സി.പി.ഇഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ എനിക്കെതിരെ സ്വീകരിക്കുമെന്ന് പറഞ്ഞ നിയമ നടപടികൾ നേരിടാൻ തയ്യാറാണെന്നും.പറഞ്ഞ കാര്യങ്ങളിലെല്ലാം ഉറച്ചു നിൽകുന്നുവെന്നും സ്വപ്ന സുരേഷ് പറഞ്ഞു.ഫേസ്ബൂക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.അന്വേഷണ ഏജൻസികൾക്ക് കൈമാറിയ തെളിുകൾ കോടതിയിലും സമർപ്പിക്കുമെന്നും സ്വപ്ന പറഞ്ഞു.
കേസ് ഒത്തുതീർപ്പാക്കാൻ വിജേഷ് പിള്ള വഴി 30 കോടി രൂപ വാഗ്ദാനം നൽകിയെന്ന് ഇന്നലെ സ്വപ്ന വെളിപ്പെടുത്തിയിരുന്നു.ഇതിന് പിന്നാലെ ആരോപണങ്ങൾ നിഷേധിച്ച് വിജേഷ് പിള്ളയും എം.വി ഗോവിന്ദനും രംഗത്തെത്തിയിരുന്നു. വിജേഷ് പിള്ള എന്നൊരാളെ അറിയില്ലെന്നുംസ്വപ്നയ്ക്കെതിരെ സാധ്യമായ എല്ലാ നിയമനടപടികളും സ്വീകരിക്കുമെന്നും എം.വി ഗോവിന്ദൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സ്വപ്നയുടെ ഫേസ്ബുക്ക് പോസ്റ്റ്