കോഴിക്കോട്: സഞ്ജീവ് ഭട്ടിനെതിരെയുള്ള ഭരണകൂട നീതി നിഷേധത്തിനെതിരെ യൂത്ത് ലീഗ് സംഘടിപ്പിക്കുന്ന പ്രധിഷേധ സംഗമത്തില്‍ പങ്കെടുക്കാന്‍ സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേതാ ഭട്ടും മകന്‍ ശാന്താനു ഭട്ടും കോഴിക്കോട് എയര്‍പോര്‍ട്ടിലെത്തിയപ്പോള്‍ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ സ്വീകരിക്കുന്നു. സെപ്റ്റംബര്‍ അഞ്ചിനാണ് 1996 ലെ കേസുമായി ബന്ധപ്പെട്ട് സജ്ഞീവ് ഭട്ടിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.പിന്നീട് കസ്റ്റഡിമരണക്കേസില്‍ ജീവപര്യന്തം ശിക്ഷ വിധിക്കുകയായിരുന്നു.
ചെയ്യാത്ത കുറ്റത്തിനാണ് സഞ്ജീവ് ഭട്ടിനെ ജീവപര്യന്തത്തിന് ശിക്ഷിച്ചതെന്ന് ഭാര്യ ശ്വേതഭട്ട് പ്രതികരിച്ചിരുന്നു. രാഷ്ട്രീയ പകപോക്കലിന് ഇതിലും മികച്ച ഒരുദാഹരണമില്ലെന്നും വിധി പരിശോധിച്ച് അപ്പീല്‍ പോകുമെന്നും ശ്വേതഭട്ട് വ്യക്തമാക്കിയിട്ടുണ്ട്. നീതി നിഷേധിക്കുക മാത്രമല്ല ഇവിടെയുണ്ടായത്, തന്റെ കര്‍ത്തവ്യം നേരാം വണ്ണം നിര്‍വഹിച്ചതിന് സഞ്ജീവ് ഭട്ടിനവെ വേട്ടയാടുകയാണെന്നും അവര്‍ പറഞ്ഞു. സഞ്ജീവ് ഭട്ടിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. തുടര്‍ന്നാണ് അവര്‍ക്ക് പിന്തുണയുമായി യൂത്ത് ലീഗ് രംഗത്തെത്തുന്നത്.