മണ്ണ് മാറ്റിയുള്ള പരിശോധനയില്‍ കരയില്‍ ലോറിയുടെ സാന്നിധ്യം ഇല്ലെന്ന് സൈന്യം സ്ഥിരീകരിച്ചു.
റോഡില്‍ നിന്നു ലഭിച്ച സിഗ്നലില്‍ മണ്ണിനടിയില്‍ ലോഹസാന്നിധ്യം ഉണ്ടെന്നാണ് വിലയിരുത്തല്‍.
സമീപത്തെ ഗംഗാവാലി പുഴയില്‍ നടത്തുന്ന തിരച്ചിലിനൊപ്പം കരയില്‍ ശേഷിക്കുന്ന മണ്ണ് കൂടി നീക്കി പരിശോധിക്കാനാണ് നീക്കം.
11 മണിയോടെ തിരച്ചിലിനായി സൈന്യവും എത്തും.
വെളളത്തില്‍ നേരിട്ടിറങ്ങാനുളള സാധ്യത പരിശോധിക്കും.
രക്ഷാപ്രവര്‍ത്തനത്തിന് നേവി സംഘം എത്തുമെന്ന് കര്‍ണാടക അറിയിച്ചെന്ന് എം കെ രാഘവന് എം പി പറഞ്ഞു.
തലയില്‍ ക്യാമറയുമായി പറന്നുയരുന്ന അര്‍ജുന്റെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ സാങ്കേതിക സംവിധാനം ഉണ്ടാകും