മുംബൈ: ഈ വര്‍ഷം നടക്കുന്ന ട്വന്റി20 ലോകകപ്പിന് യു.എ.ഇ വേദിയാകും. ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലിയാണ് ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയത്. യു.എ.ഇ വേദിയാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഔദ്യോഗിക സ്ഥിരീകരണം വന്നിരുന്നില്ല.
ഇന്ത്യയില്‍ കോവിഡ് നിയന്ത്രണ വിധേയമാകാത്തതും മൂന്നാം തരംഗത്തിന്റെ സാധ്യത നിലനില്‍ക്കുന്നതിനാലുമാണ് വേദി മാറ്റിയത്. ഇക്കാര്യം ഔദ്യോഗികമായി ഐസിസിയെ അറിയിച്ചിട്ടുണ്ടെന്നും ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ടൂര്‍ണമെന്റ് നടക്കുമെന്നും ഗാംഗുലി വ്യക്തമാക്കി.
ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ബിസിസിഐയ്ക്ക് നാല് ആഴ്ച്ചത്തെ സമയം ഐസിസി നല്‍കിയിരുന്നു. ഈ മാസം തുടത്തത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഐസിസി സമയം അനുവദിച്ചത്. അതിനുള്ളില്‍ തന്നെ ബിസിസിഐ തീരുമാനം ഐസിസിയെ അറിയിക്കുകയായിരുന്നു.ഐപിഎല്‍ ഈ സീസണിലെ രണ്ടാം ഘട്ടത്തിനും വേദിയാകുന്നത് യു.എ.ഇയാണ്.