X

പരമ്പര തൂത്തുവാരി പാകിസ്താന്‍; ശ്രീലങ്കക്കെതിരെ 36 റണ്‍സിന്റെ വിജയം

ലാഹോര്‍ : ശ്രീലങ്കക്കെതിരായ അവസാന ടി-20യില്‍ പാകിസ്താന് 36 റണ്‍സിന്റെ വിജയം. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര പാകിസ്താന്‍ തൂത്തുവാരി. ലാഹോര്‍ ഭീകരക്രമണത്തിന് ശേഷം ആദ്യമായാണ് ശ്രീലങ്ക പാക് മണ്ണില്‍ ഒരുമത്സരം കളിക്കുന്നതെന്ന പ്രതേകതകൂടി മത്സരത്തിനുണ്ടായിരുന്നു. ആദ്യം ബാറ്റുചെയ്ത പാക്‌സിതാന്‍ 20 ഓവര്‍ ശുഹൈബ് മാലിക്കിന്റെ വെടിക്കെട്ട് ബാറ്റിംഗ് മികവില്‍ മൂന്നു വിക്കറ്റ് 180 റണ്‍സ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ലങ്കക്ക് ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.

2009-ല്‍ കായികലോകത്തെ നടുക്കിയ ലാഹോര്‍ ഭീകരാക്രമണപശ്ചാത്തലത്തില്‍ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ വിലക്കിയിരുന്നു. ഭീകരാക്രമണത്തില്‍ എട്ടുപേര്‍ മരിക്കുകയും കളിക്കാരും സ്റ്റാഫുള്‍പ്പെടുന്ന ശ്രീലങ്കന്‍ സംഘത്തിലെ ഏഴുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് പാക് ടീം തങ്ങളുടെ ഹോം മത്സരങ്ങള്‍ യുഎഇയിലാണ് കളിച്ചുവരുന്നത്. പാക് മണ്ണില്‍ ക്രിക്കറ്റ് തിരിച്ചുക്കൊണ്ടുവരുന്നതിന്റെ ഭാഗമായി നേരത്തെ വേള്‍ഡ് ഇലവനുമായി മൂന്ന് ടി20 മത്സരങ്ങഴള്‍ നടത്തിയിരുന്നു. ഇതുവിജയകരമായി അവസാനിച്ചത് പാക് മണ്ണില്‍ ക്രിക്കറ്റിന് പുത്തന് ഉണര്‍വാണ് നല്‍കിയത്.

ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ പാക്‌സിതാന്‍ മുന്‍നായകന്‍ ശുഹൈബ് മാലി്ക്കിന്റെ അര്‍ധ സെഞ്ച്വറിയുടെ മികവിലാണ് 180 റണ്‍സ്‌നേടിയത്. 24 പന്ത് നേരിട്ട മാലിക്ക് രണ്ടു സിക്‌സും അഞ്ചു ഫോറുമുള്‍പ്പടെ 51 റണ്‍സ് നേടി. മാലിക്ക് തന്നെയാണ് കളിയിലേയും പരമ്പരയിലേയും താരം. ഉമര്‍ അമിന്‍ (45), ബാബര്‍ അസം പുറത്താകാതെ 45 റണ്‍സും പാക്‌സിതാനുവേണ്ടി നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ലങ്കക്ക് പാക് പേസിനു മുന്നില്‍ പിടിച്ചു നില്‍ക്കാനായില്ല. ദാഷുണ്‍ ശനക(36പന്തില്‍ 54)യുടെ പ്രകടനമാണ് ലങ്കയുടെ തോല്‍വി ഭാരം കുറച്ചത്. ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് അമിര്‍ നാലു ഓവറില്‍ 13 റണ്‍സ് വഴങ്ങി 4 വിക്കറ്റ് സ്വന്തമാക്കി.

ഭീകരാക്രമണ പശ്ചാത്തലത്തില്‍ വന്‍ സുരക്ഷാ സംവിധാനമാണ് മത്സരത്തിനായി ഒരുക്കിയത്. ഇരുപത്തിമൂവായിരം കാണികളാണ് കളി വീക്ഷിക്കാന്‍ ഗ്രൗണ്ടിലെത്തിയത്. ശുഹൈബ് മാലിക് മാത്രമാണ് ഭീകരാക്രമണസമയത്തും ഞാറാഴ്ച്ചയും കളിച്ച ഇരുടീമിലേയും ഏക താരം

chandrika: