ന്യൂഡല്‍ഹി: സ്വിസ് ബാങ്കുകളിലെ ഇന്ത്യക്കാരുടെ നിക്ഷേപം 50 ശതമാനം ഉയര്‍ന്ന് 7,000 കോടി രൂപയായെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതിന് പിന്നാലെ കേന്ദ്ര സര്‍ക്കാരിനെ പരിഹസിച്ച് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
അന്ന് വിദേശത്തെ കള്ളപ്പണം തിരിച്ചുകൊണ്ടുവന്ന് ഓരോരുത്തരുടെയും അക്കൗണ്ടില്‍ 15 ലക്ഷം നിക്ഷേപിക്കുമെന്നു പറഞ്ഞവര്‍ ഇന്ന് പറയുന്നത്് സ്വിസ് ബാങ്കില്‍ കള്ളപ്പണമില്ലെന്നാണ് എല്ലാം വെള്ളപ്പണമായെന്ന് രാഹുല്‍ പരിഹസിച്ചു. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പരിഹാസം. 2014ല്‍ അദ്ദേഹം പറഞ്ഞു, സ്വിസ് ബാങ്കുകളിലെ കള്ളപ്പണമെല്ലാം ഞാന്‍ തിരിച്ചുകൊണ്ടുവരും, ഓരോ ഇന്ത്യക്കാരന്റെയും അക്കൗണ്ടില്‍ 15 ലക്ഷം രൂപ വീതം നിക്ഷേപിക്കും.