X

അഫ്ഗാനിസ്താനെതിരായ ടി20 പരമ്പര; ഇന്ത്യന്‍ ടീമിനെ രോഹിത് നയിക്കും, ടീമിലിടം നേടി സഞ്ജു സാംസണ്‍

അഫ്ഗാനിസ്താനെതിരായ 3 ട്വന്റി20 പരമ്പരക്കുള്ള 16 അംഗ ഇന്ത്യന്‍ ടീമിനെ ബി.സി.സി.ഐ. പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസനെ ടീമില്‍ ഉള്‍പ്പെടുത്തി. രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും ടീമിലുണ്ട്. രോഹിത്താണ് ക്യാപ്റ്റന്‍.

വിക്കറ്റ് കീപ്പര്‍മാരായി ജിതേശ് ശര്‍മയെയും സഞ്ജു സാംസണെയുമാണ് പരിഗണിച്ചത്. അതേസമയം പരിക്കേറ്റ ഹാര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ്, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ എന്നിവര്‍ ടീമില്‍ ഉള്‍പ്പെട്ടില്ല.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍, വിരാട് കോലി, തിലക് വര്‍മ, റിങ്കു സിങ് ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, അക്‌സര്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍, മുകേഷ് കുമാര്‍.

അഫ്ഗാനിസ്താന്റെ 19 അംഗ ടീമിനെ ശനിയാഴ്ച പ്രഖ്യാപിച്ചിരുന്നു. ടീം സ്‌ക്വാഡ്: ഇബ്രാഹിം സദ്രാന്‍ (ക്യാപ്റ്റന്‍), റഹ്മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), ഇക്രം അലിഖില്‍ (വിക്കറ്റ് കീപ്പര്‍), ഹസ്‌റത്തുള്ള സസായ്, റഹ്മത്ത് ഷാ, നജീബുള്ള സദ്രാന്‍, മുഹമ്മദ് നബി, കരീം ജന്നത്, അസ്മത്തുള്ള ഒമര്‍സായ്, ഷറഫുദ്ദീന്‍ അഷ്‌റഫ്, മുജീബുര്‍ റഹ്മാന്‍, ഫസല്‍ഹഖ് ഫാറൂഖി, ഫരീദ് അഹ്മദ്, നവീന്‍ ഉള്‍ ഹഖ്, നൂര്‍ അഹമ്മദ്, മുഹമ്മദ് സലീം, ഖൈസ് അഹ്മദ്, ഗുല്‍ബാദിന്‍ നയിബ്, റാഷിദ് ഖാന്‍.

webdesk14: