റിസോര്‍ട്ടുമായി ബന്ധപ്പെട്ട് അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന ആരോപണമാണ് ഇ.പി ജയരാജനെതിരെ നിലനില്‍ക്കുന്നത്.
ആരോപണങ്ങളെ ലാഘവത്തോടെ കണ്ട് വിഷയത്തെ നിര്ജീവമാക്കുകയെന്ന തന്ത്രപരമായ നീക്കത്തിലാണ് പാര്‍ട്ടിയും സര്‍ക്കാറും. അതിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയുടെയും മറ്റു നേതാക്കളുടെയും മാത്രമല്ല, സൈബറിടങ്ങളില്‍ പോലുമുള്ള നിശബ്ദത.