സ്വര്‍ണ്ണ കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ പുസ്തകം ചതിയുടെ പത്മവ്യൂഹം പുറത്തിറങ്ങുന്നു. കറന്റ് ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകം അടുത്തദിവസങ്ങളില്‍ പുറത്തിറങ്ങും.സ്വര്‍ണക്കടത്ത് കേസ് വിവാദങ്ങള്‍, കോണ്‍സുലേറ്റില്‍ ജോലി ചെയ്ത കാലം തുടങ്ങിയവയെല്ലാം പുസ്തകത്തില്‍ പ്രതിപാദിക്കുന്നുണ്ട്.
കൂടാതെ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഇതുവരെ മജിസ്‌ട്രേറ്റിന് മുന്‍പില്‍ പറഞ്ഞതും പറയാത്തതുമായ കാര്യങ്ങള്‍ കൂടി പുസ്തകത്തില്‍ വെളിപ്പെടുത്തുന്നു എന്നാണ് അറിയാന്‍ കഴിയുന്നത്.
മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ എഴുതിയ പുസ്തകം നേരത്തെ പുറത്തിറങ്ങിയിരുന്നു.അതേസമയം സ്വപ്ന സുരേഷിന് ശമ്പളമായി നല്‍കിയ ലക്ഷങ്ങള്‍ നിയമ പോരാട്ടത്തിലൂടെ സര്‍ക്കാര്‍ തിരിച്ചു പിടിക്കാന്‍ തീരുമാനിച്ചുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.