X

സംഘപരിവാര്‍ എതിര്‍പ്പിനെ തുടര്‍ന്ന് അരുന്ധതി റോയുടെ പുസ്തകം സിലബസില്‍ നിന്ന് ഒഴിവാക്കി സര്‍വകലാശാല

ചെന്നൈ: സംഘപരിവാര്‍ എതിര്‍പ്പിനെ തുടര്‍ന്ന് എഴുത്തുകാരി അരുന്ധതി റോയിയുടെ പുസ്തകം സിലബസില്‍ നിന്ന് ഒഴിവാക്കി തമിഴ്‌നാട്ടിലെ സര്‍വകലാശാല. തിരുനല്‍വേലിയിലെ മനോമണിയന്‍ സുന്ദരാനന്‍ സര്‍വകലാശാലയാണ് അരുന്ധതി റോയിയുടെ ‘വാക്കിംഗ് വിത്ത് ദി കോമ്രേഡ്‌സ്’ എന്ന പുസ്തകം പിന്‍വലിച്ചത്.

ഇംഗ്ലീഷ് ബിരുദാനന്തര ബിരുദ സിലബസില്‍ പാഠ്യവിഷയമായി പുസ്തകം ഉള്‍പ്പെടുത്തിയതിനെതിരെ എബിവിപി രംഗത്തെത്തിയിരുന്നു. തുടര്‍ന്നാണ് വൈസ് ചാന്‍സലറുടെ നേതൃത്വത്തില്‍ യോഗം വിളിച്ച് പുസ്തകം പിന്‍വലിക്കാന്‍ തീരുമാനിച്ചത്.

മാവോവാദികളുടെ ഒളിത്താവളങ്ങള്‍ സന്ദര്‍ശിച്ചശേഷം അരുന്ധതി റോയ് എഴുതിയ പുസ്തകമാണ് ‘വാക്കിംഗ് വിത്ത് ദി കോമ്രേഡ്‌സ്’. 2017 മുതലാണ് പുസ്തകം സിലബസില്‍ ഉള്‍പ്പെടുത്തിയത്. അരുന്ധതി റോയ് പുസ്തകത്തില്‍ മാവോവാദികളെ മഹത്വവത്ക്കരിക്കുന്നുവെന്ന് കാണിച്ച് ഒരാഴ്ച മുന്‍പ് നോട്ടീസ് പതിപ്പിക്കുകയായിരുന്നു.

 

Test User: