പാലക്കാട്: സൂര്യ ഹോംസ് – സ്വരലയ സമന്വയം 2022 നൃത്ത സംഗീതീത്സവത്തിനു രാപ്പാടി ഓഡിറ്റോറിയത്തില്‍ തിരിതെളിഞ്ഞു. ലാല്‍ ജോസ്, വൈശാഖന്‍, പദ്മശ്രീ കലാമണ്ഡലം ശിവന്‍ നമ്പൂതിരി, പദ്മശ്രീ രാമചന്ദ്ര പുലവര്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍, നോളജ് മിഷന്‍ ഡയറക്ടര്‍ ഡോ: പി.എസ്.ശ്രീകല, സംഗീത സംവിധായകന്‍ ബിജിബാല്‍, ഗാനരചയിതാക്കളായ ബി.കെ.ഹരിനാരായണന്‍, സന്തോഷ് വര്‍മ്മ, കവി പി.ടി.നരേന്ദ്രമേനോന്‍, സംഗീതജ്ഞന്‍ മണ്ണൂര്‍ രാജകുമാരനുണ്ണി, സംവിധായകന്‍ ഫറൂഖ് അബ്ദുള്‍ റഹ്മാന്‍, സൂര്യ ഹോംസ് മാനേജിംഗ് ഡയറക്ടര്‍ .നിഥിന്‍ രാധാകൃഷ്ണന്‍, മില്‍മ ചെയര്‍മാന്‍ ക.എസ്.മണി എന്നിവര്‍ ഒരുമിച്ചാണു കുരുത്തോലവിളക്കുകള്‍ തെളിച്ചത്. ലാല്‍ ജോസ് ഉദ്ഘാടന പ്രസംഗം നടത്തി. സ്വരലയ സമന്വയം വാര്‍ത്താപത്രിക പദ്മശ്രീ കലാമണ്ഡലം ശിവന്‍ നമ്പൂതിരി, പദ്മശ്രീ രാമചന്ദ്ര പുലവരിനു നല്‍കി പ്രകാശനം ചെയ്തു.
തുടര്‍ന്ന് സ്വരലയ, സംഗീത സംവിധായകന്‍ ശ്ബിജിബാലിനെ ആദരിച്ചു. ലാല്‍ ജോസ് ആദരപത്രം സമര്‍പ്പിച്ചു. വൈശാഖന്‍ ആദരഫലകം സമര്‍പ്പിച്ചു. സന്തോഷ് വര്‍മ്മ അംഗവസ്ത്രം സമര്‍പ്പിച്ചു. ജില്ലാ ഭരണകൂടത്തിന്റെ സ്‌നേഹോപഹാരം ഡോ: പി.എസ്.ശ്രീകല ബിജിബാലിനു കൈമാറി. ജില്ലാ പഞ്ചായത്തിന്റെ സ്‌നേഹോപഹാരം ബിനുമോള്‍ സമര്‍പ്പിച്ചു. സ്വരലയ വൈസ് പ്രസിഡന്റ് കെ.വിജയന്‍ അധ്യക്ഷത വഹിച്ച ഉദ്ഘാടന സെഷനു സ്വരലയ സെക്രട്ടറി ടി.ആര്‍.അജയന്‍ സ്വാഗതവും പി.എം.രവീന്ദ്രന്‍ നന്ദിയും പറഞ്ഞു.
സ്വരലയ മുദ്രാഗാനവും സമന്വയം സ്വാഗതഗാനവും അവതരിപ്പിച്ചു. ബല്‍റാം, നിഷാന്ത്, സജിത്ത്, ഉഷാ വാരിയര്‍, നദീര, കുമാരി. ഗോപിക സജിത്ത്, കുമാരി. അഭിചന്ദ്ര, വിഷ്ണു പുത്തൂര്‍ എന്നിവര്‍ ആലപിച്ച സ്വാഗതഗാനം രചിച്ചത് മുരളി എസ്. കുമാറും സംഗീതം പകര്‍ന്നത് സജിത്ത് ശങ്കറുമാണ്. സാക്ഷാത്കാരം പി.സത്യന്‍. ഡിസംബര്‍ 31 വരെ 11 ദിവസങ്ങളിലായി പാലക്കാടിന്റെ സായാഹ്നങ്ങളെ അന്താരാഷ്ട്ര നിലവാരമുള്ള വൈവിധ്യമാര്‍ന്ന നൃത്ത സംഗീത പരിപാടികള്‍ സര്‍ഗ്ഗാത്മകമാക്കും.