X

ട്വന്റി 20 ലോകകപ്പില്‍ മുത്തമിട്ട് ഓസ്‌ട്രേലിയ

ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ കിവീസിനെ തോല്‍പിച്ച് ഓസ്‌ട്രേലിയക്ക് കന്നിക്കിരീടം. ആരോണ്‍ ഫിഞ്ചും കൂട്ടരും ഇതോടെ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ പുതിയൊരു ചരിത്രംകൂടി എഴുതി. ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്ട്രേലിയ 8 വിക്കറ്റുകള്‍ ശേഷിക്കെയാണ് ലക്ഷ്യത്തിലെത്തിയത്. സ്‌കോര്‍ ന്യൂസീലന്‍ഡ് 20 ഓവറില്‍ 172-4, ഓസ്ട്രേലിയ 18.5 ഓവറില്‍ 173-2.

ഡേവിഡ് വാര്‍ണറിന്റെയും മിച്ചല്‍ മാര്‍ഷിന്റെയും മികവിലാണ് ഓസിസ് അനായാസ ലക്ഷ്യത്തിലെത്തിയത്.മിച്ചല്‍ മാര്‍ഷ് പുറത്താകാതെ (77), മാക്‌സ് വെല്‍ (28) നേടി. ഡേവിഡ് വാര്‍ണര്‍ (53) റണ്‍സെടുത്ത് പുറത്തായി.

തകര്‍പ്പന്‍ ബാറ്റിങ് പുറത്തെടുത്ത ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണാണ് കിവീസിന്റെ ടോപ് സ്‌കോറര്‍. 48 പന്തുകള്‍ നേരിട്ട കിവീസ് ക്യാപ്റ്റന്‍ മൂന്ന് സിക്സും 10 ഫോറുമടക്കം 85 റണ്‍സെടുത്തു.

web desk 1: