എം കെ രാഘവന് എംപി, കാര്‍വാര്‍ എംഎല്‍എ സതീഷ് സെയില്‍, അര്‍ജുനായി രക്ഷാപ്രവര്‍ത്തനം നടത്തിയ ഈശ്വര്‍ മാല്‍പെ ഉള്‍പ്പെടെ നിരവധി പേര് അര്ജുന് അന്ത്യമോപചാരം അര്‍പ്പിച്ചു.
അര്‍ജുനെ അവസാനമായി ഒന്നു കാണാന്‍ നൂറുകണക്കിനു ആളുകള്‍ അര്‍ജുന്റെ വീട്ടിലേക്ക് തടിച്ചുകൂടിയിട്ടുണ്ട്.
അര്‍ജുന്റെ മൃതദേഹം കാര്‍വാര്‍ ആശുപത്രിയില്‍നിന്ന് നാട്ടിലേക്ക് പുറപ്പെട്ടു.
ഡിഎന്‍എ പരിശോധനയില്‍ മൃതദേഹം അര്‍ജുന്റേത് തന്നെയാണെന്ന് സ്ഥിരീകരിച്ചതോടെയാണ് നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ വേഗമാക്കിയത്.
അര്‍ജുന്റെ വസ്ത്രങ്ങള്‍ ക്യാബിനില്‍നിന്ന് നേരത്തെ പുറത്തെടുത്തിരുന്നു.
ലോറിയില്‍ നിന്ന് കണ്ടെത്തിയ മൃതദേഹത്തിന്റെ ഡിഎന്‍എ പരിശോധനാ ഫലം ഇന്ന് ലഭിക്കും.
ഡ്രഡ്ജിങ്ങ് സാധ്യമാക്കിയ കര്‍ണാടക സര്‍ക്കാരിനോടും നന്ദിയുണ്ടെന്ന് അഞ്ജു പറഞ്ഞു.
കര്‍ണാടക സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യമാണ് വിജയത്തിലെത്തിച്ചത്.
അര്‍ജുന്റെ മൃതദേഹം കാര്‍വാര്‍ കിംസ് ആശുപത്രി മോര്‍ച്ചറിയിലാണ് സൂക്ഷിച്ചിട്ടുള്ളത്.
അര്‍ജുന്റെ ഭാര്യ കൃഷ്ണപ്രിയക്ക് വേങ്ങേരി സര്‍വീസ് സഹകരണ ബാങ്കില്‍ ജോലി നല്‍കിയിരുന്നു.