ഹിജാബ് വിവാദത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനില്‍നിന്ന് ഇതില്‍കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് മുസ്ലിംലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. ആരിഫ് മുഹമ്മദ് ഖാന്‍ ശരീഅത്ത് നിയമങ്ങള്‍ക്കെതിരെ ഇതിനു മുമ്പും നിലപാട് സ്വീകരിച്ച വ്യക്തിയാണെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ക്കെതിരെയാണ് ഇപ്പോള്‍ കയ്യേറ്റം നടക്കുന്നതെന്ന് പറഞ്ഞ സാദിഖലി തങ്ങള്‍ വിദ്യാഭ്യാസം നേടാനും ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും മതം ആചരിക്കാനുമുള്ള സ്വാതന്ത്ര്യത്തിനെതിരായ കയ്യേറ്റമാണ് കര്‍ണാടകയില്‍ നടക്കുന്നതെന്നും വ്യക്തമാക്കി.
ഹിജാബ് വിഷയം ഭരണഘടനാപരമായ അവകാശത്തിന്റെ വിഷയമാണെന്നും മതപരമായ വിഷയമായി മാത്രം ഇതിനെ കാണേണ്ടതില്ലെന്നും കൂട്ടിചേര്‍ത്തു. ഇപ്പോള്‍ നടക്കുന്ന വിവാദം വിദ്യാര്‍ത്ഥിനികളുടെ വിദ്യാഭ്യാസത്തെ ബാധിക്കുമെന്ന് ആശങ്കയുണ്ട്. ഇതിനെതിരെ എല്ലാവരും പ്രതികരിക്കുന്നത് സന്തോഷമുള്ള കാര്യമാണ്, തങ്ങള്‍ പറഞ്ഞു.