അടുത്ത മാസം തന്നെ കോവിഡിന്റെ ഒരു മൂന്നാം തരംഗം വന്നേക്കാം എന്ന വിലയിരുത്തലിലാണ് വിദഗ്ധര്‍ ഇപ്പോഴുള്ളത്. കോവിഡില്‍ നിന്ന് ലോകത്തെ രക്ഷിക്കാനുള്ള മാര്‍ഗങ്ങളില്‍ ഒന്നാണ് വാക്‌സിനുകള്‍. അടുത്ത തരംഗത്തെ ചെറുക്കാന്‍ കോവിഡ് വൈറസിനെതിരെ പ്രതിരോധ കുത്തിവയ്പ്പ് നല്‍കേണ്ടത് വളരെ അത്യാവശ്യമാണ്. എന്നിരുന്നാലും, ഇതിനകം തന്നെ കോവിഡ് വാക്‌സിന്‍ കുത്തിവയ്പ്പുകള്‍ എടുത്തിട്ടുള്ളവരും ജാഗ്രത പാലിക്കണമെന്ന് വിദഗ്ദ്ധര്‍ നിര്‍ദേശിക്കുന്നു.
എന്നാല്‍, വൈറസിനെതിരെ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഇതുവരെ പ്രതിരോധ കുത്തിവയ്പ്പുകള്‍ സ്വീകരിക്കാത്തവരില്‍ നിന്ന് വ്യത്യസ്തമായി അണുബാധയുടെ കാഠിന്യം കുറവായിരിക്കും. അപകടസാധ്യത, ആഘാതം, തീവ്രത അല്ലെങ്കില്‍ മരണസാധ്യത എന്നിവയില്‍ വലിയ വ്യത്യാസമുള്ളതിനാല്‍ പരിഭ്രമിക്കേണ്ട കാര്യമില്ല. പൂര്‍ണമായും പ്രതിരോധ കുത്തിവയ്പ് എടുക്കുന്ന ആളുകള്‍, കുത്തിവയ്പ് എടുക്കാത്തവരെക്കാള്‍ കൂടുതല്‍ സുരക്ഷിതരാണെന്ന് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
പൂര്‍ണമായും പ്രതിരോധ കുത്തിവയ്പ്പ് എടുത്ത ആളുകളിലും കോവിഡ് ലക്ഷണങ്ങള്‍ കാണിക്കുന്നു. യുഎസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ (സിഡിസി) പ്രിവന്‍ഷന്‍ പറയുന്നത്, കോവിഡ് സംബന്ധമായ ലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ പോലും, പൂര്‍ണമായി പ്രതിരോധ കുത്തിവയ്പ് എടുത്തിട്ടുള്ള ആളുകള്‍ക്ക് കോവിഡ് 19 അണുബാധയുണ്ടെന്ന് സംശയിച്ചാല്‍ മൂന്നോ അഞ്ചോ ദിവസത്തിനകം പരിശോധന നടത്തണം എന്നാണ്. യു.എസ് ഹെല്‍ത്ത് അതോറിറ്റിയുടെ ഒരു റിപ്പോര്‍ട്ട് പ്രകാരം, പൂര്‍ണ്ണമായി വാക്‌സിനേഷന്‍ ലഭിച്ച ആളുകളിലും കോവിഡ് ഡെല്‍റ്റ വകഭേദം വ്യാപിപ്പിച്ചേക്കാമെന്നാണ്. ഇന്ത്യയിലാണ് ഈ വകഭേദം ആദ്യം തിരിച്ചറിഞ്ഞത്.
പൂര്‍ണ്ണമായും പ്രതിരോധ കുത്തിവയ്പ്പ് എടുത്ത വ്യക്തികളിലെ കോവിഡ് ലക്ഷണങ്ങള്‍ കുത്തിവയ്പ് എടുക്കാത്ത വ്യക്തികളേക്കാള്‍ വ്യത്യസ്തമായിരിക്കും. എന്നിരുന്നാലും, അവ അവഗണിക്കരുത്. യു.കെ ആസ്ഥാനമായുള്ള സോ സിംപ്റ്റം സ്റ്റഡി ആപ്പ് നടത്തിയ ഒരു പഠനമനുസരിച്ച്, വൈറസിനെതിരെ പ്രതിരോധ കുത്തിവയ്പ്പ് എടുത്ത ആളുകളില്‍ കോവിഡിന്റെ ഈ ലക്ഷണങ്ങള്‍ കണ്ടെത്തി:
* തലവേദന
* തുമ്മല്‍
* മൂക്കൊലിപ്പ്
* തൊണ്ടവേദന
* മണം നഷ്ടപ്പെടല്‍
കൃത്യമായി കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുക എന്നത് തന്നെയാണ് കോവിഡില്‍ നിന്ന് രക്ഷനേടാനുള്ള ഏകമാര്‍ഗം.