ഇടുക്കി വാഗമണില്‍ വിനോദ സഞ്ചാര കേന്ദ്രത്തില്‍ റോപ്പ്വേ പൊട്ടി വീണ് അപകടം. രേ സമയം മൂന്നു പേര്‍ക്ക് മാത്രം കയറാവുന്ന റോപ്വേയില് 15നും 20 നും ഇടയില്‍ ആളുകള്‍ കയറിയതാണ് അപകടത്തിന് കാരണമായത്. റോപ്പ്വേയിലുണ്ടായിരുന്ന 15ഓളം...
മലപ്പുറം: പെരിന്തല്‍മണ്ണ മൗലാന ആസ്പത്രിയില്‍ തീപിടുത്തം. ആസ്പത്രിയിലെ ജനറേറ്റര്‍ പൊട്ടിത്തെറിച്ചാണ് തീ പിടുത്തമുണ്ടായത്. പെരിന്തല്‍മണ്ണ നഗര മധ്യത്തിലുള്ള ആസ്പത്രിയാണ് മൗലാന. താഴത്തെ നിലയിലെ ജനറേറ്റര്‍ പൊട്ടിത്തെറിച്ചതാണ് അപകടകാരമണമെന്നാണ് പ്രാഥമിക നിഗമനം അരമണിക്കൂറിനുള്ളില്‍ തന്നെ തീ നിയന്ത്രണ...
മലപ്പുറം: മദ്യപിച്ചെത്തിയ അച്ഛനെ മകന് അടിച്ചുകൊന്നു. മലപ്പുറത്ത് വണ്ടൂരിലാണ് സംഭവമുണ്ടായത്. സേലം സ്വദേശി മുത്തുച്ചെട്ടിയാണ് മകന് വിജയിന്റെ അടിയേറ്റ് മരിച്ചത്. തമിഴ്നാട് സ്വദേശികള്‍ താമസിക്കുന്ന വണ്ടൂരിലെ ക്വാട്ടേഴ്സിന് മുമ്പില്‍ രാത്രി ഒമ്പത് മണിയോടെയാണ് ദാരുണ സംഭവമുണ്ടായത്....
കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലെ സ്വകാര്യ ഗോഡൗണില്‍ വന്‍ തീപിടിത്തം. ചെരുപ്പു കമ്പനിയായ പാരഗണിന്റെ ഗോഡൗണിലാണ് തീപിടിത്തമുണ്ടായിരിക്കുന്നത്. തൊട്ടടുത്തുള്ള കെട്ടിടത്തില്‍ നിന്ന് തീയണക്കാനുള്ള ശ്രമം ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്. സമീപപ്രദേശങ്ങളിലെല്ലാം കനത്തപുകയാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്....
കൊല്ലം: റെയില്‍വേ സ്റ്റേഷന് സമീപമുണ്ടായ വാഹനാപകടത്തില്‍ അമ്മയും മകളും മരിച്ചു. ആശ്രാമം സ്വദേശി ജലജ(52), മകള്‍ ആര്യ എന്നിവരാണ് മരിച്ചത്. ആറ്റുകാല്‍ പൊങ്കാലയില്‍ പങ്കെടുക്കാനായി പോയപ്പോഴായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടറില്‍ കെ.എസ്.ആര്.ടി.സി ബസ് ഇടിക്കുകയായിരുന്നു.
ബാംഗളൂരു: കര്‍ണാടകയിലെ ബി.ജെ.പി എം.എല്‍.എ സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു വാഹനത്തിലിടിച്ച് രണ്ടു പേര് മരിച്ചു. തുംകുര്‍ ജില്ലയിലെ കുനിഗലില്‍ വെച്ചാണ് അപകടമുണ്ടായത്. ബി.ജെ.പി എം.എല്‍.എ സി.ടി.രവി സഞ്ചരിച്ച വാഹനം രാത്രി മറ്റൊരു വാഹനത്തില്‍ ഇടിക്കുകയായിരുന്നു. മരിച്ചവര്‍...
ആലപ്പുഴ: മകന് വിഷം ചേര്‍ത്ത് നല്കിയ പാല് കുടിച്ച് അമ്മ മരിച്ചു. വെട്ടുവേനി ഉദയമംഗലം മേത്തറയില്‍ പാറുക്കുട്ടിയമ്മ (96)ആണ് മരിച്ചത്. ഇവരുടെ ഏക മകന് വേലായുധന്(52) ഇതേ വിഷം കഴിച്ച് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍...
ഷാര്‍ജ: ഷാര്‍ജയില്‍ കഴിഞ്ഞദിവസം രാത്രിയുണ്ടായ വാഹനാപകടത്തില്‍ ഇന്ത്യക്കാരായ ദമ്പതികള്‍ മരിച്ചു. ഒന്‍പത് വയസുള്ള ഒരു കുട്ടിയടക്കം ആറ് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റുവെന്ന് ഷാര്‍ജ പൊലീസ് അറിയിച്ചു. ഷാര്‍ജയിലേക്കുള്ള യാത്രക്കിടെ നസ്വി ഏരിയയില്‍ വെച്ചാണ് അപകടമുണ്ടായത്. െ്രെഡവര്‍ക്ക്...
ആലുവ: പെരിയാറില്‍ പുതപ്പിനുള്ളില്‍ പൊതിഞ്ഞ് കരിങ്കല്ലു കെട്ടി താഴ്ത്തിയ മൃതദേഹം സ്ത്രീയുടേതെന്ന് കണ്ടെത്തി. 30 വയസ്സിനടുത്ത് പ്രായമുണ്ടെന്നാണ് നിഗമനം. മൃതദേഹത്തിന് രണ്ടു ദിവസത്തോളം പഴക്കമുണ്ട്. കഴിഞ്ഞ ദിവസം വൈകിട്ടാണ് ആലുവ യു.സി. കോളേജിന് സമീപം പെരിയാറില്‍...
കണ്ണൂര്‍: മാതൃഭൂമി ന്യൂസ് കണ്ണൂര്‍ ബ്യൂറോയിലെ സീനിയര്‍ കാമറാമാന് പ്രതീഷ് എം വെള്ളിക്കീല്‍ (35) വാഹനാപകടത്തില്‍ മരിച്ചു. വളപട്ടണത്തിനു സമീപം വെച്ചു ബൈക്ക് ഇലക്ട്രിക് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. സംസ്കാരം ഇന്ന് വൈകീട്ട് നടക്കും.