കാസര്‍ഗോഡ് വെസ്റ്റ് എളേരി ഏച്ചിപൊയിലില്‍ വളര്‍ത്തു പന്നികളില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. അടിയന്തിര പ്രതിരോധ നടപടികള്‍ക്ക് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഉത്തരവിട്ടു. പ്രദേശത്ത് പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ പന്നികളുടെ കശാപ്പ്, ഇറച്ചി വില്‍പ്പന എന്നിവ മൂന്ന് മാസത്തേക്ക് നിരോധിച്ചു.
രോഗപ്രഭവ കേന്ദ്രത്തിലുള്ള പന്നികളെ കൊന്നൊടുക്കിയ ശേഷം അണുവിമുക്തമാക്കുന്നതിനുള്ള നടപടി സ്വീകരിക്കും. മനുഷ്യരിലേക്ക് പകരുന്ന രോഗമല്ലാത്തതിനാല്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.