രാജ്്‌ക്കോട്ട്: ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുളള ടി-20 പരമ്പരയിലെ രണ്ടാം മല്‍സരം ശനിയാഴിച്ച് . ന്യൂഡല്‍ഡഹി ഫിറോസ് ഷാ കോട്‌ലയില്‍ നടന്ന ആദ്യ ഏകദിനത്തിലെ തകര്‍പ്പന്‍ വിജയത്തിന് ശേഷം രാജ്യാന്തര ക്രിക്കറ്റ് വിട്ട് ആശിഷ് നെഹ്‌റക്ക് പകരം ഇന്ത്യന്‍ ഇലവനില്‍ മുഹമ്മദ് സിറാജ് എന്ന കന്നിക്കാരന്‍ വരുമോ എന്നതാണ് ചോദ്യം. നെഹ്‌റ വിരമിച്ചതോടെ ഒഴിവുന്ന ഫാസ്റ്റ് ബൗളര്‍ കസേരയില്‍ ഇരിക്കാന്‍ എന്ത് കൊണ്ടും യോഗ്യനാണ് സിറാജെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍മാരെല്ലാം പറഞ്ഞ് കഴിഞ്ഞിരിക്കെ യുവ താരത്തിന്റെ അരങ്ങേറ്റം ഇവിടെയുണ്ടാവും.
തിരുവനന്തപുരത്ത് നടക്കുന്ന പരമ്പരയിലെ അവസാന മല്‍സരം ആവേശകരമാവണമെങ്കില്‍ ന്യൂസിലാന്‍ഡിന് ഇവിടെ വിജയിക്കണം. പക്ഷേ കോട്‌ലാ മല്‍സരം കിവീസിന് നല്‍കുന്നത് സുഖകരമായ ഓര്‍മ്മകളല്ല. തോല്‍വിയല്ല അവരെ അലട്ടുന്നത്. ഫീല്‍ഡിംഗിലെ പിഴവുകളാണ്. കെയിനെ വില്ല്യംസണ്‍ നയിക്കുന്ന സംഘം ടി-20 റാങ്കിംഗില്‍ ഒന്നാമന്മാരാണ്. പക്ഷേ ഒന്നാം നമ്പര്‍ ടീമായി കിവീസ് ഉയരാന്‍ കാരണമായ ഫീല്‍ഡിംഗ് കോട്‌ലയില്‍ അമ്പേ പാളിയിരുന്നു. കോട്‌ലയില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 202 റണ്‍സാണ് വാരിക്കൂട്ടിയത്. ശിഖര്‍ ധവാനും രോഹിത് ശര്‍മയും പലവട്ടം ഫീല്‍ഡര്‍മാരുടെ കരങ്ങളില്‍ നിന്ന് രക്ഷപ്പെട്ടു.
ബാറ്റിംഗില്‍ ടോം ലതാം, വില്ല്യംസണ്‍ എന്നിവര്‍ ഏകദിന പരമ്പരയില്‍ മികവ് പ്രകടിപ്പിച്ചവരാണ്. പക്ഷേ കുട്ടി ക്രിക്കറ്റിലേക്ക് വരുമ്പോള്‍ ശക്തരായ ഫീനിഷര്‍മാര്‍ കിവീസിന് ആവശ്യം. രാജ്‌ക്കോട്ടിലെ പിച്ചില്‍ റണ്ണൊഴുകാന്‍ സാധ്യതാ കുറവാണ്. സ്പിന്നര്‍മാര്‍ക്ക് വ്യക്തമായ ആധിപത്യം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ നിരയില്‍ യുവേന്ദ്ര ചാഹല്‍, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ നന്നായി പന്തെറിയുന്നുണ്ട്. ഇവരുടെ റോള്‍ ഇന്ന് നിര്‍ണായകമാണ്. മല്‍സരം വൈകീട്ട് 6-50 മുതല്‍. സ്റ്റാര്‍ സ്‌പോര്‍ട്‌സ് വണ്ണില്‍ തല്‍സമയം.