അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ ടി 20 ബാറ്റിംഗ് റാങ്കിങ്ങില്‍ 906 പോയിന്റുമായി ഇന്ത്യന്‍ താരം സൂര്യകുമാര്‍ യാദവ് തന്നെ ഒന്നാമന്. മറ്റൊരു ഇന്ത്യന്‍ യുവതാരമായ ശുബ്മാന് ഗില്ലും പട്ടികയില്‍ കാര്യമായ നേട്ടം ഉണ്ടാക്കി. മുപ്പതാം റാങ്കിലേക്ക് അദ്ദേഹം കുതിച്ചു.
അതേസമയം ഇന്ത്യന്‍ സൂപ്പര്‍താരം വിരാട് കോഹ്ലി പതിനഞ്ചാം സ്ഥാനത്താണ്. രോഹിത് ശര്‍മ 545 പോയിന്റുമായി 29ാം സ്ഥാനത്താണ്. ആദ്യ 30ല്‍ 4 ഇന്ത്യന്‍ താരങ്ങളാണുള്ളത്.