നിത്യജീവിതത്തിന്റെ പ്രാരബ്ധപ്പതിവുകളിൽപ്പെട്ടുഴലുന്ന ശരാശരി മനുഷ്യന്റെ അഴലും ആത്മീയതയുമായിരുന്നു അക്കിത്തം കവിതയിൽ ആവർത്തിച്ചുകൊണ്ടേയിരുന്ന പ്രമേയങ്ങളിൽ ഒന്ന്. ഉള്ളിലൂറുന്ന കണ്ണീരിലും മെയ്യിലൂറുന്ന വിയർപ്പുനീരിലും സ്നാനപ്പെട്ടുനിൽക്കുന്ന കവിതയാണത്.
മത ന്യൂനപക്ഷങ്ങളുടെയും ദലിതുകളുടെയും നേര്‍ക്ക് രാജ്യത്തെ ക്ഷുദ്രശക്തികള്‍ വാളുമായി പാഞ്ഞടുക്കുമ്പോള്‍ ആ നാവും തൂലികയും കവിയുടെ ജീവിതസായന്തനത്തില്‍ വേണ്ടതുപോലെ പ്രതികരിച്ചില്ലെന്ന ആരോപണം ശക്തമായി നിലനില്ക്കുന്നു.
അദ്ദേഹത്തിന്റെ കുമരനെല്ലൂരിലെ വീടായ ദേവായനത്തില്‍ വെച്ച് ലളിതമായ ചടങ്ങിലായിരുന്നു പരിപാടി
കുമരനല്ലൂര്‍: മലയാളത്തിന്റെ മഹാകവിയെ ഭാരതം ആദരിച്ചു എന്നറിഞ്ഞ നിമിഷം മുതല്‍ അമേറ്റിക്കരയിലെ ദേവായനത്തിലേക്ക് അഭിനന്ദനപ്രവാഹമായിരുന്നു. നേരിട്ട് അനുമോദനം അറിയിക്കാന്‍ പ്രിയപ്പെട്ടവരുടെ ഒഴുക്ക് ഇന്നലെയും തുടര്‍ന്നു. രാജ്യം പത്മശ്രീ നല്കി ആദരിച്ച കേരളത്തിന്റെ അഭിമാനമായ മഹാകവി അക്കിത്തം...