X

ട്വന്റി20 റാങ്കിങ്ങില്‍ ബാബര്‍ അസം ഒന്നാമന്‍, ആദ്യ പത്തില്‍ രണ്ട് ഇന്ത്യക്കാര്‍

ദുബായ്: ഐ.സി.സിയുടെ പുതിയ ട്വന്റി20 റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി പാക് ക്യാപ്റ്റന്‍ ബാബര്‍ അസം. പാകിസ്താന്‍ഇംഗ്ലണ്ട് പരമ്പര അവസാനിച്ചതിന് പിന്നാലെയാണ് റാങ്കിങ് പുറത്തുവന്നത്.

രണ്ടാം ട്വന്റി20യില്‍ അസം അര്‍ധ സെഞ്ചുറി നേടിയിരുന്നു. 869 പോയിന്റാണ് അസമിനുള്ളത്. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ കെ.എല്‍ രാഹുല്‍ 824 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. ഇന്ത്യയുടെ ക്യാപ്റ്റന്‍ വിരാട് കോലിയാണ് പട്ടികയിലുള്ള മറ്റൊരു താരം. പത്താം സ്ഥാനത്താണ് കോലി.ഓസ്‌ട്രേലിയയുടെ ആരോണ്‍ ഫിഞ്ച് മൂന്നാം സ്ഥാനത്തും ന്യൂസീലന്റിന്റെ കോളിന്‍ മണ്‍റോ നാലാം സ്ഥാനത്തുമുണ്ട്. ഇംഗ്ലണ്ട് താരം ഡേവിഡ് മലനാണ് ആദ്യ പത്തില്‍ നേട്ടമുണ്ടാക്കിയ ഏകതാരം. ആറാം സ്ഥാനത്ത് നിന്ന് ഒരു പടി മുന്നില്‍ കയറി മലന്‍ അഞ്ചാമതെത്തി.

അഫ്ഗാനിസ്താന്റെ റാഷിദ് ഖാന്‍ തന്നെയാണ് ബൗളര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.ആദ്യ പത്തില്‍ ഇന്ത്യക്കാര്‍ ആരുമില്ല.
ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ അഫ്ഗാനിസ്താന്റെ മുഹമ്മദ് നബിയാണ് ഒന്നാം സ്ഥാനത്ത്. സിംബാബ്വേയുടെ സീന്‍ വില്ല്യംസ് രണ്ടാമതും ഓസ്‌ട്രേലിയയുടെ ഗ്ലെന്‍ മാക്‌സ്വെല്‍ മൂന്നാം സ്ഥാനത്തുമുണ്ട്.

Test User: