ഉടുപ്പിക്ക് സമീപം മാൽപെയിൽ നിന്നെത്തിയ 'ഈശ്വർ മാൽപെ' എന്ന സംഘത്തിൽ 8 പേരാണുള്ളത്.
നദിയിലെ അടിയൊഴുക്ക് ശക്തമായതിനാൽ ഇന്നലെ തിരച്ചിൽ വിഫലമായി.
അതേസമയം മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ ലക്ഷ്മൺ നായിക്കിന്റെ കടയുടെ അവശിഷ്ടങ്ങൾ മണ്ണിനടിയിൽ കണ്ടെത്തിയതായി എകെഎം അഷറഫ് എംഎൽഎ അറിയിച്ചു.
നാളെയോടെ പരിശോധന ഫലം കാണുമെന്നു അധികൃതര്‍ കരുതുന്നു.
അവസാനം നടത്തിയ ഡ്രോൺ പരിശോധനയിലും മനുഷ്യസാന്നിധ്യം കണ്ടെത്താനായില്ല.
ഇതിനിടെ മണ്ണിടിച്ചിലുണ്ടായ പ്രദേശത്തിന് സമീപത്ത് നിന്ന് തടിക്കഷണങ്ങൾ കണ്ടെത്തി
രാവിലെ 9.40ന് എത്തിയ ബാറ്ററികൾ കാർവാറിൽ നിന്ന് റോഡ് മാർഗം അപകടസ്ഥലത്ത് എത്തിക്കും
ലോറി കിടക്കുന്ന അവസ്ഥയും സ്ഥാനവും കൃത്യമായി നിർണയിക്കാൻ ഡ്രോൺ ഉപയോഗിച്ച് പരിശോധന നടത്തും
ഇന്നത്തെ തിരച്ചില്‍ ഇത് നിര്‍ണായകമാകും.
ശക്തമായ മഴയും പുഴയുടെ ഒഴുക്ക് വർധിച്ചതിനാലുമാണ് ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചത്