എസ്എഫ്ഐഒ ഇത്രയും കാലം എവിടെ ആയിരുന്നുവെന്നും അദ്ദേഹം ചോദിച്ചു.
കൂടിക്കാഴ്ച സംബന്ധിച്ച ആരോപണങ്ങള് ആദ്യമായി ഉന്നയിച്ചത് താനാണെന്നും സതീശന് പറഞ്ഞു.
നിയമസഭാ സമ്മേളനത്തില് പ്രതിപക്ഷ എംഎല്എമാര് ഉന്നയിച്ച ചോദ്യങ്ങള്ക്ക് ഉത്തരം പറയാനാകാതെ സര്ക്കാര്.
ഡിജിപിയുടെ നേതൃത്വത്തില് തയാറാക്കിയ അന്വേഷണ റിപ്പോര്ട്ട് ആഭ്യന്തര സെക്രട്ടറിയാണ് കൈമാറിയത്.
എഡിജിപിക്കെതിരെ ഗുരുതര കണ്ടെത്തലുകളടങ്ങിയ അന്വേഷണ റിപ്പോര്ട്ടാണ് ഇന്നലെ ഡിജിപി ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയത്.
റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തില് എഡിജിപിയെ ക്രമസമാധാന ചുമതലയില് നിന്ന് നീക്കിയേക്കും.
പ്രധാനമായും ഹിന്ദു ദിനപത്രത്തിലെ അഭിമുഖത്തില് പി.ആര് ഏജന്സിയുടെ ഇടപെടലിലും മലപ്പുറം പരാമര്ശത്തിലുമാണ് മുഖ്യമന്ത്രിയുടെ മറുപടി പ്രതീക്ഷിക്കുന്നത്.
മുന്നണിയിൽ വിഷയം ഉന്നയിച്ച് രണ്ടാഴ്ച പിന്നിട്ടിട്ടും നടപടി എടുക്കാത്തതിൽ സിപിഐക്ക് അതൃപ്തിയുണ്ട്.
മുഖ്യമന്ത്രിയുടെ ദൂതനായിട്ടാണ് അജിത് കുമാര് ആര്എസ്എസ് നേതാക്കളെ കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
എഡിജിപി ആര്എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്നതും എഡിജിപിക്ക് ആര്എസ്എസുമായി ബന്ധമുണ്ടെന്ന കാര്യവും എല്ലാവര്ക്കും അറിയാവുന്നതാണെന്ന് പി.വി അന്വര് പറഞ്ഞു.