മൊഹാലിയില്‍ ഡിസംബര്‍ 30ന് സന്ദര്‍ശനം നടത്താന്‍ അമരീന്ദര്‍ സിങ്ങിന് ആലോചനയുണ്ടായിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം, കര്‍ഷക പ്രതിഷേധത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാനാവാതെ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചുച്ചേര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായാണ് വിവരം.
കാര്‍ഷിക ബില്‍ നിയമമായ വേളയില്‍ ഏറ്റവും വലിയ പ്രതിഷേധമുണ്ടായത് പഞ്ചാബിലാണ്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന കര്‍ഷക സമരത്തില്‍ വന്‍ ജനപങ്കാളിത്തമാണ് ഉണ്ടായത്.
കഴിഞ്ഞ ദിവസം ഹത്രാസിലേക്കുള്ള യാത്രയ്ക്കിടെ രാഹുലിനെയും പ്രിയങ്കയെയും യുപി പൊലീസ് അറസ്റ്റു ചെയ്തത് വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു