വാഷിങ്ടണ്‍: ഇലോണ്‍ മസ്‌കിന്റെ ട്വിറ്ററിനെ വെട്ടാന്‍ സക്കര്‍ബര്‍ഗ് പുറത്തിറക്കിയ പുതിയ സോഷ്യല്‍ മീഡിയ ആപ്പായ ത്രെഡ്‌സിന് ലോകമെങ്ങും സ്വീകാര്യത വര്‍ദ്ധിക്കുന്നു. അഞ്ച് ദിവസം കൊണ്ട് 10 കോടി ഉപയോക്താക്കളെയാണ് ത്രെഡ്‌സിന് ലഭിച്ചത്.
ഉപയോക്താക്കളെ ആകര്‍ഷിക്കുന്നതില്‍ ചാറ്റ്ജിപിടിയും ടിക് ടോകും ഉണ്ടാക്കിയ റെക്കോര്‍ഡുകള്‍ തകര്‍ത്താണ് ത്രെഡ്‌സിന്റെ കുതിപ്പ്. ഇന്‍സ്റ്റഗ്രാമുമായി ചേര്‍ന്നാണ് പുതിയ ആപ്പ് പ്രവര്‍ത്തിക്കുന്നത്. ഇന്‍സ്റ്റാഗ്രാമുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനാല്‍ ഇന്‍സ്റ്റാഗ്രാമില്‍ ഫോളോ ചെയ്യുന്ന ആളുകളെ തന്നെ ത്രെഡ്‌സിലും ഫോളോ ചെയ്യാന്‍ കഴിയും.