മറുപടി പറയാതെ ഇരുട്ട് കൊണ്ട് ഓട്ടയടക്കാനാണ് മുഖ്യമന്ത്രിയും സിപിഎം നേതാക്കളും മന്ത്രിമാരും ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചുള്ള കൊള്ളയാണ് നടക്കുന്നത് എന്നതുകൊണ്ട് മുഖ്യമന്ത്രി മറുപടി പറയണമെന്നും വിഡി സതീശന് ആവശ്യപ്പെട്ടു
.വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട മുഖ്യമന്ത്രി എങ്ങനെയാണ് എഐ ക്യാമറ വിവാദത്തില്‍ അഭിപ്രായം പറയുകയെന്നായിരുന്നു എകെ ബാലന്റെ ന്യായീകരണം.
ഇത്രയും അഴിമതി ആരോപണങ്ങൾ ഉയർന്നിട്ടും മുഖ്യമന്ത്രിയും പാർട്ടി നേതാക്കളും ഇതേ കുറിച് മൗനം പാലിക്കുന്നത് എന്തൊക്കെയോ മറച്ചുവയ്ക്കാൻ ഉള്ളതുകൊണ്ടാണെന്നാണ് പ്രതിപക്ഷം പറയുന്നത്.
ഗതാഗതനിയമ ലംഘനം കണ്ടുപിടിക്കാൻ എ ഐ ക്യാമറകള്‍ സ്ഥാപിച്ചതിൽ അഴിമതിയാരോപണം പ്രതിപക്ഷം ശക്തമാക്കിയ സാഹചര്യത്തിൽ കൂടിയാണ് ഈ പിന്നോട്ട് പോകൽ എന്നാണ് വിലയിരുത്തൽ.
കെ ഫോൺ അഴിമതി പദ്ധതിയാണെന്നും കൂടുതൽ രേഖകൾ പുറത്തുവിടുമെന്നും വി,ഡി,സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
നട്ടെല്ലുണ്ടെങ്കില്‍ പിണറായി സ്വതന്ത്ര അന്വേഷണത്തിന് തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു
സ്പ്രിംക്ലർ മുതലുള്ള അഴിമതികൾ ഒരേ പാറ്റേണിലുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
എഐ ക്യാമറ ഇടപാടിൽ ഉൾപ്പെട്ട പ്രസാഡിയോ കമ്പനി ഡയറക്ടര്‍ രാംജിത്തിനും ട്രോയ്സ് ഡയറക്ടര്‍ ജിതേഷിനും മുഖ്യമന്ത്രിയുമായുള്ള ബന്ധം അന്വേഷിക്കണമെന്ന് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടിരുന്നു
എഐ ക്യാമറാ പദ്ധതിയുമായി ബന്ധപ്പെട്ട നാല് രേഖകളും രമേശ് ചെന്നിത്തല പുറത്തുവിട്ടു.