2000&500 – Chandrika Daily https://www.chandrikadaily.com Mon, 03 Apr 2017 11:40:13 +0000 en-US hourly 1 https://wordpress.org/?v=5.8.10 https://cdn-chandrikadaily.blr1.cdn.digitaloceanspaces.com/wp-contents/uploads/2020/08/chandrika-fav.jpeg 2000&500 – Chandrika Daily https://www.chandrikadaily.com 32 32 സുരക്ഷാ പ്രശ്‌നം; പുതിയ 500, 2000 നോട്ടുകളില്‍ മാറ്റം വരുത്താനൊരുങ്ങി കേന്ദ്രം https://www.chandrikadaily.com/security-features-on-rs-2000-and-rs-500-notes-may-change-every-3-4-years-to-check-counterfeiting.html https://www.chandrikadaily.com/security-features-on-rs-2000-and-rs-500-notes-may-change-every-3-4-years-to-check-counterfeiting.html#respond Mon, 03 Apr 2017 11:26:24 +0000 http://www.chandrikadaily.com/?p=24941 ന്യൂഡല്‍ഹി: നോട്ടുകളുടെ സുരക്ഷാക്രമീകരണങ്ങളില്‍ മാറ്റം വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചന. ഓരോ 3-4 വര്‍ഷം കൂടുമ്പോഴും 2,000, 500 രൂപ നോട്ടുകളുടെ സുരക്ഷാ ക്രമീകരണങ്ങളില്‍ മാറ്റംവരുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട്. നോട്ട് പിന്‍വലിക്കലിനു ശേഷമുള്ള നാലു മാസത്തിനിടയില്‍ രാജ്യത്ത് വലിയതോതിലുള്ള കള്ളനോട്ടുകള്‍ പിടികൂടിയ സാഹചര്യത്തിലാണ് നടപടി.

ധനമന്ത്രാലയത്തിന്റെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ആഭ്യന്തര സെക്രട്ടറി രാജീവ് മെഹ്‌റിഷി ഇതുസംബന്ധിച്ചു ചര്‍ച്ച നടത്തി.
മിക്കവാറും എല്ലാ വികസിത രാജ്യങ്ങളും 3-4 വര്‍ഷം കൂടുമ്പോള്‍ സുരക്ഷാ ക്രമീകരണങ്ങളില്‍ മാറ്റം വരുത്താറുണ്ടെന്നും ഇന്ത്യയും ഈ നയം സ്വീകരിക്കണമെന്നുമാണ് ചര്‍ച്ച മുന്നോട്ടുവെച്ചത്.

3-4 വര്‍ഷം കൂടുമ്പോള്‍ നോട്ടുകളിലെ സുരക്ഷാ മാറ്റം കള്ളനോട്ട് തടയാന്‍ സഹായിക്കുമെന്ന് ഉദ്യാഗസ്ഥര്‍ പറയുന്നു. അതേസമയം പുതിയ നോട്ടിലെ 17 സുരക്ഷാ സവിശേഷതകളില്‍ 11 എണ്ണവും പുതിയ കള്ളനോട്ടുകളില്‍ കണ്ടെത്തിയതായും ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് ചെയ്തു. കള്ളനോട്ടില്‍ ഗവര്‍ണറുടെ ഒപ്പ് മുതല്‍ വാട്ടര്‍മാര്‍ക്ക്, അശോകസ്തംഭം, നോട്ടിന്റെ ഇടതുവശത്തുള്ള അക്കം എഴുത്ത് തുടങ്ങിയവയൊക്കെ ഉണ്ടായിരുന്നു.

പുതിയതായി ഇറക്കിയ 2,000, 500 രൂപ നോട്ടുകളില്‍ മറ്റുനോട്ടുകള്‍ക്കില്ലാത്ത ഒരു പുതിയ സുരക്ഷാ ക്രമീകരണങ്ങളും ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. നോട്ട് പിന്‍വലിക്കലിന് മുന്‍പുവരെ വളരെ കാലംകൂടിയാണ് ഉയര്‍ന്ന മൂല്യമുള്ള നോട്ടുകളുടെ സുരക്ഷാ രൂപകല്‍പനയില്‍ മാറ്റങ്ങള്‍ വരുത്തിയിരുന്നത്. എന്നാല്‍ 1000 രൂപയുടെ നോട്ടില്‍ കാര്യമായ മാറ്റങ്ങളൊന്നും ഇതുവരെ വരുത്തിയിട്ടുമില്ല. 1987ല്‍ പുറത്തിറങ്ങിയ 500 രൂപ നോട്ട് ഒരു പതിറ്റാണ്ട് മുമ്പ് രൂപകല്‍പ്പന ചെയ്തതാണ്.

അതേസമയം, നോട്ട് നിരോധനത്തിന് ശേഷവും ഇപ്പോള്‍ രാജ്യത്ത് 400 കോടി രൂപയുടെ കള്ളനോട്ടുകളാണ് വിപണിയിലുള്ളതെന്നാണ് ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ട്.

]]>
https://www.chandrikadaily.com/security-features-on-rs-2000-and-rs-500-notes-may-change-every-3-4-years-to-check-counterfeiting.html/feed 0
മാധ്യമപ്രവര്‍ത്തകരെ ഭയം; റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഓടി രക്ഷപ്പെട്ടു https://www.chandrikadaily.com/urjith-patel-ran-away-from-media.html https://www.chandrikadaily.com/urjith-patel-ran-away-from-media.html#respond Fri, 13 Jan 2017 05:11:57 +0000 http://www.chandrikadaily.com/?p=16616 അഹമ്മദാബാദ്: നോട്ട് പിന്‍വലിക്കല്‍ സംബന്ധിച്ച ചോദ്യങ്ങള്‍ ഭയന്ന് റിസര്‍വ് ബാങ്ക് ഗവണര്‍ ഊര്‍ജിത് പട്ടേല്‍ മാധ്യമങ്ങളില്‍ നിന്ന് ഓടി രക്ഷപ്പെട്ടു. ഗുജറാത്തിലെ ‘വൈബ്രന്റ് ഗുജറാത്ത്’ പരിപാടിക്കിടെയാണ് സംഭവം.

പരിപാടിയുടെ രണ്ടാം ദിനത്തില്‍ അഹമ്മദാബാദിലെ മഹാത്മാ മന്ദിറില്‍ ഊര്‍ജിത്തിന്റെ പ്രഭാഷണം ഉണ്ടായിരുന്നു. പ്രഭാഷണം കഴിഞ്ഞ് വേദിയുടെ മുന്‍ഭാഗത്തു കൂടി ഊര്‍ജിത് പുറത്തിറങ്ങുന്നതു കാത്ത് മാധ്യമപ്രവര്‍ത്തകരുടെ ഒരു വന്‍പട തന്നെ അവിടെ കാത്തിരുന്നു. വേദിയില്‍ നിന്നിറങ്ങവെ മാധ്യമപ്രവര്‍ത്തകരുടെ സാന്നിധ്യം ശ്രദ്ധിച്ച ഊര്‍ജിത് പുറത്തിറങ്ങാന്‍ പിന്‍ഭാഗത്തുള്ള വഴിയെ ആശ്രയിക്കുകയായിരുന്നു. ഇതു കണ്ട് റിപ്പോര്‍ട്ടര്‍മാര്‍ ആ വഴി ചെന്നെങ്കിലും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ വേഗതയില്‍ ഓടി കാറില്‍ കയറി. മാധ്യമപ്രവര്‍ത്തകര്‍ അടുത്തെത്തുമ്പോഴേക്ക് കാര്‍ സ്ഥലം വിട്ടു കഴിഞ്ഞിരുന്നു.

നോട്ട് പിന്‍വലിക്കലിനെപ്പറ്റി ചോദ്യങ്ങളുണ്ടാകുമെന്ന് ഭയന്നാണ് ഊര്‍ജിത് ഓടി രക്ഷപ്പെട്ടതെന്ന് ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.

]]>
https://www.chandrikadaily.com/urjith-patel-ran-away-from-media.html/feed 0
പുതിയ 2000, 500 നോട്ടുകള്‍: അച്ചടിച്ച് വിതരണം ചെയ്ത രണ്ടു പേര്‍ അറസ്റ്റില്‍ https://www.chandrikadaily.com/two-held-for-printing-circulating-fake-rs-2000-and-rs-500-notes.html https://www.chandrikadaily.com/two-held-for-printing-circulating-fake-rs-2000-and-rs-500-notes.html#respond Wed, 11 Jan 2017 08:51:48 +0000 http://www.chandrikadaily.com/?p=16389 ന്യൂഡല്‍ഹി: പുതിയ രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ അച്ചടിച്ച് വിതരണം ചെയ്ത സംഭവത്തില്‍ രണ്ടു പേരെ ഡല്‍ഹി പൊലീസ് അറസ്റ്റു ചെയ്തു. ഉത്തംനഗര്‍ സ്വദേശി ആശിഷ് (23) നജാഫ്ഗഡ് സ്വദേശി കൃഷ്ണന്‍ (25) എന്നിവരാണ് അറസ്റ്റിലായത്. തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ ബിന്ദാപൂര്‍ മേഖലയില്‍ പൊലീസ് നടത്തിയ റെയ്ഡിലാണ് ഇരുവരും പിടിയിലായത്. ഇവരില്‍ നിന്ന് ആറു ലക്ഷത്തിന്റെ കള്ള നോട്ടുകളും ഇവരില്‍ നിന്ന് പിടിച്ചെടുത്തു. കൂടാതെ ഇവര്‍ ഉപയോഗിച്ചിരുന്ന സിപിയു, പ്രിന്റര്‍, കീബോര്‍ഡ് എന്നിവയും പൊലീസ് കണ്ടെടുത്തു. മൊബൈല്‍ റിപ്പേറിങ് ടെക്‌നീഷ്യരും കമ്പ്യൂട്ടര്‍ വിദഗ്ധരുമാണ് പിടിയിലായ രണ്ടു പേരുമെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ സുരേന്ദര്‍ കുമാര്‍ പറഞ്ഞു. ആഢംബര ജീവിതവും ഉത്തര്‍പ്രദേശില്‍ ബംഗ്ലാവ് നിര്‍മാണവും ലക്ഷ്യമിട്ടാണ് ആശിഷും കൃഷ്ണനും കള്ളനോട്ട് അച്ചടി ആരംഭിച്ചതെന്നാണ് ഡെപ്യൂട്ടി കമ്മീഷണര്‍ പറയുന്നത്.

]]>
https://www.chandrikadaily.com/two-held-for-printing-circulating-fake-rs-2000-and-rs-500-notes.html/feed 0