Ahammed patel – Chandrika Daily https://www.chandrikadaily.com Wed, 25 Nov 2020 02:15:29 +0000 en-US hourly 1 https://wordpress.org/?v=5.8.10 https://cdn-chandrikadaily.blr1.cdn.digitaloceanspaces.com/wp-contents/uploads/2020/08/chandrika-fav.jpeg Ahammed patel – Chandrika Daily https://www.chandrikadaily.com 32 32 കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ അന്തരിച്ചു https://www.chandrikadaily.com/congress-leader-ahammed-patel-death.html https://www.chandrikadaily.com/congress-leader-ahammed-patel-death.html#respond Wed, 25 Nov 2020 02:15:29 +0000 https://www.chandrikadaily.com/?p=169078 അഹമ്മദാബാദ്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എംപിയുമായിരുന്ന അഹമ്മദ് പട്ടേല്‍ അന്തരിച്ചു. 71 വയസായിരുന്നു. കൊവിഡ് ബാധിച്ച് ചികിത്സയിലായില്‍ കഴിയുന്നതിനിടെയാണ് മരണം.

ബുധനാഴ്ച പുലര്‍ച്ചെ 3.30ഓടെ ഡല്‍ഹിയിലെ ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മകന്‍ ഫൈസല്‍ പട്ടേലാണ് ട്വിറ്ററിലൂടെ മരണവിവരം പുറത്തു വിട്ടത്.

ഒക്ടോബര്‍ ഒന്നിനാണ് അഹമ്മദ് പട്ടേലിന് കോവിഡ് സ്ഥിരീകരിച്ചത്. നവംബര്‍ 15ന് മേദാന്ത ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ചികിത്സക്കിടെ അവയവങ്ങള്‍ പ്രവര്‍ത്തനരഹിതമായതോടെ ആരോഗ്യനില വഷളായി.

]]>
https://www.chandrikadaily.com/congress-leader-ahammed-patel-death.html/feed 0
കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ കോവിഡ് ബാധിച്ച് ഐസിയുവില്‍ https://www.chandrikadaily.com/ahammed-patel-in-icu.html https://www.chandrikadaily.com/ahammed-patel-in-icu.html#respond Sun, 15 Nov 2020 12:14:05 +0000 https://www.chandrikadaily.com/?p=167601 ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിനെ ഗുരുഗ്രാം മേദാന്ത ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. ആഴ്ചകള്‍ക്ക് മുമ്പ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് ശേഷം വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയായിരുന്നു 71-കാരനായ അഹമ്മദ് പട്ടേല്‍

‘അഹമ്മദ് പട്ടേലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോവിഡ് പോസിറ്റീവായതിന് ശേഷം അദ്ദേഹത്തിന്റെ ആരോഗ്യസ്ഥതി മാറ്റമില്ലാതെ തുടരുകയാണ്. നിലവില്‍ നിരീക്ഷണത്തില്‍ തുടരുന്നു. വേഗത്തില്‍ സുഖം പ്രാപിക്കാന്‍ എല്ലാവരും പ്രാര്‍ഥിക്കണം’ മകൻ ഫൈസല്‍ പട്ടേല്‍ അറിയിച്ചു.

ശശി തരൂര്‍, ആനന്ദ് ശര്‍മ, അശോക് ഗെഹ്ലോത് തുടങ്ങിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ അഹമ്മദ് പട്ടേല്‍ വേഗത്തില്‍ സുഖംപ്രാപിക്കട്ടെയെന്ന് ആശംസിച്ചു.

]]>
https://www.chandrikadaily.com/ahammed-patel-in-icu.html/feed 0
ബി.ജെ.പി പുറത്തിറക്കേണ്ടിയിരുന്നത് പ്രകടനപത്രികയല്ല, മാപ്പപേക്ഷയാണ്: അഹമ്മദ് പട്ടേല്‍ https://www.chandrikadaily.com/ahammed-patel-statement.html https://www.chandrikadaily.com/ahammed-patel-statement.html#respond Mon, 08 Apr 2019 16:06:29 +0000 http://www.chandrikadaily.com/?p=123791

ന്യൂഡല്‍ഹി: ബി.ജെ.പി യഥാര്‍ഥത്തില്‍ പുറത്തിറക്കേണ്ടിയിരുന്നത് പ്രകടനപത്രികയായിരുന്നില്ല, മാപ്പപേക്ഷ ആയിരുന്നെന്ന് കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍. പൊതു തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പിയുടെ പ്രകടനപത്രികയിലെ കവര്‍പേജില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഉള്‍പ്പെടുത്തിയതിനെയാണ് പട്ടേല്‍ ട്രോളിയത്.

ബി.ജെ.പിയുടെയും കോണ്‍ഗ്രസിന്റെയും പ്രകടനപത്രികയില്‍ പ്രകടമായി തന്നെ രണ്ട് വ്യത്യാസങ്ങളുണ്ട്. ഒരു കൂട്ടം ജനതയുടെ ചിത്രമാണ് കോണ്‍ഗ്രസിന്റെ പ്രകടനപത്രികയിലെ കവര്‍ ഫോട്ടോയായി ഉള്‍പ്പെടുത്തിയത്. എന്നാല്‍ ബി.ജെ.പിയുടേതില്‍ ഒരേയൊരു മനുഷ്യന്റെ ഫോട്ടോ. പ്രകടനപത്രികയല്ല, മാപ്പപേക്ഷയാണ് ബി.ജെ.പി പുറത്തിറക്കേണ്ടിയിരുന്നത്-പട്ടേല്‍ പരിഹസിച്ചു.

2014 ലെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ അതേപടി പകര്‍ത്തിയിരിക്കുകയാണ് ബി.ജെ.പി എന്നും പട്ടേല്‍ വിമര്‍ശിച്ചു. 2019-നുള്ളില്‍ നടപ്പാക്കാതെ പറ്റിച്ച പഴയ പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ അതേപടി ചേര്‍ത്ത് നടപ്പാക്കുന്ന തീയതി 2022, 2032, 2097 എന്നിങ്ങനെ പുന:നിശ്ചയിച്ചു എന്നേയുള്ളുവെന്നും അഹമ്മദ് പട്ടേല്‍ പറഞ്ഞു.

]]>
https://www.chandrikadaily.com/ahammed-patel-statement.html/feed 0
ഗുജറാത്തില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി; മുന്‍മന്ത്രി കോണ്‍ഗ്രസിലേക്ക് https://www.chandrikadaily.com/former-bjp-minister-moves-congress-news.html https://www.chandrikadaily.com/former-bjp-minister-moves-congress-news.html#respond Tue, 22 Jan 2019 03:30:05 +0000 http://www.chandrikadaily.com/?p=117010 അഹമ്മദാബാദ്: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗുജറാത്തില്‍ ബി.ജെ.പിക്കു കനത്ത തിരിച്ചടി. ബി.ജെ.പിയുടെ രണ്ടു നേതാക്കള്‍ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു.

മുന്‍ ബി.ജെ.പി മന്ത്രി ബിമല്‍ ഷാ, മുന്‍ എം.എല്‍.എയായ അനില്‍ പട്ടേല്‍ എന്നിവരാണ് കോണ്‍ഗ്രസ്സിനൊപ്പം ചേര്‍ന്നത്. കോണ്‍ഗ്രസ് ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് ഇരുവരും പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ സാന്നിധ്യത്തിലായിരുന്നു ഇരുവരും കോണ്‍ഗ്രസ്സിനൊപ്പം ചേര്‍ന്നത്.

]]>
https://www.chandrikadaily.com/former-bjp-minister-moves-congress-news.html/feed 0
മകള്‍ പേടിച്ചത് പോലെ തന്നെ; ആര്‍.എസ്.എസ് തൊപ്പിധരിച്ച പ്രണബ് മുഖര്‍ജിയുടെ വ്യാജ ചിത്രങ്ങള്‍ വൈറല്‍ https://www.chandrikadaily.com/rss-spread-fake-photos-of-pranab-mukhargee-india-news.html https://www.chandrikadaily.com/rss-spread-fake-photos-of-pranab-mukhargee-india-news.html#respond Fri, 08 Jun 2018 06:01:30 +0000 http://www.chandrikadaily.com/?p=88992 ന്യൂഡല്‍ഹി: ആര്‍.എസ്.എസ് തൊപ്പിധരിച്ച മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ വ്യാജ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിക്കപ്പെടുന്നു. ആര്‍.എസ്. എസ് പ്രവര്‍ത്തകരെപ്പോലെ പ്രണബ് മുഖര്‍ജിയും തൊപ്പി ധരിച്ച് സല്യൂട്ട് ചെയ്യുന്ന ചിത്രങ്ങളാണ് പ്രചരിപ്പിക്കപ്പെടുന്നത്. സംഭവത്തില്‍ പ്രതികരണവുമായി മകള്‍ ഷര്‍മിഷ്ട മുഖര്‍ജിയും രംഗത്തെത്തിയിട്ടുണ്ട്. ഇന്നലെ ആര്‍.എസ്.എസ് ആസ്ഥാനത്ത് പരിപാടിയില്‍ പങ്കെടുത്തതിന് ശേഷമാണ് സംഭവം.

ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുക്കാന്‍ നാഗ്പൂരിലെത്താന്‍ തീരുമാനിച്ചതോടെ പ്രണബിന് വിമര്‍ശനവും ഉപദേശവുമായി ഷര്‍മിഷ്ട രംഗത്തെത്തിയിരുന്നു. ആസ്ഥാനത്ത് നടത്തുന്ന പ്രസംഗം എല്ലാവരും മറക്കുമെന്നും അവിടെയുള്ള ചിത്രങ്ങള്‍ എന്നും നിലനില്‍ക്കുമെന്നായിരുന്നു ഷര്‍മിഷ്ട പറഞ്ഞത്. എന്നാല്‍ ഇത് സംഭവിച്ചിരിക്കുകയാണിപ്പോള്‍. തലയില്‍ തൊപ്പി ധരിച്ച ചിത്രങ്ങള്‍ മോര്‍ഫ് ചെയ്താണ് പ്രചരിപ്പിച്ചിരിക്കുന്നത്. മോഹന്‍ഭാഗവതും മറ്റു ആര്‍.എസ്.എസ് നേതാക്കളും ധരിച്ചപോലെയുള്ള കറുത്ത തൊപ്പിയാണ് ചിത്രത്തില്‍ പ്രണബിന്റെ തലയിലും മോര്‍ഫ് ചെയ്ത് വെച്ചിട്ടുള്ളത്. ചിത്രത്തില്‍ കൈ നെഞ്ചിലും വെച്ചുപിടിപ്പിച്ചിട്ടുണ്ട്.

ചിത്രങ്ങള്‍ പുറത്തുവന്നതോടെ വീണ്ടും ഷര്‍മിഷ്ട പ്രതികരിച്ചു. ‘ഇതേപ്പറ്റിയാണ് ഞാനദ്ദേഹത്തിന് മുന്നറിയിപ്പു കൊടുത്തിരുന്നത്. ഇത് സംഭവിക്കുമെന്ന് എനിക്കറിയാമായിരുന്നു. ചടങ്ങു കഴിഞ്ഞ് മണിക്കൂറുകള്‍ പിന്നിടുന്നതിനു മുന്നേ തന്നെ ആര്‍.എസ്.എസ് ജോലി തുടങ്ങിയിരിക്കുകയാണ്’-ഷര്‍മിഷ്ട ട്വിറ്ററില്‍ കുറിച്ചു.

പ്രണബ് മുഖര്‍ജി ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുക്കുന്നതു സംബന്ധിച്ച് രൂക്ഷ പ്രതികരണവുമായി ഇന്നലെ അദ്ദേഹത്തിന്റെ മകള്‍ ഷര്‍മിഷ്ട മുഖര്‍ജി രംഗത്തെത്തിയിരുന്നു. നാഗ്പൂരിലെ പരിപാടിയില്‍ പങ്കെടുക്കുന്നത് ബി.ജെ.പിക്കും ആര്‍.എസ്.എസിനും കുപ്രചാരണങ്ങള്‍ നടത്താന്‍ സഹായിക്കുമെന്നും തീരുമാനം തെറ്റായി പോയെന്നും ഷര്‍മിഷ്ട പറഞ്ഞിരുന്നു. ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുക്കുന്നതോടെ അവിടുത്തെ ജനങ്ങളെ ആര്‍.എസ്.എസിന് എളുപ്പത്തില്‍ വിശ്വസിപ്പിക്കാന്‍ സാധിക്കുമെന്നും ഇതു ഒരു തുടക്കമാണെന്നും അവര്‍ പറഞ്ഞു. പ്രണബ് മുഖര്‍ജിയോട് ഉപദേശ രൂപേണയാണ് ഷര്‍മിഷ്ട തന്റെ നിലപാട് വ്യക്തമാക്കിയിരുന്നത്.

ബി.ജെ.പിയുടെ വൃത്തിക്കെട്ട തന്ത്രങ്ങള്‍ മനസ്സിലാക്കണമെന്നും ഷര്‍മിഷ്ട ട്വിറ്ററില്‍ കുറിച്ചിരുന്നു. ആര്‍.എസ്.എസ് ആശയങ്ങള്‍ താങ്കള്‍ പരിപാടിയില്‍ പങ്കുവെക്കുമെന്ന് അവര്‍ പോലും കരുതുന്നില്ല. താങ്കളുടെ പ്രസംഗം മറക്കപ്പെടും. എന്നാല്‍ പ്രസംഗിക്കുന്നതിന്റെ ചിത്രം അവര്‍ വ്യാജ പ്രസ്താവനകള്‍ സഹിതം പ്രചരിപ്പിക്കും. ചിത്രങ്ങള്‍ അവര്‍ വ്യാപകമായി ദുരുപയോഗം ചെയ്യുമെന്ന് ഉറപ്പാണെന്നും അവര്‍ പറഞ്ഞു.

അതേസമയം, താന്‍ ബി.ജെ.പിയില്‍ ചേരുമെന്ന വാര്‍ത്ത അടിസ്ഥാനവിരുദ്ധമാണെന്നും ഷര്‍മിഷ്ട പറഞ്ഞു. ആര്‍.എസ്.എസ് ആസ്ഥാനത്ത് നടക്കുന്ന അവസാന വര്‍ഷ സംഘ ശിക്ഷവര്‍ഗ് പാസിങ് ഔട്ട് പരിപാടിയിലാണ് പ്രണബ് മുഖര്‍ജി പങ്കെടുത്തത്.

]]>
https://www.chandrikadaily.com/rss-spread-fake-photos-of-pranab-mukhargee-india-news.html/feed 0
പ്രണബ് മുഖര്‍ജി ഇന്ന് ആര്‍.എസ്.എസ് ആസ്ഥാനത്ത്: പ്രതിഷേധവുമായി കോണ്‍ഗ്രസ് https://www.chandrikadaily.com/ahmed-patel-says-about-pranab-mukherjee-attending-rss-event-today-nagpur-india-news.html https://www.chandrikadaily.com/ahmed-patel-says-about-pranab-mukherjee-attending-rss-event-today-nagpur-india-news.html#respond Thu, 07 Jun 2018 10:58:03 +0000 http://www.chandrikadaily.com/?p=88923 ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതിയും കോണ്‍ഗ്രസ് നേതാവുമായ പ്രണബ് മുഖര്‍ജി ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുക്കുന്നതിനെതിരെ കോണ്‍ഗ്രസ് രംഗത്ത്. പ്രണബ് മുഖര്‍ജിയില്‍ നിന്നും ഇത് പ്രതീക്ഷിച്ചില്ലെന്ന് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവും സോണിയാഗാന്ധിയുടെ വിശ്വസ്തനുമായ അഹമ്മദ് പട്ടേല്‍ പറഞ്ഞു.

ആര്‍.എസ്.എസ് ആസ്ഥാനമായ മുംബൈയില്‍ പ്രണബ് എത്തുന്നതിനെതിരെ നേരത്തെ തന്നെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും വിഷയത്തില്‍ പ്രതികരിച്ചിരുന്നില്ല. തുടര്‍ന്നാണ് അഹമ്മദ് പട്ടേലിന്റെ പ്രതികരണം വരുന്നത്. ‘പ്രണബ്, നിങ്ങളില്‍ നിന്നും ഞാനിത് പ്രതീക്ഷിച്ചില്ല’-എന്നായിരുന്നു പട്ടേലിന്റെ പ്രതികരണം. ട്വിറ്ററിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. പട്ടേലിന്റെ പ്രതികരണം സോണിയാഗാന്ധിയുടെ പ്രതികരണമെന്ന നിലയിലാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

പ്രണബ് മുഖര്‍ജി ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുക്കുന്നതു സംബന്ധിച്ച് രൂക്ഷ പ്രതികരണവുമായി ഇന്നലെ അദ്ദേഹത്തിന്റെ മകള്‍ ഷര്‍മിഷ്ട മുഖര്‍ജി രംഗത്തെത്തിയിരുന്നു. തുടര്‍ ട്വീറ്റുകളിലൂടെയാണ് അവര്‍ നിലപാട് വ്യക്തമാക്കിയത്.

നാഗ്പൂരിലെ പരിപാടിയില്‍ പങ്കെടുക്കുന്നത് ബി.ജെ.പിക്കും ആര്‍.എസ്.എസിനും കുപ്രചാരണങ്ങള്‍ നടത്താന്‍ സഹായിക്കുമെന്നും തീരുമാനം തെറ്റായി പോയെന്നും ഷര്‍മിഷ്ട പറഞ്ഞിരുന്നു. ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുക്കുന്നതോടെ അവിടുത്തെ ജനങ്ങളെ ആര്‍.എസ്.എസിന് എളുപ്പത്തില്‍ വിശ്വസിപ്പിക്കാന്‍ സാധിക്കുമെന്നും ഇതു ഒരു തുടക്കമാണെന്നും അവര്‍ പറഞ്ഞു. പ്രണബ് മുഖര്‍ജിയോട് ഉപദേശ രൂപേണയാണ് ഷര്‍മിഷ്ട തന്റെ നിലപാട് വ്യക്തമാക്കിയത്.

ബി.ജെ.പിയുടെ വൃത്തിക്കെട്ട തന്ത്രങ്ങള്‍ മനസ്സിലാക്കണമെന്നും ഷര്‍മിഷ്ട ട്വിറ്ററില്‍ കുറിച്ചു. ആര്‍.എസ്.എസ് ആശയങ്ങള്‍ താങ്കള്‍ പരിപാടിയില്‍ പങ്കുവെക്കുമെന്ന് അവര്‍ പോലും കരുതുന്നില്ല. താങ്കളുടെ പ്രസംഗം മറക്കപ്പെടും. എന്നാല്‍ പ്രസംഗിക്കുന്നതിന്റെ ചിത്രം അവര്‍ വ്യാജ പ്രസ്താവനകള്‍ സഹിതം പ്രചരിപ്പിക്കും. ചിത്രങ്ങള്‍ അവര്‍ വ്യാപകമായി ദുരുപയോഗം ചെയ്യുമെന്ന് ഉറപ്പാണെന്നും അവര്‍ പറഞ്ഞു.

അതേസമയം, താന്‍ ബി.ജെ.പിയില്‍ ചേരുമെന്ന വാര്‍ത്ത അടിസ്ഥാനവിരുദ്ധമാണെന്നും ഷര്‍മിഷ്ട പറഞ്ഞു. ആര്‍.എസ്.എസ് ആസ്ഥാനത്ത് നടക്കുന്ന അവസാന വര്‍ഷ സംഘ ശിക്ഷവര്‍ഗ് പാസിങ് ഔട്ട് പരിപാടിയിലാണ് പ്രണബ് മുഖര്‍ജി പങ്കെടുക്കുന്നത്. ഇതിനായി അദ്ദേഹം ഇന്ന് നാഗ്പൂരിലെത്തിയിട്ടുണ്ട്.

]]>
https://www.chandrikadaily.com/ahmed-patel-says-about-pranab-mukherjee-attending-rss-event-today-nagpur-india-news.html/feed 0
‘രാഹുല്‍ഗാന്ധി പ്രധാനമന്ത്രിയാവും’; അഹമ്മദ് പട്ടേല്‍ https://www.chandrikadaily.com/rahul-will-be-pm-face-ahmed-patel-news.html https://www.chandrikadaily.com/rahul-will-be-pm-face-ahmed-patel-news.html#respond Thu, 10 May 2018 08:07:53 +0000 http://www.chandrikadaily.com/?p=84277 ഗാന്ധി നഗര്‍: കോണ്‍ഗ്രസ് ജയിച്ചാല്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി രാഹുല്‍ഗാന്ധി എത്തുമെന്ന് സൂചന നല്‍കി കോണ്‍ഗ്രസ്സിന്റെ മുതിര്‍ന്ന നേതാവും രാജ്യസഭാ എം.പിയുമായ അഹമ്മദ് പട്ടേല്‍. 2019-ലെ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധിയായിരിക്കുമെന്ന് പട്ടേല്‍ പറഞ്ഞു. പ്രധാനമന്ത്രിയാവുമെന്ന രാഹുലിന്റെ പരാമര്‍ശത്തില്‍ അനാവശ്യ ഇടപെടലുമായി ബി.ജെ.പി രംഗത്തെത്തിയതോടെയാണ് കോണ്‍ഗ്രസ് തിരിച്ചടിച്ചത്.

രാഹുല്‍ഗാന്ധിയുടെ വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നുവെന്ന് അഹമ്മദ് പട്ടേല്‍ പറഞ്ഞു. ‘കോണ്‍ഗ്രസ്സിന് ഭൂരിപക്ഷം ലഭിച്ചാല്‍ പ്രധാനമന്ത്രിയാവുമോ എന്നാണ് രാഹുലിനോട് ചോദിച്ചത്. ഏതെങ്കിലും നേതാവ് പാര്‍ട്ടിയില്‍ നിന്ന് പ്രധാനമന്ത്രിയാകില്ലെന്ന് ആരെങ്കിലും പറയുമോ? അദ്ദേഹം ധാര്‍ഷ്ഠ്യം കൊണ്ടല്ല അങ്ങനെ പറഞ്ഞത്. ഇവിടെ കുറേ നേതാക്കന്‍മാര്‍ ധാര്‍ഷ്ഠ്യമുള്ളവരുണ്ട്. രാഹുലിന് കുറച്ചുപോലും ധാര്‍ഷ്ഠ്യം ഇല്ല. ഒരു തരത്തിലും പാര്‍ട്ടിയെ സമ്മര്‍ദ്ദത്തിലാക്കുന്നയാളുമല്ല. കോണ്‍ഗ്രസ്സിന്റെ അധ്യക്ഷനെന്ന നിലയില്‍ ഒരു ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ചോദിച്ച സാഹചര്യം മനസ്സിലാക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് മനസ്സിലാകും എന്താണ് രാഹുല്‍ പറഞ്ഞതെന്ന്. അദ്ദേഹം ഒരു അധികാരമോഹിയല്ല. എന്നാല്‍ പ്രധാനമന്ത്രിയാകാന്‍ താനില്ലെന്ന് പറഞ്ഞാല്‍ പാര്‍ട്ടി അണികള്‍ നിരാശരാകും. രാഹുല്‍ഗാന്ധി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകും. സോണിയാഗാന്ധിയുടെ നേതൃത്വത്തില്‍ ഭൂരിപക്ഷം ലഭിച്ചിട്ടും അവര്‍ പ്രധാമന്ത്രിയാവില്ലെന്ന് പറഞ്ഞപ്പോള്‍ പാര്‍ട്ടിയില്‍ ബഹളമായിരുന്നു’-അഹമ്മദ് പട്ടേല്‍ പറഞ്ഞു. 2019-ല്‍ ബി.ജെ.പിയെ പരാജയപ്പെടുത്തി കോണ്‍ഗ്രസ്സ് അധികാരത്തിലെത്തുമെന്നും പട്ടേല്‍ കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് വലിയ കക്ഷിയായാല്‍ 2019-ല്‍ താന്‍ പ്രധാനമന്ത്രിയാകുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ഇതിനു ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പ് റാലിയില്‍ തന്നെ നരേന്ദ്ര മോദി രാഹുലിനെതിരെ രംഗത്തുവന്നു. പ്രധാനമന്ത്രിയാകാന്‍ തയ്യാറെന്ന് പറയുന്നതിലൂടെ രാഹുല്‍ ധാര്‍ഷ്ഠ്യം കാണിക്കുകയാണെന്ന് മോദി പറഞ്ഞു.

എന്നാല്‍, മോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി. ചിദംബരം രംഗത്തെത്തി. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഭൂരിപക്ഷം നേടിയാല്‍ പ്രധാനമന്ത്രി ആരാകണമെന്നു തീരുമാനിക്കുക മോദിയല്ല, കോണ്‍ഗ്രസാണെന്നു കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം ആഞ്ഞടിച്ചു. രാജ്‌നാഥ്‌സിംഗ് ബിജെപി അധ്യക്ഷനായിരുന്നപ്പോള്‍ ‘നിങ്ങള്‍ക്കായി ബിജെപി സര്‍ക്കാര്‍’ എന്ന മുദ്രാവാക്യം ‘നിങ്ങള്‍ക്കായി മോദി സര്‍ക്കാര്‍’ എന്നു തിരുത്തിയ ചരിത്രമാണു ബിജെപിക്കുള്ളതെന്നും ചിദംബരം പറഞ്ഞിരുന്നു.

]]>
https://www.chandrikadaily.com/rahul-will-be-pm-face-ahmed-patel-news.html/feed 0
അമിത്ഷാ വിളിച്ചു; ഇടഞ്ഞുനിന്ന നിതിന്‍പട്ടേല്‍ ചുമതലയേല്‍ക്കുന്നു https://www.chandrikadaily.com/nitin-patel-agrees-to-take-charge-of-ministries-after-phone-call-with-amit-shah-news.html https://www.chandrikadaily.com/nitin-patel-agrees-to-take-charge-of-ministries-after-phone-call-with-amit-shah-news.html#respond Sun, 31 Dec 2017 07:20:26 +0000 http://www.chandrikadaily.com/?p=62248 അഹമ്മദാബാദ്: മന്ത്രിസഭാ രൂപീകരണത്തില്‍ പ്രധാനവകുപ്പുകള്‍ ലഭിക്കാത്ത സാഹചര്യത്തില്‍ ഇടഞ്ഞുനിന്ന നിതിന്‍പട്ടേല്‍ പിണക്കംമാറി അധികാരമേല്‍ക്കുന്നു. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ ഇടപെടലിനെ തുടര്‍ന്നാണ് ബി.ജെ.പിയിലുണ്ടായ പൊട്ടിത്തെറി അവസാനിച്ച് നിതിന്‍പട്ടേല്‍ അധികാരമേല്‍ക്കുന്നത്. നേരത്തെ കൈകാര്യം ചെയ്തിരുന്ന ധനവകുപ്പ് തന്നെ കിട്ടുമെന്ന് ഉറപ്പായതിനെ തുടര്‍ന്നാണ് നിതിന്‍പട്ടേലിന്റെ നീക്കം. ഇന്ന് സെക്രട്ടറിയേറ്റിലെത്തി ചുമതലയേല്‍ക്കുമെന്ന് നിതിന്‍ പട്ടേല്‍ അറിയിച്ചതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മുഖ്യമന്ത്രി വിജയ് രൂപാനിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ ധനവകുപ്പും നഗരവികസന വകുപ്പും വേണമെന്ന പട്ടേലിന്റെ ആവശ്യം തള്ളിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. പ്രധാന വകുപ്പുകളില്‍ നിന്നും തന്നെ മാറ്റിയ രൂപാനിയുടെ നടപടിക്കെതിരെ മാധ്യമങ്ങള്‍ക്കു മുന്നില്‍ രൂക്ഷമായാണ് പട്ടേല്‍ പ്രതികരിച്ചത്. ഇതിനു പിന്നാലെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ പത്ത് എം.എല്‍.എമാര്‍ക്കൊപ്പം താനും രാജിവെക്കുമെന്ന് മുന്‍മന്ത്രിയും വഡോദര എം.എല്‍.എയുമായ രാജേന്ദ്ര ത്രിവേദിയും ഭീഷണിയും മുഴക്കിയിരുന്നു. ആവശ്യപ്പെട്ട വകുപ്പുകള്‍ കിട്ടിയില്ലെങ്കില്‍ രാജിവയ്ക്കുമെന്നറിയിച്ച് നിതിന്‍ പട്ടേല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായ്ക്കും കത്തയക്കുകയും ചെയ്തു.

നിതിന്‍പട്ടേല്‍ ഇടഞ്ഞുനിന്നതോടെ പട്ടേല്‍ സമരസമിതി നേതാവ് ഹാര്‍ദ്ദിക് പട്ടേല്‍ നിതിനെ കോണ്‍ഗ്രസ്സിലേക്ക് ക്ഷണിച്ചിരുന്നു. അര്‍ഹിച്ച സ്ഥാനം നല്‍കാമെന്നായിരുന്നു ഹാര്‍ദ്ദികിന്റെ വാഗ്ദാനം. തുടര്‍ന്ന്് വിജയ് രൂപാനിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ചതിനു പിന്നാലെ പാര്‍ട്ടിയുമായ ഇടഞ്ഞ നിതിന്‍ പട്ടേലിന് പിന്തുണ കൂടിയിരുന്നു.

നിതിന് പിന്തുണ പ്രഖ്യാപിച്ച് സര്‍ദാര്‍ പട്ടേല്‍ ഗ്രൂപ്പ് (എസ്.പി.ജി) കണ്‍വീനര്‍ ലാല്‍ജി പട്ടേലാണ് ഒടുവില്‍ രംഗത്തെത്തി. ഇതോടെ വിജയ് രൂപാണിക്ക് കീഴിലുള്ള പുതിയ മന്ത്രിസഭയുടെ ഭാവി അനിശ്ചിത്വത്തിലായെന്നാണ് കരുതിയത്. പക്ഷേ, പാര്‍ട്ടിയുടെ കേന്ദ്രനേതൃത്വത്തിന്റെ ഇടപെടലില്‍ നിതിന്‍പട്ടേല്‍ ധനകാര്യമന്ത്രിയായിത്തന്നെ ചുമതലയേല്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്.

]]>
https://www.chandrikadaily.com/nitin-patel-agrees-to-take-charge-of-ministries-after-phone-call-with-amit-shah-news.html/feed 0
കോണ്‍ഗ്രസ്സിലെ തന്റെ ഭാവിറോള്‍ ഇനി രാഹുല്‍ തീരുമാനിക്കും; അഹമ്മദ് പട്ടേല്‍ https://www.chandrikadaily.com/rahul-gandhi-to-decide-my-future-role-in-party-ahmed-patel-news.html https://www.chandrikadaily.com/rahul-gandhi-to-decide-my-future-role-in-party-ahmed-patel-news.html#respond Wed, 27 Dec 2017 07:53:46 +0000 http://www.chandrikadaily.com/?p=61484 ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടിയിലെ തന്റെ ഭാവി റോള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി തീരുമാനിക്കുമെന്ന് മുതിര്‍ന്ന നേതാവും സോണിയാഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയുമായ അഹമ്മദ് പട്ടേല്‍. കഴിഞ്ഞ 16വര്‍ഷമായി സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരികയാണ് അഹമ്മദ് പട്ടേല്‍.

സോണിയാഗാന്ധിയുടെ സെക്രട്ടറി സ്ഥാനത്തുനിന്ന് താന്‍ പടിയിറങ്ങുകയാണെന്നും പാര്‍ട്ടിയുടെ വര്‍ക്കിംഗ് കമ്മിറ്റി മെമ്പറായി തുടരുമെന്നും അഹമ്മദ് പട്ടേല്‍ പറഞ്ഞു. പുതിയ അധ്യക്ഷനായി ചുമതലയേറ്റ രാഹുല്‍ഗാന്ധി അദ്ദേഹത്തിന്റെ പുതിയ സംഘത്തിലേക്കുള്ളവരെ തീരുമാനിക്കുമെന്നും പട്ടേല്‍ കൂട്ടിച്ചേര്‍ത്തു. രാഹുല്‍, ചെറുപ്പക്കാരനും ഊര്‍ജ്ജസ്വലനുമാണ്. രാജ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന കാഴ്ച്ചപ്പാടുള്ളയാളുമാണ്. മക്കളുമായി ചര്‍ച്ച നടത്തിയതിനുശേഷം സോണിയ പാര്‍ട്ടിയിലെ ഭാവി പരിപാടിയെക്കുറിച്ച് തീരുമാനിക്കും. ഗുജറാത്തില്‍ ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയുള്‍പ്പെടെയുള്ള കൂട്ടുകെട്ടിലെ അപാകതകളും ദുര്‍ബല സ്ഥാനാര്‍ത്ഥികളുമാണ് കോണ്‍ഗ്രസ്സിന് 100 അംഗബലം ലഭിക്കാതിരുന്നതിന് കാരണമായത്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ കൃത്രിമം നടന്നതുമായി ബന്ധപ്പെട്ടുള്ള ആശങ്കകള്‍ക്ക് അടിസ്ഥാനമുണ്ടെന്നും പട്ടേല്‍ പറഞ്ഞു. ഗുജറാത്തില്‍ വമ്പിച്ച ജനപങ്കാളിത്തമാണ് കോണ്‍ഗ്രസ്സിന് റാലികളില്‍ ഉണ്ടായിരുന്നത്. എന്നാല്‍ പലസീറ്റുകളിലും വിജയിച്ചില്ല. ഇലക്ട്രോണിക് മെഷീനുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന പൊതുജനങ്ങളുടെ സംശയങ്ങള്‍ പരിഹരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാവണമെന്നും പട്ടേല്‍ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനെതിരെയുള്ള പാക് ആരോപണത്തിനു നേരെയും അഹമ്മദ് പട്ടേല്‍ വിമര്‍ശനമുന്നയിച്ചു. തെരഞ്ഞെടുപ്പ് സമയത്ത് മന്‍മോഹന്‍സിംഗിനെ ലക്ഷ്യം വെച്ചത് ലജ്ജാകരമായിപ്പോയി. അദ്ദേഹം ഒരു ആദരണീയനായ മനുഷ്യനാണ്. സത്യസന്ധതയുടെ പര്യായമാണ് മന്‍മോഹന്‍സിംഗ്. പ്രധാനമന്ത്രി സ്ഥാനത്തിന് നിരക്കാത്തതാണ് മോദിയുടെ ആരോപണമെന്നും പട്ടേല്‍ പറഞ്ഞു.

ഗുജറാത്ത്, ഹിമാചല്‍ തെരഞ്ഞെടുപ്പുകള്‍ക്കു ശേഷമാണ് രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേല്‍ക്കുന്നത്. ഗുജറാത്തിലെ വന്‍ജനപങ്കാളിത്തമുള്ള പ്രചാരണത്തിനു ശേഷമാണ് രാഹുല്‍ അധ്യക്ഷസ്ഥാനം ഏറ്റെടുത്തത്. നിലവില്‍ 80അംഗ ബലത്തിലാണ് ഗുജറാത്തില്‍ കോണ്‍ഗ്രസ്. കോണ്‍ഗ്രസില്‍ നിന്നും പുറത്തുപോയ റാത്തോഡ് ബി.ജെ.പിക്ക് പിന്തുണ നല്‍കിയതോടെ 100അംഗ ബലത്തോടെയാണ് വിജയ് രൂപാനി സര്‍ക്കാര്‍ അധികാരത്തിലുള്ളത്.

]]>
https://www.chandrikadaily.com/rahul-gandhi-to-decide-my-future-role-in-party-ahmed-patel-news.html/feed 0
അഹമ്മദ് പട്ടേലിലും മണിശങ്കറിലും അവസാനിച്ച് പ്രചാരണം; പോളിംഗ് ബൂത്തിലേക്ക് ആത്മവിശ്വാസത്തോടെ കോണ്‍ഗ്രസ് https://www.chandrikadaily.com/first-phase-gujarath-polls-tomarrow.html https://www.chandrikadaily.com/first-phase-gujarath-polls-tomarrow.html#respond Fri, 08 Dec 2017 03:51:35 +0000 http://www.chandrikadaily.com/?p=58418 അഹമ്മദാബാദ്: ആവേശകരമായ പ്രചാരണങ്ങള്‍ക്കുശേഷം ഒന്നാംഘട്ട വോട്ടെടുപ്പിനായി ഗുജറാത്ത് നാളെ പോളിംങ് ബൂത്തിലേക്ക്. ഇന്നലെ പരസ്യപ്രചാരണം അവസാനിച്ച ഗുജറാത്തില്‍ അഹമ്മദ് പട്ടേലിനെതിരെയുള്ള പ്രചാരണങ്ങളും മണിശങ്കര്‍ അയ്യര്‍ നടത്തിയ പരാമര്‍ശങ്ങളുമാണ് വിവാദങ്ങളായത്. അതേസമയം, ആദ്യഘട്ട വോട്ടെടുപ്പിന് പോളിങ്ങ് ബൂത്തിലെത്തുമ്പോള്‍ കോണ്‍ഗ്രസ് ആത്മവിശ്വാസത്തിലാണ്. ഹാര്‍ദ്ദിക് പട്ടേല്‍, ജിഗ്നേഷ് മേവാനി, അല്‍പേഷ് താക്കൂര്‍ കൂട്ടുകെട്ടില്‍ വിജയപ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. എന്നാല്‍ മത്സരത്തിന്റെ പ്രതീതി ഉണ്ടാക്കുമെന്നല്ലാതെ വിജയിക്കാന്‍ കോണ്‍ഗ്രസ്സിനാവില്ലെന്ന കണക്കുകൂട്ടലിലാണ് ബി.ജെ.പിയും.

89 മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ് നടക്കുക. ഒന്നാംഘട്ട പരസ്യപ്രചാരണങ്ങള്‍ അവസാനിച്ച ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയുള്ള മണിശങ്കര്‍ അയ്യരുടെ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. തരംതാഴ്ന്ന, സംസ്‌കാരമില്ലാത്ത വ്യക്തിയാണ് മോദിയെന്നായിരുന്നു മണിശങ്കര്‍ മോദിയെ പറഞ്ഞത്. എന്തിനാണ് അദ്ദേഹം വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുന്നതെന്നും അയ്യര്‍ ചോദിച്ചിരുന്നു. ഗുജറാത്തില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ നെഹ്‌റുവിനെ പരാമര്‍ശിക്കാതെ ഇന്ത്യയുടെ നിര്‍മിതിക്കായി അംബേദ്കര്‍ നല്‍കിയ സംഭാവനകളെ മോദി പ്രശംസിച്ചിരുന്നു. അംബേദ്കറിന്റെ പരിശ്രമങ്ങളെ തഴയാനുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ടെന്നും എന്നാല്‍ അത് വിജയിച്ചില്ലെന്നും നെഹ്‌റുവിനെ പരോക്ഷമായി സൂചിപ്പിച്ച് മോദി പറഞ്ഞതാണ് അയ്യരെ ചൊടിപ്പിച്ചത്. രാജ്യത്തിന് നിരവധി സംഭാവനകള്‍ ചെയ്ത നെഹ്‌റു കുടുംബത്തെ മോദി നിരന്തരമായി അധിക്ഷേപിക്കുകയാണെന്നും സംസ്‌കാരമില്ലാത്ത ഇത്തരം പ്രവൃത്തി അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് വിവാദമായതിനെ തുടര്‍ന്ന് മണിശങ്കര്‍ മാപ്പു പറയണമെന്ന ആവശ്യവുമായി രാഹുല്‍ഗാന്ധി രംഗത്തെത്തുകയായിരുന്നു. കോണ്‍ഗ്രസ്സിന്റെ മുതിര്‍ന്ന നേതാവ് അഹമ്മദ് പട്ടേലിനെതിരെയുള്ള പ്രചാരണങ്ങളും ഇന്നലെ ഉയര്‍ന്നിരുന്നു. പട്ടേല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാണെന്ന രീതിയില്‍ പോസ്റ്ററുകളുള്‍പ്പെടെ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് നിഷേധിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. പ്രചാരണത്തിന് പിന്നില്‍ ബി.ജെ.പിയാണെന്ന് പട്ടേലും വ്യക്തമാക്കിയിരുന്നു.

182 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ടു ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുന്നത് ഡിസംബര്‍ 18-നാണ്. രണ്ടാംഘട്ട വോട്ടെടുപ്പ് ഡിസംബര്‍ 14-നാണ്.

]]>
https://www.chandrikadaily.com/first-phase-gujarath-polls-tomarrow.html/feed 0