X

ടി 20; ഇന്ത്യ- വെസ്റ്റന്‍ഡീസിനെ നേരിടും, മല്‍സരം രാത്രി 8 മണിക്ക്

പ്രോവിഡന്‍സ് (ഗുയാന): ആദ്യ ടി-20 യില്‍ നാല് റണ്‍സിന് തല താഴ്ത്തിയ ഹാര്‍ദിക് പാണ്ഡ്യയും സംഘവും ഇന്ന് അഞ്ച് മല്‍സര പരമ്പരയില്‍ തിരികെ വരാനുള്ള ശ്രമത്തില്‍. രാത്രി 8 ന് ആരംഭിക്കുന്ന മല്‍സരത്തിനുള്ള അന്തിമ ഇലവനില്‍ കാര്യമായ മാറ്റമുണ്ടാവില്ല.

ആദ്യ മല്‍സരത്തില്‍ വിനയായത് ബാറ്റിംഗായിരുന്നു. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് കേവലം 149 റണ്‍സ് മാത്രമാണ് നേടിയിരുന്നത്. പക്ഷേ ഇന്ത്യക്ക് ആ സ്‌ക്കോര്‍ മറികടക്കാനായില്ല. കന്നി രാജ്യാന്തര ടി-20 മല്‍സരം കളിച്ച തിലക് വര്‍മ മാത്രമാണ് പൊരുതി കളിച്ചത്. ഹാര്‍ദിക്കും സഞ്ജു സാംസണും ശുഭ്മാന്‍ ഗില്ലും ഇഷാന്‍ കിഷനുമൊന്നും വലിയ സ്‌ക്കോര്‍ സ്വന്തമാക്കിയില്ല. സിക്‌സര്‍ സ്വന്തമാക്കി തുടങ്ങിയ സഞ്ജു നിര്‍ഭാഗ്യകരമായി റണ്ണൗട്ടായിരുന്നു. അവസാന ഓവറില്‍ ജയിക്കാന്‍ പത്ത് റണ്‍ മാത്രം ആവശ്യമായിട്ടും വാലറ്റക്കാര്‍ക്ക് അവസരത്തിനൊത്തുയരാനായിരുന്നില്ല. ബാറ്റിംഗില്‍ ജാഗ്രതക്കൊപ്പം ആക്രമണവും സമ്മേളിക്കുമെന്നാണ് ഹാര്‍ദിക് വ്യക്തമാക്കുന്നത്. തരുബയിലായിരുന്നു ആദ്യ മല്‍സരം.

ഇന്ന് രണ്ടാം മല്‍സരം നടക്കുന്നത് ഗുയാന നാഷണല്‍ സ്‌റ്റേഡിയത്തിലാണ്. പേസിനെ തുണക്കുന്നതാണ് ഇവിടെ സാഹചര്യങ്ങള്‍. സീനിയര്‍ സീമര്‍മാരില്ലാത്ത സാഹചര്യത്തില്‍ നായകന്‍ ഹാര്‍ദിക് തന്നെയാവും പുതിയ പന്തില്‍.

webdesk11: