ദിവസങ്ങളായി സിറിയയില്‍ നടക്കുന്ന കുഞ്ഞുങ്ങളുടെ കൂട്ടക്കുരുതി മനുഷ്യമനസ്സിനെ പിടിച്ചുലക്കുന്നതായിരുന്നു. ഇതിനെതിരെ ഒട്ടേറെ പ്രതിഷേധസ്വരങ്ങള്‍ മുഴങ്ങിയെങ്കിലും കൂട്ടത്തില്‍ വ്യത്യസ്ഥമായ ഒരു പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു കലാകാരന്‍. സിറിയക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച കലാകാരന്റെ ചിത്രം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി. ‘തുറിച്ചു നോക്കരുത്.. മരിച്ചു പോയതാണ്!’ എന്ന് ലോകത്തോട് സിറിയയിലെ കുരുന്നുകള്‍ വിളിച്ചുപറയുന്നതാണ് ചിത്രത്തിന്റെ ക്യാപ്ഷന്‍.
ഖത്തറില്‍ താമസിക്കുന്ന മലയാളിയായ കരീമാണ് ചിത്രങ്ങളുടെ ഉടമ. ‘ഓ സിറിയാ.. ക്ഷമിക്കുക’ എന്ന് പേരെഴുതി മാഗസിന്‍ കവര്‍പേജുപോലെയാണ് പ്രതിഷേധചിത്രം തയ്യാറാക്കിയിരിക്കുന്നത്. ‘ഓപ്പണ്‍ യുവര്‍ ഹാര്‍ട്ട്’, ‘സിറിയ കത്തുന്നു..!’ എന്നും കരീം ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. നേരത്തെ, സിറിയയില്‍ നിന്ന് അനിയത്തിയെ മടിയില്‍വെച്ചിരിക്കുന്ന, സഹോദരിയുടെ ചിത്രം സിറിയയിലെ കുഞ്ഞുങ്ങളുടെ ദയനീയത വെളിപ്പെടുത്തി പുറത്തെത്തിയിരുന്നു. ഈ ചിത്രമാണ് കവര്‍ചിത്രമായി ഉപയോഗിച്ചിട്ടുള്ളത്. ഇതിനുമുമ്പും പ്രതിഷേധവുമായി കരീം രംഗത്തെത്തിയിട്ടുണ്ട്. കാലിഗ്രാഫി വിദഗ്ധനായ കരീമിന്റെ എല്ലാ പ്രതിഷേധങ്ങളും സാമൂഹ്യമാധ്യമങ്ങള്‍ ഏറ്റെടുത്തിട്ടുമുണ്ട്.