ലണ്ടന്‍: സിനിമാ തിയേറ്ററിനുള്ളിലെ സീറ്റില്‍ തലകുടുങ്ങി യുവാവ് മരിച്ചു. പോക്കറ്റില്‍ നിന്ന് താഴെ വീണ മൊബൈല്‍ ഫോണ്‍ എടുക്കാനുള്ള ശ്രമത്തിനിടെ തല കസേരക്കിടയില്‍ കുടുങ്ങിയാണ് മരണം സംഭവിച്ചത്. ലണ്ടനിലെ ബര്‍മിങ്ഹാം സിറ്റിയിലെ സിനിമാ തീയേറ്ററില്‍ വെച്ചാണ്...
ഇറച്ചിക്കോഴികളില്‍ മാരകമായ അളവില്‍ ആന്റിബയോട്ടിക്കുകള്‍ കുത്തിവെക്കുന്നുവെന്ന് പഠന റിപ്പോര്‍ട്ട്. കോളിസ്റ്റീന്‍ എന്ന ആന്റി ബയോട്ടിക്കുകളാണ് കോഴികളില്‍ ഉപയോഗിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഗുരുതരമായ അസുഖങ്ങള്‍ക്ക് ഏറ്റവും അവസാന ഉപായമായി ഉപയോഗിക്കുന്ന പ്രഹരശേഷിയുള്ള ആന്റിബയോട്ടിക്കുകളാണ് കോളിസ്റ്റീന്‍. ബ്യൂറോ ഓഫ് ഇന്‍വസ്റ്റിഗേറ്റീവ്...
ഇന്‍ഡോര്‍: മകളെ ബലാത്സംഗം ചെയ്ത പ്രതിയെ പൊലീസിനു മുന്നിലിട്ട് പെണ്‍കുട്ടിയുടെ അമ്മ മര്‍ദ്ദിച്ചു. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. പൊലീസ് കസ്റ്റഡിയിലായ പ്രതിയെ പെണ്‍കുട്ടിയുടെ അമ്മ മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ എ.എന്‍.ഐ ട്വീറ്റ് ചെയ്തു. പൊലീസിന്റെ സമ്മതത്തോടെയാണ്...
സാഹസികചാട്ടത്തിനിടെ കയറുപൊട്ടി നിയന്ത്രണം വിട്ടു താഴേക്കു വീണ് നടി നടാഷക്കു പരിക്കേറ്റു. ബന്‍ജി ജംപിങ്ങിനിടെ ഇന്തോനേഷ്യയില്‍ വെച്ചാണ് താരത്തിന് അപകടമുണ്ടായത്. ജക്കാര്‍ത്തയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു താരം. ചടങ്ങിന്റെ ഉദ്ഘാടനത്തിനു ശേഷമുണ്ടായ ബന്‍ജി ജംപിങ്ങില്‍ താരവും...
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ നോയിഡയില്‍ ഒമ്പതാം ക്ലാസുകാരിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ രണ്ട് അധ്യാപകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. നോയിഡയിലെ വീട്ടില്‍ ചൊവ്വാഴ്ചയാണ് 15കാരിയായ ഐകിഷ രാഘവ് ഷായെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പരീക്ഷയില്‍...
കൊല്‍ക്കത്ത: നഗ്നചിത്രം ഇന്റര്‍നെറ്റില്‍ പ്രദര്‍ശിപ്പിച്ചതിനെത്തുടര്‍ന്നുള്ള മാനഹാനിയില്‍ വീട്ടമ്മ ജീവനൊടുക്കി. പശ്ചിമബംഗാളിലെ മിഡ്നാപൂര്‍ ജില്ലയിലാണ് സംഭവം. സംഭവത്തില്‍ ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാര്‍ച്ച് 17-നാണ് വീട്ടമ്മയെ തൂങ്ങിമരിച്ച നിലയില്‍...
മെക്സികോ സിറ്റി: പാരച്ചൂട്ടുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. മെക്സികോയിലെ ബീച്ചിലാണ് പാരാഗ്ലൈഡിംഗിനിടെ അപകടമുണ്ടായത്. ആകാശത്ത് വച്ച് കൂട്ടിമുട്ടി അപകടമുണ്ടായതിനെ തുടര്‍ന്ന് ഉര്‍സുല ഫെര്‍ണാണ്ടസ്(47) എന്ന വിനോദ സഞ്ചാരി മരിക്കുകയായിരുന്നു. മെക്സിക്കോ സിറ്റി സ്വദേശിനിയാണ് ഉര്‍സുല. ശനിയാഴ്ച...
ഭുവനേശ്വര്‍: സ്മാര്‍ട് ഫോണ്‍ പൊട്ടിത്തെറിച്ച് പതിനെട്ടുകാരി കൊല്ലപ്പെട്ടു. ഉമ ഒറം എന്ന പെണ്‍കുട്ടിയാണ് സുഹൃത്തിനോടു സംസാരിക്കുന്നതിനിടെ ഫോണ്‍ പൊട്ടിത്തെറിച്ച് ദാരുണമായി കൊല്ലപ്പെട്ടത്.നോക്കിയ ലോഗോയിലുള്ള ഹാന്‍ഡ്സെറ്റാണ് പൊട്ടിത്തെറിച്ച അപകടമുണ്ടായത്. ഒഡീഷയിലെ ഖേരകാനി ഗ്രാമത്തിലാണ് സംഭവം. ഫോണ്‍ ചാര്‍ജിലിട്ടാണ്...
പത്തനംതിട്ട: പത്തനംതിട്ടയില്‍ പന്തളം കുരമ്പാലയില്‍ ചരക്കു ലോറിയും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. അപകടത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തിരുവനന്തപുരത്തുകാരനായ വി. വിജേഷാണ് മരിച്ചത്. തിരുവനന്തപുരത്തു നിന്നും കോട്ടയത്തിനു പോയ കാറും കോട്ടയത്തുനിന്നും തിരുവനന്തപുരത്തേക്ക്...
കൊച്ചി: എറണാകുളം പുത്തന്‍വേലിക്കരയില്‍ 60 വയസുകാരിയെ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. പുത്തന്‍വേലിക്കരയില്‍ ഡേവിസിന്റെ ഭാര്യ മോളിയാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഭിന്നശേഷിക്കാരനായ മകനൊപ്പമാണ് മോളി താമസിച്ചിരുന്നത്. സംഭവത്തെക്കുറിച്ച്...