പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളെ മലപ്പുറം ജില്ലാ മുസ്‌ലിംലീഗ് പ്രസിഡന്റ് ആയി പ്രഖ്യാപിച്ചു.
മലപ്പുറം ഖാഇദെ മില്ലത്ത് സൗധത്തിൽ ചേർന്ന മുസ്‌ലിംലീഗ് ജില്ലാ പ്രവർത്തക സമിതി യോഗത്തിൽ മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് പ്രഖ്യാപനം നടത്തിയത്.
നിലവിൽ മലപ്പുറം നിയോജക മണ്ഡലം മുസ്‌ലിംലീഗ് പ്രസിഡന്റാണ് അബ്ബാസലി തങ്ങൾ.