X

ഖുര്‍ആന്‍ കത്തിക്കുന്നത് വിലക്കണമെന്ന് സ്വീഡിഷ് ജനത

സ്‌റ്റോക്ക്‌ഹോം: വിശുദ്ധ ഖുര്‍ആനും ബൈബിളും പോലുള്ള മതഗ്രന്ഥങ്ങള്‍ കത്തിക്കാനുള്ള നീക്കങ്ങള്‍ക്ക് തടയിടണമെന്ന് സ്വീഡിഷ് ജനത. ഖുര്‍ആന്‍ കത്തിക്കുന്നതിന് വിലക്കേര്‍പ്പെടുത്തണമെന്ന അഭിപ്രായക്കാരാണ് സ്വീഡനിലെ ജനങ്ങളില്‍ 53 ശതമാനവുമെന്ന് എസ്.വി.ടി ടെലിവിഷന്‍ നടത്തിയ സര്‍വേ വ്യക്തമാക്കുന്നു.

ബലിപെരുന്നാള്‍ ദിനത്തില്‍ സ്റ്റോക്ക്‌ഹോമിലെ മുസ്്‌ലിം പള്ളിക്കു മുന്നില്‍ ഖുര്‍ആന്‍ കത്തിച്ചതിനെതിരെ അന്താരാഷ്ട്രതലത്തില്‍ പ്രതിഷേധം അലയടിച്ചിരുന്നു. ഖുര്‍ആന്‍ കത്തിക്കാന്‍ അനുമതി നല്‍കിയ പൊലീസ് തീരുമാനം അപലപനീയമാണെന്ന് സര്‍വേയില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും വ്യക്തമാക്കി.

webdesk11: