ദോഹ: അഹമ്മദ് ബിന്‍ സ്‌റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ ബെല്‍ജിയത്തിന് വന്‍ ആഘാതം. പ്രീക്വാര്‍ട്ടര്‍ കടക്കാന്‍ വിജയം അനിവാര്യമായ മത്സരത്തിലാണ് ക്രൊയേഷ്യയോട് സമനിലക്ക് വഴങ്ങി ബെല്‍ജിയം മുട്ടുകുത്തിയത്. രണ്ടാംപകുതിയില്‍ കളത്തിലിറങ്ങിയ ബെല്‍ജിയത്തിന്റെ സൂപ്പര്‍സ്‌െ്രെടക്കര്‍ റൊമേലു ലുക്കാക്കു നിര്‍ണായക ചാന്‍സുകള്‍ കളഞ്ഞുകുളിച്ചത് ബെല്‍ജിയത്തിന് തിരച്ചടിയായി. സമനിലയോടെ അഞ്ചുപോയന്റുമായി നിലവിലെ റണ്ണേഴ്‌സപ്പായ ക്രൊയേഷ്യ പ്രീക്വാര്‍ട്ടറിലേക്ക് കടന്നു.
രണ്ടാം പകുതിയില്‍ ഇരുടീമുകളും കൂടുതല്‍ വാശിയോടെയാണ് പന്തുതട്ടിയത്. ക്രൊയേഷ്യയുടെ പല മിന്നലാക്രമണങ്ങളും ബെല്‍ജിയന്‍ ഗോളി തിബോ കോര്‍ട്ടോ പണിപ്പെട്ട് നിര്‍വീര്യമാക്കുകയായിരുന്നു. ഇരുടീമുകളും പല മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ലക്ഷ്യം കണ്ടില്ല. ഒടുവില്‍ മത്സരത്തിന് അന്തിമ വിസില്‍ മുഴങ്ങുമ്പോള്‍ അപമാനിതരായാണ് ബെല്‍ജിയത്തിന് മടങ്ങേണ്ടി വന്നു.