Aadhaar – Chandrika Daily https://www.chandrikadaily.com Sat, 06 Jul 2024 05:22:21 +0000 en-US hourly 1 https://wordpress.org/?v=5.8.10 https://cdn-chandrikadaily.blr1.cdn.digitaloceanspaces.com/wp-contents/uploads/2020/08/chandrika-fav.jpeg Aadhaar – Chandrika Daily https://www.chandrikadaily.com 32 32 അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾക്കും ആധാറിൽ പേര് ചേർക്കാം https://www.chandrikadaily.com/children-below-five-years-of-age-can-also-enroll-in-aadhaar.html https://www.chandrikadaily.com/children-below-five-years-of-age-can-also-enroll-in-aadhaar.html#respond Sat, 06 Jul 2024 05:22:21 +0000 https://www.chandrikadaily.com/?p=301975 തിരുവനന്തപുരം : അഞ്ച് വയസിൽ താഴെയുള്ള നവജാത ശിശുക്കൾക്കും ആധാറിൽ പേര് ചേർക്കാം. പൂജ്യം മുതൽ അഞ്ച് വയസുവരെയുള്ള കുട്ടികളുടെ ആധാർ എൻറോൾമെന്റ് സമയത്ത് അവരുടെ ബയോമെട്രിക്‌സ് (വിരലടയാളം, കൃഷ്ണമണി രേഖ) ശേഖരിക്കില്ല. എന്നാൽ എൻറോൾ ചെയ്യപ്പെടുമ്പോൾ കുട്ടികളുടെ ജനനസർട്ടിഫിക്കറ്റ് ഹാജരാക്കണം.

പിന്നീട് കുട്ടികളുടെ അഞ്ചാം വയസിലും 15-ാം വയസിലും ബയോമെട്രിക്‌സ് നിർബന്ധമായും പുതുക്കേണ്ടതുണ്ട്. അഞ്ചാം വയസിലെ നിർബന്ധിത ബയോമെട്രിക്‌സ് പുതുക്കൽ ഏഴു വയസിനുള്ളിലും,15 വയസിലെ നിർബന്ധിത ബയോമെട്രിക്‌സ് പുതുക്കൽ 17 വയസിനുള്ളിലും നടത്തിയാൽ മാത്രമേ സൗജന്യ പുതുക്കൽ സൗകര്യം ലഭ്യമാകുകയുള്ളു. അല്ലാത്തപക്ഷം നൂറ് രൂപ നിരക്ക് ഈടാക്കും.

നിർബന്ധിത ബയോമെട്രിക്‌സ് പുതുക്കൽ കുട്ടികളുടെ ആധാറിനെ ശക്തിപ്പെടുത്തും. പുതുക്കൽ നടത്താത്ത ആധാർ കാർഡുകൾ അസാധു ആകാൻ സാധ്യതയുണ്ട്. സ്‌കോളർഷിപ്പ്, റേഷൻ കാർഡിൽ പേര് ചേർക്കൽ, സ്‌കൂൾ/ കോളജ് അഡ്മിഷൻ, എൻട്രൻസ് / പി.എസ്.സി പരീക്ഷകൾ, ഡിജിലോക്കർ, അപാർ, പാൻ കാർഡ് മുതലായവയിൽ ആധാർ ഉപയോഗപ്പെടുത്തുന്നുണ്ട്.

0-5 വയസിലെ പേര് ചേർക്കൽ, നിർബന്ധിത ബയോമെട്രിക്‌സ് പുതുക്കൽ എന്നീ സേവനങ്ങൾ അക്ഷയ കേന്ദ്രങ്ങൾ വഴിയും മറ്റു ആധാർ കേന്ദ്രങ്ങൾ വഴിയും ലഭിക്കും. കേരളത്തിൽ ആധാറിന്റെ നോഡൽ ഏജൻസിയായി കേരള സംസ്ഥാന ഐ.ടി മിഷനെയാണ് സംസ്ഥാന സർക്കാരും ഭാരതീയ സവിശേഷ തിരിച്ചറിയൽ അതോറിറ്റിയും നിശ്ചയിച്ചിരിക്കുന്നത്.

ആധാറുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും പരാതികൾക്കും വിളിക്കേണ്ട നമ്പർ :

സിറ്റിസൺ കാൾ സെൻറർ: 1800-4251-1800 / 0471- 2335523.

കേരള സംസ്ഥാന ഐ.ടി മിഷൻ (ആധാർ സെക്ഷൻ): 0471-2525442.

]]>
https://www.chandrikadaily.com/children-below-five-years-of-age-can-also-enroll-in-aadhaar.html/feed 0
സൗജന്യമായി ആധാർ പുതുക്കാനുള്ള സമയപരിധി ഈ മാസം 14 ന് അവസാനിക്കും https://www.chandrikadaily.com/the-deadline-for-free-aadhaar-renewal-is-this-month-ends-on-14th.html https://www.chandrikadaily.com/the-deadline-for-free-aadhaar-renewal-is-this-month-ends-on-14th.html#respond Tue, 12 Dec 2023 06:00:22 +0000 https://www.chandrikadaily.com/?p=285529 സൗജന്യമായി ആധാർ കാർഡ് പുതുക്കാനുള്ള സമയപരിധി ഈ ആഴ്ച അവസാനിക്കും. പത്ത് വർഷത്തിലൊരിക്കലെങ്കിലും ആധാർ നിർബന്ധമായി പുതുക്കണമെന്ന് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ നിർദേശിച്ചിട്ടുണ്ട്. ആധാറിലെ വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പാക്കാനാണ് യുഐഡിഎഐ ആധാർ പുതുക്കാൻ ആവശ്യപ്പെടുന്നത്. 2023 ഡിസംബർ 14 വരെ സൗജന്യമായി പുതുക്കാനുള്ള അവസരം ഉണ്ട്. അതായത് മൂന്ന് ദിവസം കൂടി ശേഷിക്കുന്നുണ്ട്.

myAadhaar പോർട്ടലിൽ മാത്രമാണ്. അതായത് ഓൺലൈൻ വഴി മാത്രമാണ് സൗജന്യമായി ആധാർ പുതുക്കാനാകുക. ഒഫ്‌ലൈനായി നേരിട്ട് ആധാർ കേന്ദ്രത്തിൽ എത്തി പുതുക്കാൻ ഫീസ് ആവശ്യമായി വരും. 50 രൂപയാണ് ഫീസ് ഇനത്തിൽ ഈടാക്കുക.

പേര്, ജനനത്തീയതി, വിലാസം മുതലായ ജനസംഖ്യാപരമായ വിവരങ്ങളാണ് ഓൺലൈൻ ആയി തിരുത്താൻ സാധിക്കുക. ഫോട്ടോ, ബയോമെട്രിക്, ഐറിസ് തുടങ്ങിയ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണമെങ്കിൽ ആധാർ കേന്ദ്രങ്ങളിൽ പോകേണ്ടി വരും.

]]>
https://www.chandrikadaily.com/the-deadline-for-free-aadhaar-renewal-is-this-month-ends-on-14th.html/feed 0
വോട്ടര്‍ ഐഡി ആധാറുമായി ബന്ധിപ്പിക്കല്‍; സമയ പരിധി നീട്ടി https://www.chandrikadaily.com/aadhar-voter-id-linking-union-govt-extends-deadline-by-1-year.html https://www.chandrikadaily.com/aadhar-voter-id-linking-union-govt-extends-deadline-by-1-year.html#respond Wed, 22 Mar 2023 06:49:35 +0000 https://www.chandrikadaily.com/?p=243785 വോട്ടര്‍ ഐഡി ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. ഒരു വര്‍ഷത്തേക്കാണ് സമയം നീട്ടിയത്.

വോട്ടര്‍ ഐഡി ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയം ഈ വരുന്ന ഏപ്രില്‍ ഒന്നിന് അവസാനിക്കാനിരിക്കെയാണ് പുതിയ വിജ്ഞാപനം വന്നത്. 2024 ഏപ്രില്‍ ഒന്നു വരെയാണ് പുതിയ സമയം. അതേസമയം വോട്ടര്‍ ഐഡി ആധാറുമായി ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമല്ലെന്ന് നിയമ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഇതു സംബന്ധിച്ച കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

]]>
https://www.chandrikadaily.com/aadhar-voter-id-linking-union-govt-extends-deadline-by-1-year.html/feed 0
രാജ്യത്തെ മുഴുവന്‍ തടവുകാര്‍ക്കും ഇനി ആധാര്‍ https://www.chandrikadaily.com/newsupdatesaadharcardjail.html https://www.chandrikadaily.com/newsupdatesaadharcardjail.html#respond Sun, 20 Nov 2022 06:41:46 +0000 https://www.chandrikadaily.com/?p=222451 ന്യുഡല്‍ഹി: രാജ്യത്തെ മുഴുവന്‍ തടവുകാരെയും ആധാറില്‍ ചേര്‍ക്കാന്‍ നടപടിക്രമങ്ങള്‍ ലഘൂകരിക്കാന്‍ യുനിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ, പ്രിസണര്‍ ഇന്‍ഡക്ഷന്‍ ഡോക്യുമെന്റ് അടിസ്ഥാനമാക്കി ആധാര്‍ അനുവദിക്കാനും പുതുക്കി നല്‍കാനുമാണ് തീരുമാനം.

2017ല്‍ തടവുകാര്‍ക്കും ആധാര്‍ നല്‍കാന്‍ തീരുമാനിച്ചിരുന്നെങ്കിലും യുനിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ നിഷ്‌കര്‍ഷിച്ചിരുന്ന അവശ്യരേഖകളുടെ അഭാവം മൂലം സാധിച്ചിരുന്നില്ല.ഇതേതുടര്‍ന്ന് പ്രിസണ്‍ ഓഫിസറുടെ ഒപ്പും സീലുമുള്ള ഇ-പ്രിസണ്‍ മൊഡ്യൂളിലെ രേഖകള്‍ അടിസ്ഥാനമാക്കി ആധാര്‍ നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. എല്ലാ ജയിലുകളിലും ഇതിനായി പ്രത്യേക ക്യാമ്ബ് നടത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പ്രതികളെ കോടതിയില്‍ ഹാജരാക്കല്‍, ജയിലിലേക്കുള്ള മടക്കം, ഗതാഗതം, ആരോഗ്യ സൗകര്യങ്ങള്‍, ആശുപത്രിയിലേക്ക് മാറ്റല്‍, സൗജന്യ നിയമസഹായം, പരോള്‍, വിദ്യാഭ്യാസം, തൊഴില്‍ പരിശീലനം, ജയില്‍ മോചനം തുടങ്ങിയ സുഗമമാക്കാന്‍ ആധാര്‍ അനുവദിക്കുന്നതിലൂടെ എളുപ്പമാകും എന്നാണ് വിലയിരുത്തല്‍.

 

]]>
https://www.chandrikadaily.com/newsupdatesaadharcardjail.html/feed 0
ആധാറിന്റെ ഭരണഘടനാ സാധുത: വിധി ഇന്ന് https://www.chandrikadaily.com/supreme-court-decision-on-adhaar.html https://www.chandrikadaily.com/supreme-court-decision-on-adhaar.html#respond Wed, 26 Sep 2018 03:00:07 +0000 http://www.chandrikadaily.com/?p=104746 ന്യൂഡല്‍ഹി: ആധാറിന്റെ നിയമസാധുത ചോദ്യംചെയ്തുള്ള ഹര്‍ജിയില്‍ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഇന്ന് വിധി പറയും. മാസങ്ങള്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്കു ശേഷമാണ് രാജ്യം ഉറ്റു നോക്കുന്ന കേസില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വിധി പ്രസ്താവത്തിന് ഒരുങ്ങുന്നത്. ആധാര്‍ ഭരണഘടനാ വിരുദ്ധമാണോ, വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റവും മൗലികാവാകശങ്ങളുടെ ലംഘനവുമാണോ എന്നീ വിഷയങ്ങളിലായിരിക്കും പ്രധാനമായും കോടതി തീര്‍പ്പു കല്‍പ്പിക്കുക. ചീഫ് ജസ്റ്റിസിനു പുറമെ ജസ്റ്റിസുമാരായ എ.കെ സിക്രി, എ.എം ഖാന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍ എന്നിവര്‍ അംഗങ്ങളായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ആധാറിന് നിയമ പിന്‍ബലം നല്‍കാനായി 2016ല്‍ കേന്ദ്ര സര്‍ക്കാര്‍ നിയമം കൊണ്ടു വന്നിരുന്നെങ്കിലും ഇതിനും മുമ്പേ സമര്‍പ്പിക്കപ്പെട്ട 27ഓളം പരാതികളിാണ് കോടതിയുടെ പരിഗണനയില്‍ ഉള്ളത്. തുടര്‍ച്ചയായ നാലു മാസത്തോളം വാദം കേട്ട ശേഷമാണ് ഭരണഘടനാ ബെഞ്ച് കേസ് വിധി പറയാനായി മാറ്റിയത്.

രാജ്യത്തെ 99 ശതമാനം ജനങ്ങളും ആധാര്‍ രജിസ്‌ട്രേഷന്‍ എടുത്തിട്ടുണ്ടെന്നും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ അര്‍ഹരിലേക്ക് എത്തുന്നുണ്ടെന്ന ഉറപ്പു വരുത്താന്‍ ആധാറിലൂടെ കഴിഞ്ഞിട്ടുണ്ടെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ പ്രധാനമായും ഉന്നയിച്ച വാദം. രാജ്യത്തെ സാധാരണ ജനങ്ങള്‍ക്ക് അന്തസ്സ് ഉറപ്പു വരുത്തുന്നതാണ് ആധാറെന്ന വാദവും കേന്ദ്രം ഉന്നയിച്ചിരുന്നു.
അതേസമയം പൗരന്റെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റവും മൗലികാവകാശങ്ങളുടെ ലംഘനവുമാണ് ആധാറെന്ന വാദമാണ് പരാതിക്കാര്‍ ഉന്നയിച്ചത്. മുഴുവന്‍ ജനങ്ങളുടെയും ഇത്ര വലിയ ഇലക്ട്രോണിക് വിവര ശേഖരം നിലനില്‍ക്കുന്നത് ഏകാധിപത്യ ഭരണകൂടത്തിന്റെ സൃഷ്ടിക്ക് വഴിയൊരുക്കും. വ്യക്തികളുടെ ബയോ മെട്രിക് വിവരങ്ങള്‍ ചോര്‍ന്നാല്‍ ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കപ്പെടും. ഏതൊരു പൗരനേയും ഏതു നിമിഷവും ഭരണകൂടത്തിന് പിന്തുടരാനും വേട്ടയാടാനും അവസരം ഒരുങ്ങുമെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.
സ്വകാര്യത പൗരന്റെ മൗലികാവകാശമാണെന്ന് 2017 ആഗസ്റ്റില്‍ പുറപ്പെടുവിച്ച ചരിത്രപ്രധാന വിധിയില്‍ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. അതുകൊണ്ടുതന്നെ പൗരന്റെ ബയോ മെട്രിക് വിവരങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ചുവെക്കുന്ന ആധാറിനെ കോടതി എങ്ങനെ വിലയിരുത്തും എന്നതാണ് പ്രധാനമായും ഉറ്റുനോക്കുന്നത്.

]]>
https://www.chandrikadaily.com/supreme-court-decision-on-adhaar.html/feed 0
2500 രൂപ മുടക്കിയാല്‍ ആരുടേയും ആധാര്‍ ചോര്‍ത്താം https://www.chandrikadaily.com/adhaar-information-leaks.html https://www.chandrikadaily.com/adhaar-information-leaks.html#respond Wed, 12 Sep 2018 04:04:44 +0000 http://www.chandrikadaily.com/?p=102696 ന്യൂഡല്‍ഹി: രാജ്യത്തെ പൗരന്മാരുടെ ബയോമെട്രിക് വിവരങ്ങള്‍ ഉള്‍പ്പെടെ സൂക്ഷിച്ചിരിക്കുന്ന ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമല്ലെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്.
ആധാര്‍ സോഫ്റ്റുവെയറിലേക്ക് ആര്‍ക്കും നുഴഞ്ഞു കയറാനായി 2500 രൂപ മുടക്കി സോ ഫ്റ്റുവെയര്‍ പാച്ച് വാങ്ങിയാല്‍ ഇന്ത്യയിലെ മുഴുവന്‍ ആളുകളുടെയും വ്യക്തിവിവരങ്ങള്‍ ഉള്‍പ്പെടെ ചോ ര്‍ത്താന്‍ സാധിക്കുമെന്നാണ് ഹഫിങ്ടണ്‍ പോസ്റ്റിന്റെ ഇച്യന്‍ പതിപ്പ് മൂന്ന് മാസക്കാലത്തെ അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
ആധാര്‍ സോഫ്റ്റുവെയര്‍ സുരക്ഷിതമല്ലെന്ന് ഇന്ത്യയിലെയും വിദേശത്തെയും ഉള്‍പ്പെടെ വിദഗ്ധരെ ഉദ്ധരിച്ചാണ് വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സോഫ്റ്റുവെയര്‍ പാച്ച് ഈ വിദഗ്ധര്‍ക്ക് നല്‍കുകയും ആധാര്‍ സോഫ്റ്റുവെയറിന്റെ കോഡ് പരിശോധിക്കാന്‍ നിര്‍ദ്ദേശിക്കുകയുമാണ് ഹഫിങ്ടണ്‍ പോസ്റ്റ് ചെയ്തത്.
ബേസിക് കോഡിങ് അറിയാവുന്ന ആര്‍ക്കും ഈ സുരക്ഷകള്‍ മറികടക്കാന്‍ സാധിക്കുമെന്നാണ് ഹഫിങ്ടണ്‍ പോസ്റ്റ് പറയുന്നത്. ആധാര്‍ സുരക്ഷാക്രമീകരണങ്ങള്‍ മറികടക്കാന്‍ ഉദ്ദേശിച്ച് ഡെവലപ് ചെയ്ത സോഫ്റ്റുവെയര്‍ പാച്ചുകള്‍ ഓണ്‍ലൈനില്‍ ഉണ്ടെന്നും അവരുടെ ഉദ്ദേശ്യം തന്നെ ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തലാണെന്നും ഹഫിങ്ടണ്‍ പോസ്റ്റ് പറയുന്നു.
പഴയ സോഫ്റ്റുവെയറിലെ കോഡ് അതേപടി പുതിയ സോഫ്റ്റുവെയറിലേക്ക് പകര്‍ത്തിയതും ഒന്നില്‍ അധികം ആളുകളോ കമ്പനികളോ സോഫ്റ്റുവെയറിന്റെ കോഡ് എഴുതിയതും, ആധാര്‍ ലോഗി ന്‍ സ്വകാര്യ കമ്പനികളിലെ കംപ്യൂട്ടറുകള്‍ക്ക് ഉള്‍പ്പെടെ നല്‍കിയതുമാണ് ആധാര്‍ സുരക്ഷിതത്വത്തിന് വിനയായത് എന്നാണ് കണ്ടെത്തല്‍.
റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ യുനീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റിയുടെയും കേന്ദ്ര സര്‍ക്കാറിന്റേയും വാദങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി.
ആധാറിന്റെ പവിത്രത അപകടത്തിലായെന്ന് കോണ്‍ഗ്രസ് പറഞ്ഞു. ഭാവിയില്‍ ആധാറിനായി എന്‍ റോള്‍ ചെയ്യുന്നവരുടെ വിവരം സുരക്ഷിതമാക്കാനായി വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നതായും കോ ണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.

]]>
https://www.chandrikadaily.com/adhaar-information-leaks.html/feed 0
ആധാര്‍ ചലഞ്ച് നടത്തി നാണംകെട്ട ട്രായ് ചെയര്‍മാന്‍ ആര്‍.എസ് ശര്‍മക്ക് കാലാവധി നീട്ടിനല്‍കി https://www.chandrikadaily.com/rs-sharma-who-threw-aadhaar-challenge-reappointed-chief-of-telecom-watchdog-trai-till-september-30.html https://www.chandrikadaily.com/rs-sharma-who-threw-aadhaar-challenge-reappointed-chief-of-telecom-watchdog-trai-till-september-30.html#respond Thu, 09 Aug 2018 12:34:07 +0000 http://www.chandrikadaily.com/?p=98235 ന്യൂഡല്‍ഹി: ആധാര്‍ ചലഞ്ച് നടത്തി ഹാക്കര്‍മാര്‍ക്ക് മുന്നില്‍ നാണംകെട്ട ട്രായ് ചെയര്‍മാന്‍ ആര്‍.എസ്. ശര്‍മക്ക് കേന്ദ്രസര്‍ക്കാര്‍ കാലാവധി നീട്ടിനല്‍കി. ഈ ആഴ്ച കാലാവധി അവസാനിക്കാനിരിക്കെയാണ് രണ്ടു വര്‍ഷം കൂടി നീട്ടി നല്‍കിയത്. 2020 സെപ്റ്റംബര്‍ വരെ ശര്‍മ ടെലികോം അതോറിറ്റി ഓഫ് ഇന്ത്യയുടെ ചെയര്‍മാനായി ശര്‍മ തുടരും.

അടുത്തിടെ ട്വിറ്ററില്‍ തന്റെ ആധാര്‍ നമ്പര്‍ പരസ്യപ്പെടുത്തിയാണ് ശര്‍മ ഹാക്കര്‍മാരെ വെല്ലുവിളിച്ചത്. ഈ നമ്പര്‍ ഉപയോഗിച്ച് തനിക്ക് ദോഷം ചെയ്യാന്‍ കഴിയുമെന്ന് തെളിയിക്കാനായിരുന്നു ശര്‍മയുടെ വെല്ലുവിളി. വെല്ലുവിളി ഏറ്റെടുത്ത ഓണ്‍ലൈന്‍ ഹാക്കര്‍മാര്‍ ശര്‍മയുടെ മൊബൈല്‍ നമ്പര്‍, പാന്‍കാര്‍ഡ് വിവരങ്ങള്‍, ബാങ്ക് എക്കൗണ്ട് വിവരങ്ങള്‍ തുടങ്ങിയവ ചോര്‍ത്തി ട്വിറ്ററില്‍ പരസ്യപ്പെടുത്തി.

ഇതേതുടര്‍ന്ന് ആധാര്‍ നമ്പര്‍ പരസ്യപ്പെടുത്തരുതെന്ന് ആധാര്‍ അതോറിറ്റിക്ക് ഉത്തരവിറക്കേണ്ടിവന്നു. എന്നാലും വീഴ്ച അംഗീകരിക്കാന്‍ ആധാര്‍ അതോറിറ്റി തയ്യാറായിരുന്നില്ല. ശര്‍മയുടെ വിവരങ്ങള്‍ ചോര്‍ത്തിയത് ആധാര്‍ നമ്പര്‍ ഉപയോഗിച്ചല്ലെന്നാണ് അതോറിറ്റിയുടെ വാദം.

]]>
https://www.chandrikadaily.com/rs-sharma-who-threw-aadhaar-challenge-reappointed-chief-of-telecom-watchdog-trai-till-september-30.html/feed 0
സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ നിന്ന് 1.3 ലക്ഷം ആളുകളുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നു https://www.chandrikadaily.com/1-3-lakh-aadhaar-numbers-leaked-from-government-website.html https://www.chandrikadaily.com/1-3-lakh-aadhaar-numbers-leaked-from-government-website.html#respond Thu, 26 Apr 2018 04:47:26 +0000 http://www.chandrikadaily.com/?p=82077 ന്യൂഡല്‍ഹി: സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ നിന്ന് ആധാര്‍ വിവരങ്ങള്‍ വീണ്ടും ചോര്‍ന്നതായി കണ്ടെത്തല്‍. 1.3 ലക്ഷം ആളുകളുടെ വിവരങ്ങളാണ് ചോര്‍ന്നത്. ആന്ധ്രാപ്രദേശ് ഭവന നിര്‍മാണ പദ്ധതിയുടെ വെബ്‌സൈറ്റില്‍ നിന്നാണ് വിവരങ്ങള്‍ ചോര്‍ന്നത്.

ഭവന നിര്‍മാണ പദ്ധതിക്ക് അര്‍ഹമായ ആളുകളുടെ വിവരങ്ങളാണ് സൈറ്റില്‍ നിന്ന് ചോര്‍ന്നത്. ആളുകളുടെ ജാതി, മതം, മേല്‍വിലാസം എന്നിവ ആര്‍ക്കും സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ കയറി പരിശോധിക്കാന്‍ സാധിക്കുന്ന തരത്തിലായിരുന്നു സൈറ്റ് പ്രവര്‍ത്തിച്ചിരുന്നത്.

പ്രതിഷേധം ശക്തമായതോടെ ആന്ധ്ര സര്‍ക്കാര്‍ വെബ്‌സൈറ്റ് പ്രവര്‍ത്തനരഹിതമാക്കി. ആധാര്‍ വിവരങ്ങള്‍ ചോരുന്നത് തെരഞ്ഞെടുപ്പുകളില്‍ സ്വാധീനിക്കാന്‍ ഇടയുണ്ടെന്ന് സുപ്രീംകോടതി കേന്ദ്ര സര്‍ക്കാറിനോടും യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ) യോടും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമാണെന്നായിരുന്നു സര്‍ക്കാര്‍ മറുപടി. ഇതിനു പിന്നാലെയാണ് ആന്ധ്രാപ്രദേശ് സര്‍ക്കാറിന്റെ വെബ്‌സൈറ്റില്‍ നിന്നും വിവരങ്ങള്‍ ചോര്‍ന്നത്.

]]>
https://www.chandrikadaily.com/1-3-lakh-aadhaar-numbers-leaked-from-government-website.html/feed 0
കേന്ദ്ര സര്‍ക്കാര്‍ വാദത്തെ തള്ളി സുപ്രീംകോടതി; ബാങ്ക് തട്ടിപ്പുകള്‍ തടയാന്‍ ആധാറിന് കഴിയില്ലെന്ന് https://www.chandrikadaily.com/aadhaar-to-prevent-bank-frauds-terror-attacks-ag-tells-sc.html https://www.chandrikadaily.com/aadhaar-to-prevent-bank-frauds-terror-attacks-ag-tells-sc.html#respond Fri, 06 Apr 2018 07:11:33 +0000 http://www.chandrikadaily.com/?p=78776 ന്യൂഡല്‍ഹി: ബാങ്ക് തട്ടിപ്പ് ഉള്‍പ്പെടെ എല്ലാ തട്ടിപ്പുകളും തടയാന്‍ ആധാര്‍ ഉപകരിക്കുമെന്ന കേന്ദ്ര സര്‍ക്കാര്‍ വാദം തള്ളി സുപ്രീംകോടതി. തട്ടിപ്പ് നടത്തുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍ ആധാര്‍ ഉപകരിക്കുമെങ്കിലും, തട്ടിപ്പു തടയാന്‍ ആധാറിനു ശേഷിയില്ലെന്നു സുപ്രീംകോടതി വ്യക്തമാക്കി.
ആധാര്‍ പദ്ധതിയുടെ പേരില്‍ രാജ്യത്തെ ജനങ്ങളുടെ സ്വകാര്യതയില്‍ കടന്നു കയറുന്നതിനെ ചോദ്യം ചെയ്യുന്ന ഹര്‍ജികള്‍ പരിഗണിക്കവേയാണ് സുപ്രീംകോടതിയിലെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ബാങ്ക് തട്ടിപ്പ് ഉള്‍പ്പെടെ സമൂഹത്തിലെ അനധികൃത ഇടപാടുകള്‍ തടയാനുള്ള മാര്‍ഗമാണ് ആധാര്‍ എന്ന കേന്ദ്ര സര്‍ക്കാരിന്റെ വാദമാണ് ഇതോടെ പൊളിയുന്നത്. ആര്‍ക്കൊക്കെയാണു വായ്പകള്‍ കൊടുക്കുന്നതെന്നു ബാങ്കുകള്‍ക്ക് അറിയാം. ബാങ്ക് ഉദ്യോഗസ്ഥരും തട്ടിപ്പുകാരും തമ്മില്‍ അടുപ്പമുണ്ട്.

ആധാര്‍ കൊണ്ടൊന്നും ഈ തട്ടിപ്പ് തടയാനാകില്ല’- ചീഫ് ജസ്റ്റിസ് ദീപക്മിശ്ര അധ്യക്ഷനായ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് വാക്കാല്‍ പരാമര്‍ശിച്ചു. വജ്രവ്യാപാരി നീരവ് മോദി, അമ്മാവനും വ്യാപാര പങ്കാളിയുമായ മൊഹുല്‍ ചോക്‌സി എന്നിവര്‍ ചേര്‍ന്ന് 13,000 കോടി രൂപ, റോട്ടോമാക് ഉടമ വിക്രം കോത്താരി 3695 കോടി രൂപ എന്നിങ്ങനെ വിവിധ ബാങ്കുകളില്‍നിന്നു വന്‍ തുകകള്‍ തട്ടിച്ച പശ്ചാത്തലത്തിലാണു കേന്ദ്ര സര്‍ക്കാരിനെതിരെ സുപ്രീംകോടതിയുടെ വിമര്‍ശനം. രാജ്യത്തെ ഓരോ പൗരനും ബയോമെട്രിക് വിവരങ്ങള്‍ കൈമാറണമെന്ന് നിര്‍ബന്ധമാക്കുന്ന ആധാര്‍ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം ഭാവിയില്‍ ഡി. എന്‍. എ സാമ്പിളും, രക്ത, മൂത്ര സാമ്പിളുകളും കൈമാറേണ്ടിവരില്ലേയെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു.
ആധാര്‍ പദ്ധതിക്കു ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കുന്ന സവിശേഷ തിരിച്ചറിയല്‍ അതോറിറ്റിക്ക് (യുഐഡിഎഐ) കേന്ദ്രം വലിയ അധികാരങ്ങള്‍ നല്‍കിയതിനെ പരോക്ഷമായി വിമര്‍ശിക്കുകയായിരുന്നു കോടതി.

]]>
https://www.chandrikadaily.com/aadhaar-to-prevent-bank-frauds-terror-attacks-ag-tells-sc.html/feed 0
ആധാര്‍ വിവരങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന സോഫ്റ്റ്‌വെയര്‍ വിദേശ കമ്പനിയുടേത്: കേന്ദ്രം https://www.chandrikadaily.com/government-to-defend-aadhar-card-in-supreme-court.html https://www.chandrikadaily.com/government-to-defend-aadhar-card-in-supreme-court.html#respond Thu, 22 Mar 2018 18:25:36 +0000 http://www.chandrikadaily.com/?p=76320 ന്യൂഡല്‍ഹി: ആധാര്‍ വിവരങ്ങള്‍ അതീവ സുരക്ഷിതമാണെന്ന് ആവര്‍ത്തിച്ച് യു.ഐ.ഡി.എ.ഐ. സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് മുമ്പാകെ പവര്‍പോയിന്റ് പ്രസന്റേഷനിലൂടെയാണ് ആധാര്‍ അതോറിറ്റി ഇക്കാര്യം വ്യക്തമാക്കിയത്. ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തുക മനുഷ്യ കുലത്തിന് സാധിക്കുന്ന കാര്യമല്ലെന്ന് അവകാശപ്പെട്ടെങ്കിലും വിവരങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത് വിദേശ നിര്‍മ്മിത സോഫ്റ്റ് വെയറിലാണെന്ന് യു.ഐ.ഡി.എ.ഐ തന്നെ സുപ്രീം കോടതിയില്‍ വെളിപ്പെടുത്തി. ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള ഐ.ടി ഭീമന്മാര്‍ വരെ ഉപയോക്താക്കളുടെ വിവര ചോര്‍ച്ചയില്‍ വെള്ളം കുടിക്കുമ്പോഴാണ് ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തല്‍ മനുഷ്യ കുലത്തിന് അസാധ്യമാണെന്ന കേന്ദ്ര സര്‍ക്കാറിന്റെ അവകാശ വാദം.

2048 എന്‍ക്രിപ്ഷന്‍ കോഡുകള്‍ ഉപയോഗിച്ചാണ് വിവരങ്ങള്‍ സൂക്ഷിച്ചിരിക്കുന്നതെന്ന് പവര്‍ പോയിന്റ് പ്രസന്റേഷനില്‍ യു.ഐ.ഡി.എ.ഐ. സി.ഇ.ഒ അശോക് പാണ്ഡേ വിശദീകരിച്ചു. വിവരങ്ങള്‍ പ്രപഞ്ചമുള്ളിടത്തോളം കാലം നിലനില്‍ക്കും. വിവരങ്ങള്‍ ചോര്‍ത്തുക അസാധ്യമാണ്. ആധാറിലെ ബയോമെട്രിക് വിവരങ്ങളടക്കം ആര്‍ക്കുവെണമെങ്കിലും ചോര്‍ത്താന്‍ കഴിയുമെന്ന ഹര്‍ജിക്കാരുടെ വാദം യു.ഐ.ഡി.എ.ഐ സി.ഇ.ഒ തള്ളിയെങ്കിലും അദ്ദേഹത്തിന്റെ വിശദീകരണത്തില്‍ തന്നെ വിവര ചോര്‍ച്ചക്കുള്ള സാധ്യത വ്യക്തമാണ്. ആധാര്‍ ബയോമെട്രിക് മാച്ചിങ് സോഫ്റ്റ്‌വെയര്‍ വിദേശ കമ്പനിയുടേതാണെങ്കിലും സെര്‍വര്‍ ഇന്ത്യയുടേതാണെന്നും അതിനാല്‍ വിവരങ്ങള്‍ വിദേശ കമ്പനിക്ക് ലഭ്യമാകാന്‍ സാധ്യതയില്ലെന്നും മാത്രമാണ് അദ്ദേഹം പറയുന്നത്.

അതായത് വിവരങ്ങള്‍ വിദേശ കമ്പനിക്ക് ലഭിക്കില്ലെന്ന് തീര്‍ത്തു പറയാന്‍ യു.ഐ.ഡി.എ.ഐക്ക് കഴിയുന്നില്ലെന്ന് ചുരുക്കം. ദേശീയ സുരക്ഷാ വിഷയങ്ങളില്‍ ആധാര്‍ വിവരം കൈമാറുമെന്ന് യു.ഐ.ഡി.എ.ഐ സുപ്രീംകോടതിയെ അറിയിച്ചു. ജില്ലാ ജഡ്ജിയുടെ ഉത്തരവുണ്ടെങ്കിലും വിവരങ്ങള്‍ നല്‍കും. അനുമതിയില്ലാതെ ആരുടേയും വിവരങ്ങള്‍ ശേഖരിക്കാറില്ലെന്നും സി.ഇ.ഒ അറിയിച്ചു. രാജ്യസുരക്ഷയുടെ ഭാഗമായി അത്രയും അത്യാവശ്യമാണെന്ന് കണ്ടാല്‍ മാത്രമേ എന്‍.ഐ.എക്കും, സി.ബി.ഐക്കും ആധാറിലെ വിവരങ്ങള്‍ ചോദിച്ചറിയാന്‍ അവകാശമുള്ളൂ. എന്നാല്‍ ദേശീയ സുരക്ഷയുടെ പേരില്‍ ഇതുവരെ ബയോമെട്രിക് വിവരങ്ങള്‍ ആര്‍ക്കും നല്‍കിയിട്ടില്ലെന്നും സി.ഇ.ഒ കൂട്ടിച്ചേര്‍ത്തു. സുപ്രീംകോടതിയിലെ പവര്‍പോയിന്റ് അവതരണത്തിലാണ് വിശദീകരണം. ജാതി, മതം എന്നിവ ആധാറിനു വേണ്ടി ശേഖരിക്കുന്നില്ലെന്നും പാണ്ഡെ വ്യക്തമാക്കി.

ആധാര്‍ അടിസ്ഥാനപ്പെടുത്തിയുള്ള ബയോമെട്രിക് തിരിച്ചറിയല്‍ എല്ലായിപ്പോഴും വിജയകരമാണെന്ന് പറയാനാവില്ലെന്ന പാണ്ഡെയുടെ വിശദീകരണം ആധാറിന്റെ പരിമിതി കൂടി വ്യക്തമാക്കുന്നതാണ്. ആധാറുമായി ബന്ധപ്പെടുത്തിയ രേഖകള്‍ ബയോമെട്രിക് വിവരങ്ങളുമായി ഒത്തു പോകുന്നില്ലെങ്കില്‍ ഇത്തരം പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ യാതൊരു മാര്‍ഗവുമില്ലെന്ന് പാണ്ഡേ കോടതിയില്‍ സമ്മതിച്ചു. ബയോമെട്രിക് വിവരങ്ങളുമായി ഒത്തു പോകാത്തതിനാല്‍ പൗരന്‍മാര്‍ക്ക് സേവനങ്ങള്‍ നിഷേധിക്കുന്നുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് പാണ്ഡേയുടെ പ്രസ്താവന. ഇത്തരം ഘട്ടങ്ങളില്‍ സേവനങ്ങള്‍ റദ്ദാക്കരുതെന്നും ഇത് മറികടക്കാന്‍ സംവിധാനം കണ്ടെത്തണമെന്നും സര്‍ക്കാറിനോട് യു.ഐ.ഡി.എ.ഐ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പൗരന്‍മാരുടെ ഐഡന്റിറ്റി പരിശോധനക്കായി പൂര്‍ണമായും ആധാര്‍ അടിസ്ഥാനപ്പെടുത്തിയുള്ള പരിശോധനയെ ആശ്രയിക്കരുതെന്നും പാണ്ഡെ കോടതിയെ അറിയിച്ചു. ബയോമെട്രിക് വിവരങ്ങള്‍ യോജിക്കാത്തതിന് ഇന്റര്‍ നെറ്റ് കണക്ഷനിലെ അപാകത, ഉപകരണങ്ങളുടെ അപാകത എന്നിവ കാരണമായേക്കാം. ആധാറിന്റെ സുരക്ഷ വിശദീകരിക്കാന്‍ യു.ഐ.ഡി.എ.ഐക്ക് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് അനുമതി നല്‍കിയത്. പവര്‍പോയിന്റ് പോയന്റ് പ്രസന്റേഷന്‍ ചൊവ്വാഴ്ചയും തുടരും.

]]>
https://www.chandrikadaily.com/government-to-defend-aadhar-card-in-supreme-court.html/feed 0