടുത്തത്. സമ്പലിൽ ഗസ്സ വംശഹത്യക്കെതിരെ പോസ്റ്ററുകൾ കാണപ്പെട്ടതിനെ തുടർന്ന് സിസിടിവി മുഖേന നടത്തിയ അന്വേഷണത്തിലാണ് 7 പേരെ തിരിച്ചറിഞ്ഞതെന്ന് പോലീസ് പറഞ്ഞു.

ലോകത്താകമാനമായി ഇസ്രായേലി ഉൽപന്നങ്ങൾക്കെതിരെ നടക്കുന്ന ബഹിഷ്‌കരണങ്ങൾ അനുകരിച്ചാണ് യുവാക്കൾ പോസ്റ്ററൊട്ടിച്ചിട്ടുള്ളത്. യുവാക്കൾക്കെതിരെ ഏതെല്ലാം വകുപ്പുകളാണ് ചുമത്തിയിട്ടുള്ളതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല.

]]>
https://www.chandrikadaily.com/up-police-arrest-seven-muslims-for-pasting-posters-demanding-the-liberation-of-gaza-and-palestine.html/feed 0
16കാരനെ തട്ടിക്കൊണ്ടുപോയി മദ്യം നല്‍കി ലൈംഗികമായി പീഡിപ്പിച്ചിച്ച കേസില്‍ യുവതിക്ക് 20 വര്‍ഷം തടവ് https://www.chandrikadaily.com/woman-gets-20-years-in-prison-for-kidnapping-sexually-assaulting-16-year-old-boy.html https://www.chandrikadaily.com/woman-gets-20-years-in-prison-for-kidnapping-sexually-assaulting-16-year-old-boy.html#respond Mon, 21 Apr 2025 06:16:44 +0000 https://www.chandrikadaily.com/?p=338794 രാജസ്ഥാൻ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ മുപ്പതുകാരിക്ക് 20 വർഷം തടവുശിക്ഷ. രാജസ്ഥാനിലെ ബണ്ടിയിലുള്ള പോക്സോ കോടതിയുടേതാണ് വിധി. ലലിബായ് മോഗിയ എന്ന യുവതി 45,000 രൂപ പിഴയടയ്ക്കണമെന്നും കോടതി ഉത്തരവിട്ടു.

2023 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. 16 വയസ്സുകാരനായ തന്റെ മകനെ പ്രലോഭിപ്പിച്ച് ജയ്പുരിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് ആൺകുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ പറയുന്നത്. അവിടെവച്ച് മദ്യം നൽകി തുടർച്ചയായി 6–7 ദിവസം വരെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നും അവർ പരാതിയിൽ പറഞ്ഞു. 2023 നവംബർ 7നാണ് കുട്ടിയുടെ കുടുംബം പൊലീസിൽ പരാതി നൽകിയത്.

തട്ടിക്കൊണ്ടുപോകൽ, ലൈംഗികചൂഷണം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ് റജിസ്റ്റർ ചെയ്തത്. പ്രാഥമിക അന്വേഷണത്തിനും കുട്ടിയുടെ വൈദ്യപരിശോധനയ്ക്കും ശേഷം പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ പിന്നീട് അവർക്ക് ജാമ്യം ലഭിച്ചിരുന്നു.
]]>
https://www.chandrikadaily.com/woman-gets-20-years-in-prison-for-kidnapping-sexually-assaulting-16-year-old-boy.html/feed 0
15കാരിയെ പ്രണയം നടിച്ച് മുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍ https://www.chandrikadaily.com/a-young-man-who-locked-a-15-year-old-girl-in-a-room-and-tortured-her-by-pretending-to-be-in-love-was-arrested.html https://www.chandrikadaily.com/a-young-man-who-locked-a-15-year-old-girl-in-a-room-and-tortured-her-by-pretending-to-be-in-love-was-arrested.html#respond Mon, 21 Apr 2025 05:10:21 +0000 https://www.chandrikadaily.com/?p=338779 കോഴിക്കോട് 15കാരിയെ പ്രണയം നടിച്ച് മുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കോഴിക്കോട് തലക്കുളത്തൂര്‍ സ്വദേശി അക്ഷയ് ആണ് പിടിയിലായത്. പ്രണയം നടിച്ച് വീട്ടില്‍ വിളിച്ചുവരുത്തിയായിരുന്നു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

പീഡനത്തിന് ശേഷം വിവിധ ജില്ലകളില്‍ മാറിമാറി ഒളിവില്‍ താമസിച്ച പ്രതി കേരളത്തിന് പുറത്തേക്ക് കടക്കാനുള്ള ശ്രമമായിരുന്നു. സൈബര്‍ പൊലീസിന്റെ സഹായത്തോടെ എലത്തൂര്‍ സിഐ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിന്തുടര്‍ന്ന് പിടികൂടിയത്. കോഴിക്കോട് പുതിയ ബസ് സ്റ്റാന്റില്‍ നിന്നാണ് പ്രതി പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

]]>
https://www.chandrikadaily.com/a-young-man-who-locked-a-15-year-old-girl-in-a-room-and-tortured-her-by-pretending-to-be-in-love-was-arrested.html/feed 0
കോഴിക്കോട് പ്രതിശ്രുത വരനും വധുവിനും നേരെ ആക്രമണം; യുവാവ് പിടിയില്‍ https://www.chandrikadaily.com/attack-on-fiance-and-bride-in-kozhikode-the-young-man-is-under-arrest.html https://www.chandrikadaily.com/attack-on-fiance-and-bride-in-kozhikode-the-young-man-is-under-arrest.html#respond Mon, 21 Apr 2025 02:08:20 +0000 https://www.chandrikadaily.com/?p=338754 കോഴിക്കോട് പ്രതിശ്രുത വരനും വധുവിനും നേരെ ആക്രമണം നടത്തിയ യുവാവ് പിടിയില്‍. കുണ്ടുപറമ്പ് സ്വദേശി നിഖില്‍ എസ്. നായരാണ് എലത്തൂര്‍ പൊലീസിന്റെ പിടിയിലായത്. കോഴിക്കോട് പുതിയങ്ങാടിയില്‍ ഇന്നലെ വൈകീട്ടായിരുന്നു സംഭവം.

പുതിയങ്ങാടി റിലയന്‍സ് പെട്രോള്‍ പമ്പില്‍ പെട്രോള്‍ അടിക്കാന്‍ നിര്‍ത്തിയപ്പോള്‍ ബൈക്കിന്റെ പിന്നിലിരുന്ന യുവതിയോട് നിഖില്‍ ലൈംഗികചേഷ്ട കാണിച്ചു. ഇത് ചോദ്യം ചെയ്ത യുവാവിനെ ആയുധം വച്ച് നെറ്റിക്ക് അടിക്കുകയും മുഖത്ത് തലകൊണ്ട് കുത്തുകയും ആയിരുന്നു.

സംഭവത്തില്‍ യുവാവിന്റെയും യുവതിയുടേയും പരാതിയില്‍ ഇന്നലെ തന്നെ പ്രതിയെ പിടികൂടുകയായിരുന്നു. വൈദ്യ പരിശോധനയ്ക്കിടെ നിഖില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളെ ഭീഷണി മുഴക്കിയതായും പരാതിയുണ്ട്. പ്രതി മുമ്പും വിവിധ കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

]]>
https://www.chandrikadaily.com/attack-on-fiance-and-bride-in-kozhikode-the-young-man-is-under-arrest.html/feed 0
ലഹരിക്കേസ്; ഷൈന്‍ ടോം ചാക്കോയെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു https://www.chandrikadaily.com/1drunkenness-case-shine-tom-chacko-was-released-on-bail-by-the-station.html https://www.chandrikadaily.com/1drunkenness-case-shine-tom-chacko-was-released-on-bail-by-the-station.html#respond Sat, 19 Apr 2025 13:42:39 +0000 https://www.chandrikadaily.com/?p=338640 ലഹരിക്കേസില്‍ അറസ്റ്റിലായ നടന്‍ ഷൈന്‍ ടോം ചാക്കോയെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. രണ്ടുപേരുടെ ആള്‍ജാമ്യത്തിലാണ് ജാമ്യം അനുവദിച്ചത്. നടന്റെ മാതാപിതാക്കള്‍ തന്നെയാണ് ജാമ്യം നിന്നത്. ഇതേ തുടര്‍ന്ന് എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ നിന്ന് ഷൈന്‍ മടങ്ങി. മാധ്യമങ്ങളോട് പ്രതികരിക്കാന്‍ നടന്‍ തയ്യാറായില്ല.

ലഹരിക്കേസില്‍ ഒന്നാംപ്രതിയാണ് ഷൈന്‍ ടോം ചാക്കോ. ഷൈനിന്റെ സുഹൃത്ത് അഹമ്മദ് മുര്‍ഷിദാണ് രണ്ടാംപ്രതി. ഷൈന്‍ ഹോട്ടലില്‍ റൂമെടുത്തത് സുഹൃത്തിനൊപ്പം ലഹരി ഉപയോഗിക്കാനെന്ന് എഫ് ഐ ആറില്‍ പറയുന്നു. ലഹരി ഉപയോഗിക്കുന്ന ആളാണെന്ന് ഷൈന്‍ ചോദ്യംചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. പക്ഷെ ഹോട്ടലില്‍ നിന്ന് ഇറങ്ങിയോടിയ ദിവസം ലഹരി ഉപയോഗിച്ചിട്ടില്ലെന്നാണ് നടന്‍ പൊലീസിന് നല്‍കിയ മൊഴി.

മുടി ,നഖം എന്നിവ ശാസ്ത്രീയ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. ഷൈന്‍ പലതവണ മയക്കുമരുന്ന് ഉപയോഗിച്ചതായി എഫ്‌ഐആറില്‍ പറയുന്നു. ഷൈന്‍ ടോം ചാക്കോയുടെ നേതൃത്വത്തില്‍ ഹോട്ടലില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഹോട്ടലില്‍ പരിശോധനക്കായി എത്തിയത്.

പരിശോധന ദിവസം നടന്‍ ഓടി രക്ഷപ്പെട്ടത് തെളിവ് നശിപ്പിക്കാനുള്ള ശ്രമമാണെന്നാണ് പോലീസ് വിലയിരുത്തല്‍. ചോദ്യം ചെയ്യലിലും പോലീസ് ഇക്കാര്യം ആവര്‍ത്തിച്ചു ചോദിച്ചെങ്കിലും കൃത്യമായ മറുപടി നല്‍കാന്‍ ഷൈന്‍ പരാജയപ്പെടുകയായിരുന്നു. അതേസമയം മെത്താഫിറ്റമിനും, കഞ്ചാവ് തുടങ്ങിയ ലഹരി വസ്തുക്കള്‍ ഉപയോഗിക്കാറുണ്ടെന്ന് പോലീസിനോട് ഷൈന്‍ ടോം ചാക്കോ സമ്മതിച്ചിരുന്നു. എന്നാല്‍ പോലീസ് പരിശോധനക്കെത്തിയ ദിവസം ലഹരി ഉപയോഗിച്ചിരുന്നില്ലെന്നാണ് ഷൈന്‍ പറയുന്നത്.

മുന്‍പ് ഡി അഡിക്ഷന്‍ സെന്ററില്‍ പ്രവേശിപ്പിച്ചിരുന്നെന്നും ദിവസങ്ങള്‍ക്കിപ്പുറം അവിടെ നിന്ന് പോരുകയായിരുന്നുവെന്നും ഷൈന്‍ മൊഴി നല്‍കി. ലഹരി ഉപയോഗം കൂടിയപ്പോള്‍ പിതാവ് കൂത്താട്ടുകുളത്തെ ചികിത്സാ കേന്ദ്രത്തില്‍ കൊണ്ടാക്കിയെന്നാണ് ഷൈന്‍ പൊലീസിനോട് പറഞ്ഞത്.

എന്‍ഡിപിഎസ് സെക്ഷന്‍ 27, 29 പ്രകാരമാണ് ഷൈനെതിരെ കേസെടുത്തിട്ടുള്ളത്. ലഹരിമരുന്ന് ഉപയോഗിച്ചതിന്റെ തെളിവ് ലഭിച്ച പശ്ചാത്തലത്തിലാണ് കേസ് എടുത്തതെന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന വിവരം. ലഹരി ഉപയോഗം, ലഹരി ഉപയോഗത്തിന് പ്രേരിപ്പിക്കുക, പങ്കാളി ആകുക അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

]]>
https://www.chandrikadaily.com/1drunkenness-case-shine-tom-chacko-was-released-on-bail-by-the-station.html/feed 0
ലഹരിക്കേസ്; ഷൈന്‍ ഒന്നാംപ്രതി, സുഹൃത്ത് രണ്ടാംപ്രതി https://www.chandrikadaily.com/drunkenness-case-shine-is-the-first-respondent-and-friend-is-the-second-respondent.html https://www.chandrikadaily.com/drunkenness-case-shine-is-the-first-respondent-and-friend-is-the-second-respondent.html#respond Sat, 19 Apr 2025 12:57:55 +0000 https://www.chandrikadaily.com/?p=338636 ലഹരിക്കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോ ഒന്നാംപ്രതിയും സുഹൃത്ത് അഹമ്മദ് മുര്‍ഷിദ് രണ്ടാംപ്രതിയുമെന്ന് പൊലീസ്. ഷൈന്‍ ഹോട്ടലില്‍ റൂമെടുത്തത് സുഹൃത്തിനൊപ്പം ലഹരി ഉപയോഗിക്കാനെന്ന് എഫ് ഐ ആറില്‍ പറയുന്നു. ലഹരി ഉപയോഗിക്കുന്ന ആളാണെന്ന് ഷൈന്‍ ചോദ്യംചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. പക്ഷെ ഹോട്ടലില്‍ നിന്ന് ഇറങ്ങിയോടിയ ദിവസം ലഹരി ഉപയോഗിച്ചിട്ടില്ലെന്നാണ് നടന്‍ പൊലീസിന് നല്‍കിയ മൊഴി.

മുടി ,നഖം എന്നിവ ശാസ്ത്രീയ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. ഷൈന്‍ പലതവണ മയക്കുമരുന്ന് ഉപയോഗിച്ചതായി എഫ്ഐആറില്‍ പറയുന്നു. ഷൈന്‍ ടോം ചാക്കോയുടെ നേതൃത്വത്തില്‍ ഹോട്ടലില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഹോട്ടലില്‍ പരിശോധനക്കായി എത്തിയത്.

പരിശോധന ദിവസം നടന്‍ ഓടി രക്ഷപ്പെട്ടത് തെളിവ് നശിപ്പിക്കാനുള്ള ശ്രമമാണെന്നാണ് പോലീസ് വിലയിരുത്തല്‍. ചോദ്യം ചെയ്യലിലും പോലീസ് ഇക്കാര്യം ആവര്‍ത്തിച്ചു ചോദിച്ചെങ്കിലും കൃത്യമായ മറുപടി നല്‍കാന്‍ ഷൈന്‍ പരാജയപ്പെടുകയായിരുന്നു. അതേസമയം മെത്താഫിറ്റമിനും, കഞ്ചാവ് തുടങ്ങിയ ലഹരി വസ്തുക്കള്‍ ഉപയോഗിക്കാറുണ്ടെന്ന് പോലീസിനോട് ഷൈന്‍ ടോം ചാക്കോ സമ്മതിച്ചിരുന്നു. എന്നാല്‍ പോലീസ് പരിശോധനക്കെത്തിയ ദിവസം ലഹരി ഉപയോഗിച്ചിരുന്നില്ലെന്നാണ് ഷൈന്‍ പറയുന്നത്.

മുന്‍പ് ഡി അഡിക്ഷന്‍ സെന്ററില്‍ പ്രവേശിപ്പിച്ചിരുന്നെന്നും ദിവസങ്ങള്‍ക്കിപ്പുറം അവിടെ നിന്ന് പോരുകയായിരുന്നുവെന്നും ഷൈന്‍ മൊഴി നല്‍കി. ലഹരി ഉപയോഗം കൂടിയപ്പോള്‍ പിതാവ് കൂത്താട്ടുകുളത്തെ ചികിത്സാ കേന്ദ്രത്തില്‍ കൊണ്ടാക്കിയെന്നാണ് ഷൈന്‍ പൊലീസിനോട് പറഞ്ഞത്.

എന്‍ഡിപിഎസ് സെക്ഷന്‍ 27, 29 പ്രകാരമാണ് ഷൈനെതിരെ കേസെടുത്തിട്ടുള്ളത്. ലഹരിമരുന്ന് ഉപയോഗിച്ചതിന്റെ തെളിവ് ലഭിച്ച പശ്ചാത്തലത്തിലാണ് കേസ് എടുത്തതെന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന വിവരം. ലഹരി ഉപയോഗം, ലഹരി ഉപയോഗത്തിന് പ്രേരിപ്പിക്കുക, പങ്കാളി ആകുക അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

]]>
https://www.chandrikadaily.com/drunkenness-case-shine-is-the-first-respondent-and-friend-is-the-second-respondent.html/feed 0
ഇറങ്ങിയോടിയ ദിവസം മാത്രം ലഹരി ഇടപാടുകാരനുമായി നടത്തിയത് 20000 രൂപയുടെ ഇടപാട് https://www.chandrikadaily.com/a-transaction-of-rs-20000-was-made-with-a-drug-dealer-on-the-day-he-ran-away.html https://www.chandrikadaily.com/a-transaction-of-rs-20000-was-made-with-a-drug-dealer-on-the-day-he-ran-away.html#respond Sat, 19 Apr 2025 12:15:28 +0000 https://www.chandrikadaily.com/?p=338630 ഹോട്ടല്‍ മുറിയില്‍ നിന്ന് ഷൈന്‍ ടോം ചാക്കോ ഇറങ്ങിയോടിയ ദിവസം മാത്രം ലഹരി ഇടപാടുകാരനുമായി ഇരുപതിനായിരം രൂപയുടെ സാമ്പത്തിക ഇടപാട് നടത്തിയതായി കണ്ടെത്തല്‍. എന്നാല്‍ ഓടിയ ദിവസം ലഹരി ഉപയോഗിക്കുകയോ ലഹരി കൈവശം വയ്ക്കുകയോ ചെയ്തിട്ടില്ലെന്നാണ് ഷൈനിന്റെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് ആന്റി ഡോപിംഗ് ടെസ്റ്റ് നടത്തുന്നതിനായി നടന്റെ രക്തവും നഖവും മുടിയും പരിശോധിക്കുന്നത്. ആറ് മുതല്‍ 12 മാസം വരെ ലഹരി ഉപയോഗിച്ചത് ആന്റി ഡോപിംഗ് ടെസ്റ്റ് വഴി കണ്ടെത്താനാകും. താന്‍ ലഹരി ഉപയോഗിക്കുന്നയാളാണെന്ന് ഷൈന്‍ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ ഇറങ്ങിയോടിയ ദിവസം ഉപയോഗിച്ചിട്ടില്ലെന്നാണ് നടന്റെ മൊഴി.

]]>
https://www.chandrikadaily.com/a-transaction-of-rs-20000-was-made-with-a-drug-dealer-on-the-day-he-ran-away.html/feed 0
ലഹരി കേസ്; ഷൈന്‍ ടോം ചാക്കോയെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കും https://www.chandrikadaily.com/drunkenness-case-shine-tom-chacko-will-be-released-on-station-bail.html https://www.chandrikadaily.com/drunkenness-case-shine-tom-chacko-will-be-released-on-station-bail.html#respond Sat, 19 Apr 2025 11:53:24 +0000 https://www.chandrikadaily.com/?p=338628 ലഹരി കേസില്‍ അറസ്റ്റിലായ ഷൈന്‍ ടോം ചാക്കോയെ രണ്ടുപേരുടെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കും. മുടി ,നഖം എന്നിവ ശാസ്ത്രീയ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. ഷൈന്‍ പലതവണ മയക്കുമരുന്ന് ഉപയോഗിച്ചതായി എഫ്‌ഐആറില്‍ പറയുന്നു. ഷൈന്‍ ടോം ചാക്കോയുടെ നേതൃത്വത്തില്‍ ഹോട്ടലില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഹോട്ടലില്‍ പരിശോധനക്കായി എത്തിയത്.

പരിശോധന ദിവസം നടന്‍ ഓടി രക്ഷപ്പെട്ടത് തെളിവ് നശിപ്പിക്കാനുള്ള ശ്രമമാണെന്നാണ് പോലീസ് വിലയിരുത്തല്‍. ചോദ്യം ചെയ്യലിലും പോലീസ് ഇക്കാര്യം ആവര്‍ത്തിച്ചു ചോദിച്ചെങ്കിലും കൃത്യമായ മറുപടി നല്‍കാന്‍ ഷൈന്‍ പരാജയപ്പെടുകയായിരുന്നു. അതേസമയം മെത്താഫിറ്റമിനും, കഞ്ചാവ് തുടങ്ങിയ ലഹരി വസ്തുക്കള്‍ ഉപയോഗിക്കാറുണ്ടെന്ന് പോലീസിനോട് ഷൈന്‍ ടോം ചാക്കോ സമ്മതിച്ചിരുന്നു. എന്നാല്‍ പോലീസ് പരിശോധനക്കെത്തിയ ദിവസം ലഹരി ഉപയോഗിച്ചിരുന്നില്ലെന്നാണ് ഷൈന്‍ പറയുന്നത്.

മുന്‍പ് ഡി അഡിക്ഷന്‍ സെന്ററില്‍ പ്രവേശിപ്പിച്ചിരുന്നെന്നും ദിവസങ്ങള്‍ക്കിപ്പുറം അവിടെ നിന്ന് പോരുകയായിരുന്നുവെന്നും ഷൈന്‍ മൊഴി നല്‍കി. ലഹരി ഉപയോഗം കൂടിയപ്പോള്‍ പിതാവ് കൂത്താട്ടുകുളത്തെ ചികിത്സാ കേന്ദ്രത്തില്‍ കൊണ്ടാക്കിയെന്നാണ് ഷൈന്‍ പൊലീസിനോട് പറഞ്ഞത്.

എന്‍ഡിപിഎസ് സെക്ഷന്‍ 27, 29 പ്രകാരമാണ് ഷൈനെതിരെ കേസെടുത്തിട്ടുള്ളത്. ലഹരിമരുന്ന് ഉപയോഗിച്ചതിന്റെ തെളിവ് ലഭിച്ച പശ്ചാത്തലത്തിലാണ് കേസ് എടുത്തതെന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന വിവരം. ലഹരി ഉപയോഗം, ലഹരി ഉപയോഗത്തിന് പ്രേരിപ്പിക്കുക, പങ്കാളി ആകുക അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

]]>
https://www.chandrikadaily.com/drunkenness-case-shine-tom-chacko-will-be-released-on-station-bail.html/feed 0