വലിയൊരു ആള്‍ക്കൂട്ടം രാജ്ഭവനിലേക്ക് ഇരച്ചെത്തുമ്പോള്‍ ഉണ്ടാകാനിടയുള്ള ക്രമസമാധാന പ്രശ്നങ്ങള്‍ സര്‍ക്കാരിന് തിരിച്ചടിയാകും.
നവംബര്‍ നാലിനുശേഷം രാജി ആവശ്യം ഉന്നയിച്ച് ഗവര്‍ണര്‍ വീണ്ടും രംഗത്തെത്തുമെന്നാണ് രാജ്ഭവന് വൃത്തങ്ങള്‍ നല്കുന്ന സൂചന.
മുഖ്യമന്ത്രിയോടൊപ്പമാണോ ഗവര്‍ണറോടൊപ്പമാണോ പ്രതിപക്ഷമെന്ന ചോദ്യത്തിന് പ്രസക്തയില്ല. ഇവര്‍ക്ക് ആര്‍ക്കും ഒപ്പം നില്‍ക്കാതെ തന്നെ നിലപാടെടുക്കാനുള്ള ശേഷി കേരളത്തിലെ പ്രതിപക്ഷത്തിനുണ്ട്. വിഷയാധിഷ്ഠിതമാണ് പ്രതിപക്ഷ നിലപാട്.
ഗവര്‍ണറുടെ ആവശ്യം മുഖ്യമന്ത്രി പിണറായി വിജയന് തള്ളിയതയാണ് വിവരം.
യൂണിവേഴ്സിറ്റി ഭരണവുമായി ബന്ധപ്പെട്ട ഇടതുസര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടുകളോട് അങ്ങേയറ്റം വിയോജിപ്പുണ്ട്, അതിനെതിരെ ജനാധിപത്യ രീതിയിലുള്ള പോരാട്ടം തുടരും പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
കേരളത്തിന്റെ പ്രതികരണ മനോഭാവത്തെ വഴി തിരിച്ചു വിടാന്‍ ശ്രമിക്കുന്ന സര്‍ക്കാരിനെയും, ഗവര്‍ണറെയും പൊതുജനം തിരിച്ചറിയേണ്ടതുണ്ട് എം.എസ്.എഫ് സംസ്ഥാന കമ്മറ്റി പത്രക്കുറിപ്പ് വഴി അറിയിച്ചു.
ഇന്ന് രാവിലെ 11:30ക്ക്കം രാജിക്കത്ത് സമര്‍പ്പിക്കണമെന്നായിരുന്നു ഗവര്‍ണര്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നത്.
ഒന്‍പത് സര്‍വകലാശാലകളിലെ വി.സിമാരോട് ഇന്ന് രാവിലെ 11.30നകം രാജിവെക്കണമെന്ന ഗവര്‍ണറുടെ അന്ത്യശാസനം സര്‍ക്കാരും വി.സിമാരും തള്ളിയതോടെ രാജി ഉണ്ടാകാന്‍ ഇടയില്ലെന്ന് വ്യക്തം.
സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ഒരു തര്‍ക്കവുമില്ല. തര്‍ക്കങ്ങളെല്ലാം അവസാനിക്കുമ്പോഴും നിയമവിരുദ്ധമായി നിയമിച്ച ഒരു വി.സി അതേ പദവിയില്‍ തുടരുകയാണ്.
ഗവര്‍ണര്‍ പദവിയെ അധിക്ഷേപിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്.