ഒമ്പത് മാസം മുമ്പ് അദേഹത്തെ ആശുപത്രിയില് പ്രവേശിപ്പിച്ചിരുന്നു. പക്ഷാഘാതവും അനുബന്ധ അസുഖങ്ങളും കാരണമായിരുന്നു അന്ന് ആശുപത്രിയില് പ്രവേശിപ്പിച്ചത്. രണ്ടാഴ്ചത്തെ ആശുപത്രി വാസത്തിന് ശേഷം ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ ബംഗളൂരുവിലെ വസതിയില് ചികിത്സ തുടരുകയായിരുന്നു.
അതിനിടയിലാണ് വ്യാഴാഴ്ച രാവിലെ മുമ്പത്തെ പോലെയുള്ള രോഗലക്ഷണങ്ങള് പ്രകടമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ വീണ്ടും പ്രവേശിപ്പിച്ചത്. തുടര്‍ന്ന് എം.ആര്.ഐ സ്‌കാന്‍ ഉള്‍പ്പെടെ വിവിധ പരിശോധനകള് നടത്തി. ദീര്‍ഘകാലമായി തുടരുന്ന ഉയര്‍ന്ന രക്തസമ്മര്‍ദവും പ്രമേഹവും മഅ്ദനിയുടെ വൃക്കയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്.
]]>സുരക്ഷക്കായി മഅദ്‌നിക്കൊപ്പം യാത്ര ചെയ്യുന്ന ഉദ്യോഗസ്ഥരുടെ യാത്രാ ബത്തയും ദിനബത്തയും ഉള്‍പ്പെടുത്തിയായിരിക്കും പുതിയ കണക്ക് സമര്‍പ്പിക്കുക. സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരമാണ് ചെലവ് കണക്ക് പുതുക്കുന്നത്.
സുരക്ഷക്കു വേണ്ടി 14 ലക്ഷം രൂപ അടക്കണമെന്നാണ് കര്‍ണാടക നേരത്തെ മുന്നോട്ടുവെച്ച കണക്ക്. എന്നാല് ഇത് അടക്കാനാവില്ലെന്ന് അറിയിച്ച് മഅദ്‌നി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
ഭീമമായ തുക പറഞ്ഞ കര്‍ണാടക സര്‍ക്കാറിനെതിരെ സുപ്രീംകോടതി ഇന്നലെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. മഅദ്‌നിയില്‍ നിന്ന് ഇത്രയും തുക ഈടാക്കുന്നത് എന്ത് യുക്തിയുടെ അടിസ്ഥാനത്തിലാണെന്ന് കോടതി ആരാഞ്ഞിരുന്നു.
]]>