ജുബൈല്‍: ഇന്നലെ വൈകീട്ട് ജുബൈല്‍ നിന്നും 500 കിലോമീറ്റര്‍ അകലെയുള്ള സൗദി അരാംകോ പ്ലാന്റിന് സമീപം വാഹനാപകടത്തില്‍ മരണപ്പെട്ട മൂന്നു മലയാളികളില്‍ തിരിച്ചറിയാനുള്ള ഒരാളുടെ ബന്ധുക്കളെ കണ്ടെത്തി. മൃതദേഹത്തില്‍ നിന്നും ലഭിച്ച ഇഖാമ മാത്രമായിരുന്നു സാമൂഹ്യ...
സഊദിയിലെ ദമ്മാം അല്‍ഹസ്സയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. മൂവാറ്റുപുഴ രണ്ടാറ്റിങ്കര സ്വദേശി അനില്‍, പാലക്കാട് സ്വദേശി ഫിറോസ് എന്നിവരാണ് മരിച്ചത്. മൂന്നാമത്തെ ആളുടെ വിവരങ്ങള്‍ അറിവായിട്ടില്ല. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം ട്രൈയിലറുമായി കൂട്ടിയിടിച്ചാണ് അപകടം.
തൃശൂര്‍: ഗുരുവായൂര്‍ കോട്ടപ്പടി ക്ഷേത്രത്തിലെ ഉത്സവത്തിനിടയില്‍ ഇടഞ്ഞ ആനയുടെ ചവിട്ടേറ്റ് ഒരാള്‍ മരിച്ചു. കണ്ണൂര്‍ സ്വദേശി ബാബുവാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരുക്കേറ്റു.
ചെന്നൈ: ഭാര്യയെ കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം വെട്ടിനുറുക്കി കഷ്ണങ്ങളാക്കി കുപ്പത്തൊട്ടികളില്‍ ഉപേക്ഷിച്ച തമിഴ് സംവിധായകനെ പൊലീസ് അറസ്റ്റ് ചെയ്തു. ജനുവരിയിലാണ് സന്ധ്യ(39)യുടെ ശരീരഭാഗങ്ങള്‍ നഗരത്തിലെ കുപ്പത്തൊട്ടിയില്‍ നിന്നും പൊലീസ് കണ്ടെത്തിയത്. ജാഫര്‍ഖാന്‍പേട്ടിലെ വീട്ടില്‍ നിന്നാണ് ഗോപാലകൃഷ്ണന്(51)...
മഞ്ചേശ്വരം: ഉപ്പളയില്‍ വീണ്ടും അധോലോക സംഘത്തിന്റെ വിളയാട്ടം. മൂന്നു കാറുകള്‍ തകര്‍ത്തു. കുമ്പള ബദരിയ നഗറിലെ മുഹമ്മദ് റിയാസിന്റെയും സഹോദരങ്ങളുടെയും കാറുകളാണ് ബുധനാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ തകര്‍ത്തത്. കൊല്ലപ്പെട്ട കാലിയാ റഫീഖിന്റെ സംഘാംഗങ്ങളായ ഉപ്പളയിലെ...
കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യ(എസ്.ബി.ഐ)യുടെ എറണാകുളം ഓഫീസ് കെട്ടിടത്തിന്റെ പത്താംനിലയില്‍ നിന്നും ചാടി ക്ലര്‍ക്ക് ജീവനൊടുക്കി. വിമുക്തഭടനും കൂടിയായ കോലഞ്ചേരി എന്‍.എസ്. ജയന് (51)ആണ് ജീവനൊടുക്കിയത്. ഇന്നലെ വൈകിട്ട് നാലരയോടെയാണ് സംഭവം. നാഷണല്‍ കോണ്‍ഫെഡറേഷന്‍...
മലപ്പുറം: പൂക്കോട്ടൂരിനടുത്ത് അറവങ്കരയില് കാര്‍ നിയന്ത്രണം വിട്ടി മതിലില്‍ ഇടിച്ച് മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു. മോങ്ങം സ്വദേശി ബീരാന് കുട്ടിയുടെ മകന് ഉനൈസ്, കൊണ്ടോട്ടി സ്വദേശി അഹമ്മദ് കുട്ടിയുടെ മകന് സനൂപ്, മൊറയൂര്‍ സ്വദേശി അബ്ദുല്‍...
വൈശാലി: ബിഹാറിലെ വൈശാലി ജില്ലയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ തീവണ്ടിയപകടത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി. 24 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബിഹാറിലെ ജോഗ്ബനിയില് നിന്ന് ദില്ലിയിലെ ആനന്ദ് വിഹാര്‍ ടെര്‍മിനലിലേക്ക് പോകുന്ന സീമാഞ്ചല്‍ എക്സ്പ്രസാണ് പുലര്‍ച്ചെ നാല് മണിയോടെ...
മുംബൈ: യുവ ടി.വി താരം രാഹുല്ദീക്ഷിത്(28)ജീവനൊടുക്കി. മുംബൈയിലെ ഒഷിവാരയില്‍ സ്വവസതിയില്‍ സീലിംങ് ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നു. ജയ്പൂര്‍ സ്വദേശിയായ രാഹുല്‍ അഭിനയ മോഹവുമായാണ് മുംബൈയില്‍ എത്തിയത്. ജീവനൊടുക്കാനുള്ള കാരണം സംബന്ധിച്ച് വിവരമില്ല. മുംബൈ പൊലീസ് കേസെടുത്തു....
ഇടുക്കി: കണ്ണന് ദേവന് കമ്പനിയുടെ എസ്റ്റേറ്റ് വീട്ടില്‍ തീപിടുത്തമുണ്ടായതിനെ തുടര്‍ന്ന് വീട്ടമ്മ വെന്തുമരിച്ചു. ചൊക്കനാട് എസ്റ്റേറ്റില്‍ സൗത്ത് ഡിവിഷനില്‍ ഗണേഷന്റെ ഭാര്യ ഷണ്‍മുഖവള്ളി(58)യാണ് ഉറക്കത്തില്‍ വെന്തുമരിച്ചത്. രാവിലെ 8 മണിയോടെ ഗണേഷന് കമ്പനിയില്‍ ജോലിക്കായി പോയിരുന്നു....